Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
കാലിലെ മസില്‍പിടുത്തം തടയാം
കാലിലെ മസില്‍പിടുത്തം വേദനയില്ലാത്തതും എന്നാല്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. ഇത് ഉറക്കത്തിനിടയിലോ, വ്യായാമം ചെയ്യുമ്പോളോ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.
സാധാരണ ഒരു മിനുട്ടില്‍ ഇത് നീണ്ടു നില്‍ക്കാറില്ല എങ്കിലും ചിലപ്പോള്‍ പതിനഞ്ച് മിനുട്ടിലേറെ നേരം തുടര്‍ന്നേക്കാം.

മസില്പിടുത്തത്തിനുള്ള കാരണങ്ങള്‍
പേശിയുടെ തളര്‍ച്ച
പേശികളുടെ അമിതമായ പ്രവര്‍ത്തനം
വിയര്‍പ്പ് മൂലം ബോഡി ഇലക്ട്രോലൈറ്റുകള്‍ (Ca and K) നഷ്ടപ്പെടുക.
പേശികളിലെ പരിണാമം വഴി ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുക.
പേശികളിലെ കോശങ്ങളിലേക്ക് ഓക്സിജനേഷന് തടസ്സപ്പെടുക.
കോശങ്ങളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുക.
മസില്‍പിടുത്തം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍
ഹൈഹീലുള്ള, ലൂസായ ചെരിപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഹൈഹീലിന്റെ ഷേപ്പ് വിരലുകള്‍ മടങ്ങിയിരിക്കും വിധമായതിനാല്‍ രക്തയോട്ടം സുഗമമാവില്ല.
അയവുള്ള ഷൂ ഉപയോഗിക്കുക. ഇറുകിയ ഷൂകള്‍ ധരിച്ച് നടക്കുമ്പോള്‍ വിരലുകളുടെ അറ്റത്ത് സമ്മര്‍ദ്ധം ഉണ്ടാവും. പ്രത്യേകിച്ച് വിരലുകളൂന്നി നടക്കുമ്പോള്‍... ഇത് മൂലം രക്തയോട്ടം കുറഞ്ഞ് പേശികള്‍ക്ക് പിടുത്തം വരാം.
ശരീരത്തിലെ ജലത്തിന്റെ അളവ് കുറയാതിരിക്കുക - ശരീരത്തിലെ ജലാംശം കുറയുന്നത് പേശി വലിവിനും, വിരലുകളില്‍ വേദനക്കും കാരണമാകും. അധികം വിയര്പ്പുള്ളപ്പോഴും, ഏറെ വ്യയാമം ചെയ്യുമ്പോഴും നന്നായി വെള്ളം കുടിക്കുക.
ധാതുപുഷ്ടിക്കുറവ് - വിരലുകളിലെ വേദനക്ക് പ്രധാന കാരണം കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മിനറലുകളുടെ കുറവാകാം. 1000 മില്ലി ഗ്രാം കാല്‍സ്യവും, 4.7 ഗ്രാം പൊട്ടാസ്യവും ഒരു ദിവസം ശരീരത്തിന് ആവശ്യമുണ്ട്. പുരുഷന്മാര്ക്ക് 400-420 മില്ലി ഗ്രാമും, സ്ത്രീകള്‍ക്ക് 310-320 ഗ്രാമും മഗ്നീഷ്യം ഒരു ദിവസം വേണം.
വിരലുകള്‍ക്ക് എക്സര്‍സൈസിനായി പ്രത്യേക ഉപകരണങ്ങളൊന്നും വേണ്ടതില്ല. കാലുകൊണ്ട് എന്തെങ്കിലും എടുക്കാനായുകയോ, റിലാക്സ് ചെയ്തിരിക്കുമ്പോള്‍ വിരലുകള്‍ ചലിപ്പിക്കുകയും ചെയ്യുക.
കാലുകള്‍ ചൂടുവെള്ളത്തില്‍ നനയ്ക്കുകയോ, മസാജ് ചെയ്യുകയോ ചെയ്യുന്നത് വഴി രക്തയോട്ടം കൂട്ടാം. ഏറ്റവും നല്ല മാര്‍ഗ്ഗം മസാജ് ചെയ്യുകയാണ്. മറ്റൊരു മാര്‍ഗ്ഗം ഇടക്ക് ചൂടുവെള്ളത്തില്‍ കുളിക്കുകയാണ്. കിടക്കുന്നതിന് മുമ്പായും കുളിക്കാം. ഇത് പേശിവലിവ് ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കും.
കൃത്യമായ വ്യായാമങ്ങള്‍ പേശികള്‍ക്ക് അയവ് നല്‍കും. രാത്രിയിലാണ് മസില് പിടുത്തം ഉണ്ടാകുന്നതെങ്കില്‍ കാലുകള്‍ സ്ട്രെച്ച് ചെയ്യുക. ഇത് വഴി കാലിലെ രക്തയോട്ടം വര്‍ദ്ധിക്കും.
പൊട്ടാസ്യം, കാല്‍സ്യം എന്നിവ കൂടുതലായി ഉപയോഗിക്കുക. ഇവ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കും. പൊട്ടാസ്യം ഏറെയടങ്ങിയ വാഴപ്പഴം, കോഴിയിറച്ചി, മത്സ്യം എന്നിവ കഴിക്കുക. കൊഴുപ്പ് കുറഞ്ഞ തൈര്, കൊഴുപ്പ് നീക്കിയ പാല് എന്നിവ ഉപയോഗിക്കുക.
നിങ്ങളുടെ ശരീരത്തിന് യോജിക്കുന്ന, സോളുകളുള്ള ചെരിപ്പ് ധരിക്കുക. ഹൈഹീല്‍ ചെരിപ്പുകള്‍ ഒഴിവാക്കുക.
കട്ടിയുള്ള ബ്ലാങ്കറ്റ് ഉപയോഗിക്കുന്നത് വഴി കാലില്‍ പ്രഷര്‍ അനുയോജ്യമാം വിധം നിലനിര്‍ത്താം. തണുപ്പുള്ളപ്പോള്‍ കാലില്‍ സോക്സ് ധരിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
