Latest Updates
-
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
ഹൈ ബിപി ആണോ, ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസില്‍ കുറക്കാം: പക്ഷേ ശ്രദ്ധിക്കണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. ഇതില്‍ തന്നെ ഡോക്ടറെ കാണാതെ ഒരു തരത്തിലുള്ള സ്വയം ചികിത്സയും അരുത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് നമ്മള് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാല്‍ പണ്ടുള്ളവര്‍ ഉപയോഗിച്ച് വരുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അതില്‍ ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നവര്‍ക്ക് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. ഇത് നല്ലൊരു ഡിറ്റോക്സ് ഡ്രിങ്ക് ആണെന്ന് നമുക്കറിയാം. കൂടാതെ രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് വേണ്ടിയും ഇത് സഹായിക്കുന്നു. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഈ പാനീയത്തിന് പിന്നിലുണ്ട് എന്നതാണ് സത്യം.

ബീറ്റ്റൂട്ട് ഗുണങ്ങള്‍
ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ആരോഗ്യകരമായ പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ഇത് ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായത് കൊണ്ട് തന്നെ ഇത് ശരീര ഭാരത്തെ കുറക്കുന്നതിനും സഹായിക്കുന്നു. വിശപ്പിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിനുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ബീറ്റ്റൂട്ട് സഹായിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് മികച്ച ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. നല്ലൊരു ശതമാനം ആളുകളും ഇന്നത്തെ കാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിനായി നെട്ടോട്ടമോടുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഫലങ്ങള്‍ നല്കുന്നതായിരിക്കണം.

പ്രതിരോധം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടത് ഡോക്ടറെ കാണുന്നതിന് വേണ്ടി തന്നെയാണ്. മരുന്നുകളും ജീവിത ശൈലിയിലെ മാറ്റങ്ങളും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ദിനവും ഭക്ഷണശീലത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ് ചേര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബീറ്റ്റൂട്ടിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ന്നൊണ് പറയുന്നത്. ഇതിലുള്ള പല ഘടകങ്ങളും രക്തക്കുഴലുകളെ വിശ്രമിക്കാന്‍ സഹായിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
പഠനാടിസ്ഥാനത്തില്‍
ബീറ്റ്റൂട്ട് ജ്യൂസും ഹൈപ്പര്‍ടെന്‍ഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നിരവധിയാണ്. ഇതില്‍ ദിവസവും 250 മില്ലി കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്സിറ്റിയിലെ ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന് (ബിഎച്ച്എഫ്) 2015-ല്‍ നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും 2 കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് ഗുണം ചെയ്യുമെന്നും ചില പഠനങ്ങളില്‍ പ്രതിപാദിക്കുന്നു.
മറ്റൊരു പഠനത്തില്‍ ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തില്‍ 8/4 mmHg കുറയുന്നതിന് സഹായിക്കും എന്നാണ് പറയുന്നത്. ഇതിലൂടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് സാധാരണ നിലയിലാക്കാന്‍ സാധിക്കുമെന്നാണ് BHF പഠനത്തില്‍ പറയുന്നത്. ഹൈപ്പര്ടെന്ഷന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ത്തുന്ന ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

എപ്രകാരം ഉപയോഗിക്കാം?
എപ്രകാരം ബീറ്റ്റൂട്ട് ജ്യൂസ് രക്താതിമര്‍ദ്ദത്തിന് ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ബീറ്റ്റൂട്ട് ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഒരിക്കലും ഉപ്പും പഞ്ചസാരയും ഇതില്‍ ചേര്‍ക്കാന്‍ പാടുള്ളതല്ല. ഒരു നിശ്ചിത അളവില്‍ രണ്ടാഴ്ച സ്ഥിരമായി കുടിക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ട് മാത്രമായി തയ്യാറാക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് അവയെ കഷ്ണങ്ങളാക്കി മുറിക്കുക, ശേഷം ഇവ ഒരു ജ്യൂസറിലോ ബ്ലെന്‍ഡറിലോ ഇട്ട് വെള്ളം ചേര്‍ത്ത് അടിച്ചെടുക്കുക. നിങ്ങള്‍ക്ക് ഇതില്‍ തന്നെ ആപ്പിളും കാരറ്റും ചേര്‍ക്കാവുന്നതാണ്. ഇതല്ലാതെ പച്ചക്കറിയായും സാലഡിലും തോരനിലും കറിയായും എല്ലാം ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്. എങ്കിലും ജ്യൂസ് പരുവത്തില്‍ കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.
പാര്‍ശ്വഫലങ്ങള്‍
നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അളവിലാണ് രക്തസമ്മര്‍ദ്ദം എന്നുണ്ടെങ്കില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഒരു പരിഹാരമല്ല. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് അതിന് വേണ്ട പരിഹാരങ്ങള്‍ തേടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഓക്സലേറ്റും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍, വൃക്കയിലെ കല്ലുകളും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമും ഉള്ളവര്‍ ഇത്തരം കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. കൂടാതെ മൂത്രത്തിലെ നിറം മാറ്റവും ശ്രദ്ധേയമാണ്. എന്നാല്‍ ഇത് അത്ര വലിയ പ്രശ്നമുണ്ടാക്കുന്ന ഒന്നല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications