Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
തണുപ്പാണോ മുടി കൊഴിയുന്നതിന് പിന്നില്‍ ഈ വിറ്റിമാനുകളുടെ കുറവും ശ്രദ്ധിക്കണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് മുടി കൊഴിച്ചില്‍. കാരണം പല രോഗാവസ്ഥകള്‍ക്ക് പുറകിലും ഇന്ന് മുടി കൊഴിച്ചില്‍ ഒരു ലക്ഷണം തന്നെയാണ്. പലപ്പോഴും പോഷകങ്ങളുടെ കുറവും അതുപോലെ തന്നെ വിറ്റാമിനുകളുടെ അഭാവവും തന്നെയാണ് ഇത്തരത്തില്‍ മുടി കൊഴിച്ചിലിലേക്ക് എത്തുന്നത്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കാണ് തുടക്കമിടുന്നത്. എന്നാല്‍ സാധാരണ അവസ്ഥയില്‍ 100 മുടിയിഴകള്‍ വരെ കൊഴിയുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ കൂടുതലാവുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
പലപ്പോഴും അസാധാരണമായ മുടി കൊഴിച്ചില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആത്മവിശ്വാസക്കുറവും മറ്റും ഇത് മൂലം ഉണ്ടാവുന്നു. അത് കൂടാതെ ജനിതകപരമായ കാര്യങ്ങളും ഇതിന് പിന്നിലുണ്ട്. അത് കൂടാതെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും തൈറോയ്ഡ് പ്രസ്നങ്ങളും അല്പം ശ്രദ്ധിക്കണം. കൂടാതെ ശരീരത്തിലെ പല പോഷകങ്ങളുടേയും വിറ്റാമിനുകളുടേയും കുറവ് മുടി കൊഴിച്ചിലിലേക്ക് എത്തുന്നു. ഇത് സംബന്ധിച്ച് അറിവില്ലായ്മ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും.

വിറ്റാമിന്‍ ഡി
ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ ഡി. ഇത് കൃത്യമായി ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും മുടിയുടെ ആരോഗ്യത്തേയും പ്രശ്നത്തിലേക്ക് എത്തിക്കും. മുടിയുടെ അറ്റം മുതല്‍ വേരുകള്‍ വരെയുള്ള ഭാഗത്തെ വികസനത്തിലും ഇതിന് നിര്‍ണായകമായ പങ്കുണ്ട്. ഇത് മുടി കൊഴിച്ചിലിലേക്കും അലോപേഷ്യ പോലുള്ള രോഗാവസ്ഥകളിലേക്ക് എത്തുന്നു.
വിറ്റാമിന്‍ ബി
മുടിയുടെ ആരോഗ്യത്തിനെ പ്രശ്നത്തിലാക്കുന്ന ഒന്നാണ് വിറ്റാമിന്‍ ബി 12. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ് വിറ്റാമിന്‍ ബി 12 കുറവ്. കാരണം ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് വിറ്റാമിന്‍ ബി 12 അനിവാര്യമാണ്. മുടിയിഴളകളില് ഓക്സിജന്‍ എത്തിക്കുന്നതില്‍ പലപ്പോഴും ചുവന്ന രക്താണുക്കള്‍ക്ക് പ്രധാന പങ്കുണ്ട്. എന്നാല്‍ ഇതിന്റെ കുറവ് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും.
സിങ്ക്
ആരോഗ്യത്തിന് അനിവാര്യമാണ് സിങ്ക്. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കോശവിഭജനത്തിനും പ്രോട്ടീന്‍ ഉത്പാദനത്തിനും ഏറ്റവും അധികം സഹായിക്കുന്നതാണ് എന്തുകൊണ്ടും സിങ്ക്. എന്നാല്‍ ഇതിന്റെ അഭാവം പലപ്പോഴും മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തുന്നതിനും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ശരീരത്തിന്റെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സിങ്ക് അനിവാര്യമാണ്.

അയേണ്‍ കുറവ്
ശരീരത്തില്‍ അയേണിന്റെ കുറവ് വളരെയധികം ശ്രദ്ധിക്കണം. ഇത് അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. പലപ്പോഴും ശരീരത്തില്‍ അനാരോഗ്യകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു. മുടി കൊഴിച്ചിലിന്റെ കാരണങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് അയേണിന്റെ കുറവ്. മുടിയിഴകളിലെ ദുര്‍ബലതയും പലപ്പോഴും അയേണ്‍ കുറവ് മൂലം സംഭവിക്കും. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.
കെരാറ്റിന്‍
മുടിക്ക് ആരോഗ്യം നല്കുന്ന ഒരു പ്രോട്ടീന്‍ ആണ് കെരാറ്റിന്‍. ഇതില്‍ ധാരാളം വിറ്റാമില്‍ ബി അടങ്ങിയിട്ടുണ്ട്. ബയോട്ടിന്‍ പോലുള്ളവയും കെരാറ്റിന്റെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്. ബയോട്ടിന്റെ കുറവ് മുടിയുടെ ഘടനയെ പോലും പ്രശ്നത്തിലേക്ക് എത്തിക്കും. അതോടൊപ്പം തന്നെ വിറ്റാമിന്‍ സിയുടെ കുറവും ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേത്ത് എത്തിക്കും. മുടി കൊഴിച്ചിലിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട.
വിറ്റാമിന്‍ ഇ
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ . മികച്ച ആന്റി ഓക്സിഡന്റ് ആണ് വിറ്റാമിന്‍ ഇ. ഇത് നിങ്ങളില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ മുടികൊഴിച്ചില്‍ തുടരുകയാണെങ്കില്‍, ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications