Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തുടകള്‍ തമ്മില്‍ ഉരസുന്നുവോ? തൊലി പോകുന്നതും നീറ്റലും പതിവാണോ? പരിഹാരം ഇതാ!
അമിതമായി വണ്ണം ഉള്ളവരിലും അതുപോലെ കാലുകള്‍ക്ക് നല്ല വണ്ണം ഉള്ളവരിലും പതിവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് തുടകള്‍ തമ്മില്‍ ഉരസി മുറിവുകള്‍ ഉണ്ടാകുന്നത്. അമിതമായി വിയര്പ്പിരിക്കുമ്പോള്, ദീര്‍ഘദൂരം നടക്കുമ്പോള്‍, സാരി ഉടുക്കുമ്പോഴും, നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും തുടകള്‍ തമ്മില്‍ ഉരസി തൊലി പോവുകയും, തന്മൂലം നീറ്റലും വേദനയും അനുഭവപ്പെടുകയും ചെയ്യാം.

ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പതിവായി ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍
വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അതിനടിയില്‍ ഷോര്‍ട്സ് ധരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, സിലികോണ്‍ മെറ്റീരിയലിലുള്ളതും, ചര്‍മ്മത്തില്‍ നല്ല സ്ഫോറ്റായി കിടക്കുന്നതുമായ ഷോര്‍ട്സ് ധരിക്കുന്നത് വളരെ നല്ലതാണ്. ഇത് തുടകള്‍ തമ്മില്‍ ഉരസാതിരിക്കാന്‍ സഹായിക്കും. സാരി ഉടുക്കുന്നവര്ക്കും, ചുരിദാര്‍ ഇടുന്നവര്ക്കംു ഇത്തരം ഷോര്‍ട് ഉപയോഗിക്കാവുന്നതാണ്. ഷോര്‍ട് ഇല്ലാത്തവര്‍ക്ക് ലെഗ്ഗീന്സും ഉപയോഗിക്കാം.
അതുപോലെ ഇത്തരം ഷോര്‍ട്, അല്ലെങ്കില്‍ ലെഗ്ഗീന്സ് എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ ചര്‍മ്മത്തോട് ചേര്‍ന്ന് കിടക്കുന്നത് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇത് തുടകള്‍ തമ്മില്‍ ഉരസുന്നത് കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, കോട്ടന്റെ ഷോര്‍ട്സ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. കോട്ടന്‍ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനാല്‍, ഇത് വസ്ത്രങ്ങളില്‍ നനവ് ഉണ്ടാക്കുന്നു. ഇത് ഉരസല്‍ ഉണ്ടാക്കുകയും, മുറിവ് ഉണ്ടാകാന്‍ കാരണമാകാനും സാധ്യത കൂടുതലാണ്. അതുപോലെ, നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അടിവസ്ത്രങ്ങള്‍ നനഞ്ഞാല്‍ മാറ്റി, ഉണങ്ങിയത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.
ബേബി പൗഡര്‍
തുടയിടുക്കുകളില്‍ ബേബി ബൗഡര്‍ ഇടുന്നത് തുടകള്‍ തമ്മില്‍ ഉരസാതിരിക്കാന്‍ സഹായിക്കും. ചര്മ്മങ്ങള്ക്കിടയില് നല്ല സ്മൂത്ത് ലെയര്‍ ഉണ്ടാക്കാന്‍ ഇവ സഹായിക്കും. അതിനാല്‍ തന്നെ, ഉരയുകയോ, അതുമൂലം അസ്വസ്ഥതകള്‍ ഉണ്ടാവുകയോ ചെയ്യുന്നില്ല. കൂടാതെ, നിലവില്‍ തുടകള്‍ തമ്മില്‍ ഉരഞ്ഞ് മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ അസ്വസ്ഥതകള്‍ ഇല്ലാതിരിക്കാനും ബേബി പൗഡര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
പെട്രോളിയം ജെല്ലി
ഷോര്‍ട്സ് എന്നിവ ധരിക്കുന്നതിന് മുന്‍പ് പെട്രോളിയം ജെല്ലി പുരട്ടുന്നതും നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിനാല്‍, ചര്‍മ്മം തമ്മില്‍ ഉരസുന്നത് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തിലെ ഉരസല്‍ മൂലം മുറിവുകള്‍ ഉണ്ടാകുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
ലിപ് ബാം
പെട്രോളിയം ജെല്ലി അല്ലാത്തവര്‍ക്ക് കയ്യില്‍ ലിപ് ബാം ഉണ്ടെങ്കില്‍ അവ തുടയിടുക്കുകളില്‍, അതുപോലെ തുടകള്‍ തമ്മില്‍ ഉരസുന്ന ഭാഗത്ത് പുരട്ടാവുന്നതാണ്. ഇത്തരത്തിൽ പുരട്ടുന്നത് ചര്‍മ്മം മോയ്സ്ച്വർ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ, ചര്‍മ്മത്തെ മുറിവുകളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
