Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ഈ മൂന്ന് ചേരുവകള്‍ ചേര്‍ന്നാല്‍ ആയുസ്സും ആരോഗ്യവും കൈയ്യിലെത്തും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇന്നത്തെ കാലത്ത് ഉണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പലരും എപ്പോഴും ചിന്തിക്കുന്നത്. മഞ്ഞള്‍, കരിംദീരകം, മുരിങ്ങ എന്നിവ ഉള്‍പ്പടെയുള്ളവ ചേരുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മഞ്ഞളില്‍ ധാരാളം ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. അത് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് മഞ്ഞള്‍, അത് കൂടാതെ ദഹനാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
അത് കൂടാതെ കരിംജീരകത്തില്‍ ധാരാളം ആന്റി മൈക്രോബയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് ശ്വാസകോശ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. അതുപോലെ തന്നെ മുരിങ്ങ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയതാണ്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ഇവ മൂന്നും ചേരുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. എന്തുകൊണ്ടാണ് ദിനചര്യയില്‍ മൂന്ന് ചേരുവകളും ഉള്‍പ്പെടുത്തണം എന്ന് പറയുന്നതെന്ന് നോക്കാം.

മഞ്ഞള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആയിരക്കണക്കിന് വര്‍ഷങ്ങളായി ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതാണ്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ് മഞ്ഞള്‍. ശക്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി, രോഗശാന്തി ഗുണങ്ങള്‍ കാരണം ആളുകള്‍ മഞ്ഞളിന് വലിയ പ്രാധാന്യം നല്കി വരുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള കുര്ക്കുമിന് (curcumin) ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മഞ്ഞള്‍ മികച്ചതാണ്. ആര്‍ത്രൈറ്റിസ്, മെറ്റബോളിക് സിന്‍ഡ്രോം, വിഷാദം എന്നിവയുള്ളവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി കുര്ക്കുമിന് സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മഞ്ഞള്‍ സഹായിക്കും. ദിവസവും അല്പം മഞ്ഞള്‍ പാലിലിട്ട് കുടിക്കുന്നത് നല്ലതാണ്. ചര്‍മ്മാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു എന്തുകൊണ്ടും മഞ്ഞള്‍. സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കരിഞ്ചീരകം
ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ കരിംജീരകം വളരെയധികം സഹായിക്കുന്നു. ഇതിലുള്ള തൈമോക്വിനോണ്‍ (thymoquinone) ആണ് ആരോഗ്യത്തെ സഹായിക്കുന്നത്. ഇത് വഴി നിങ്ങളില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഗുണങ്ങള്‍ ധാരാളമുണ്ട്. കരിഞ്ചീരകം ദഹനം മുതല്‍ ശ്വസനാരോഗ്യം വരെ സഹായിക്കുന്നതാണ്. അത് മാത്രമല്ല ശരീരത്തിന്റെ സന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ചതാണ് കരിംജീരകം. കൂടാതെ ആസ്ത്മ, രക്തസമ്മര്‍ദം എന്നിവ നിയന്ത്രിക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും കരിഞ്ചീരകം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ആധുനിക വൈദ്യശാസ്ത്രത്തിലും എല്ലാം കരിജീരകം വളരെ മികച്ചതാണ്. ഇത് ചര്‍മ്മ സംരക്ഷണത്തിനും അതുപോലെ തന്നെ കേശസംരക്ഷണത്തിനും സഹായിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഈ പറഞ്ഞ ഗുണങ്ങളെല്ലാം നല്കുന്നു. എന്നാല്‍ എപ്പോഴും മിതമായ അളവില്‍ മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം.

മുരിങ്ങ
മുരിങ്ങ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള വിറ്റാമിന്‍ എ, സി, ഇ, കാല്‍സ്യം, പൊട്ടാസ്യം, കൂടാതെ നിരവധി അമിനോ ആസിഡുകള്‍ എല്ലാം ഇതില്‍ ധാരാളം ഉണ്ട്. അത് മാത്രമല്ല ഇത് സൂപ്പര്‍ഫുഡ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ അകാല വാര്‍ദ്ധക്യത്തിനും പരിഹാരം കാണുന്നതിന് സഹായിക്കും. കൂടാതെ ഫ്രീറാഡിക്കലുകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. മുരിങ്ങ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും അതിലെ ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും മുരിങ്ങ മികച്ചതാണ്. ആര്‍ത്തവ സമയത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേദനയെ ചെറുക്കുന്നതിനും എല്ലാം സഹായിക്കുന്നു മുരിങ്ങ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
