For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനിയുള്ളപ്പോള്‍ ചിലതു വേണ്ട

|

അസുഖം വന്നാല്‍ തന്നെ സുഖമാണ്. പിന്നെ സ്കൂളിലും പോണ്ട ട്യൂഷനും പോണ്ട. ചുമ്മാ ടിവിയും കണ്ടു വീട്ടിലിരുന്നാ മതി. ആരും ചോദിക്കാനുമില്ല. പരമ സുഖം. ഇങ്ങനെയൊക്കെയാണെങ്കിലും കുറേ കഴിയുമ്പോള്‍ സംഗതി മാറും! നന്നായി ബോറടിച്ചു തുടങ്ങും. മാത്രമല്ല അസ്വസ്ഥതയും കൂടും. അസുഖം പെട്ടെന്നു മാറി സുഖപ്പെടാനും ആ സമയത്തെ ബോറടി മാറ്റാനും ചില വഴികളൊക്കെയുണ്ട്.

ഈ സമയത്ത് ശരീരം കൂടുതല്‍ ക്ഷീണിക്കുന്നതിനാല്‍ തന്നെ,വെള്ളം വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. ധാരാളം വെള്ളം കുടിക്കുക. കൂടാതെ മരുന്നുകള്‍ മുറ തെറ്റാതെ കഴിക്കുകയും വേണം.

Fever

തലവേദനയുണ്ടെങ്കില്‍ അധിക നേരം വായിക്കാതിരിക്കുന്നതാണ് നല്ലത്. ടിവിയും കമ്പ്യൂട്ടറും സമയം പോകാന്‍ വളരെ നല്ല മാര്‍ഗമാണ്. പക്ഷെ ഒരുപാടു നേരം കണ്ടാല്‍ തല വേദന വരാന്‍ സാധ്യതയുണ്ട്.

ഈ സമയത്ത് നിങ്ങളുടെ കുട്ടുകാരെ വിളിക്കാം. ബോറടി മാറുമെന്നു മാത്രമല്ല,അവരോടു സംസാരിക്കുന്നതു ഒരല്‍പ്പം ആശ്വാസവും സന്തോഷവും പകര്‍ന്നു തരും.

ഭക്ഷണം അധികം വേണ്ട, പ്രത്യേകിച്ചും വയറു വേദനയുണ്ടെങ്കില്‍. സോഡാ,ഓറഞ്ച് ജ്യൂസ്‌ തുടങ്ങിയവ ചര്‍ദ്ദി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. വേദന സുഖമാകും വരെ ബ്ലാങ്കറ്റോ പുതപ്പോ മറ്റോ പുതച്ച് സ്വസ്ഥമായി ഒരല്‍പ്പസമയം കിടക്കുകയോ ഉറങ്ങുകയോ ചെയ്യാം.

എന്തായാലും മറ്റൊരിടത്തേക്കും പോകാനോ മറ്റു ജോലികളൊന്നും ചെയ്യാനോ ഒന്നും കഴിയാത്തതിനാല്‍ അസുഖം മാറുന്നത് വരെയുള്ള സമയം മൊത്തത്തില്‍ ഫ്രീ ആണ്. അത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാം.

പനിയുള്ളപ്പോള്‍ വ്യായാമം ചെയ്യുന്ന ശീലവും വേണ്ട. ശരീരത്തിന് വിശ്രമം ആവശ്യമുള്ള സമയമാണിത്.

ക്ഷീണമില്ലെങ്കില്‍ പോലും കൂടുതല്‍ സമയവും റസ്റ്റ്‌ എടുക്കുന്നതാണ് നല്ലത്. അസുഖം പെട്ടെന്നു ഭേദമാകാന്‍ ഇത് സഹായിക്കും.

English summary

Health, Disease, Fever, Food, Television, ആരോഗ്യം, അസുഖം, പനി, ശരീരം, ഭക്ഷണം, ടിവി,

Sick days seem like a pretty good deal. You get to sit home and watch TV all day, and you don't have to go to school. But sometimes we forget how boring it can be and how bad you feel,
X
Desktop Bottom Promotion