Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
പല്ല് വേദനയെ തുടക്കത്തിലേ തുരത്താന്‍ ഇവ ശ്രദ്ധിക്കണം
പല്ല് വേദന സാധാരണമായ ഒരു അവസ്ഥയാണ്. എന്നാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും നിസ്സാരമല്ല എന്നതാണ് സത്യം. എങ്ങനെ പരിഹാരം കാണണം എന്നറിയാതെ തലകുത്തി നില്‍ക്കുന്നവരാണ് പലരും. കാരണം അത്രയധികം വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും മധുരപലഹാരങ്ങളാണ് കൂടുതല്‍ പ്രശ്നങ്ങള്‍ പല്ലിനുണ്ടാക്കുന്നത്. ഇതാണ് പല്ല് വേദന വര്‍ദ്ധിപ്പിക്കുന്നതും. ഇത്തരം അസ്വാസ്ഥ്യങ്ങള്‍ തടയുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ എന്താണ് ദന്തശുചിത്വത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.
പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പല്ല് വേദന പോലുള്ളവയെ പൂര്‍ണമായും ഇല്ലാതാക്കുകയും അതിനുള്ള സാധ്യതയെ വേരോടെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. എപ്രകാരം ദന്ത ശുചിത്വം പാലിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

പതിവായി ബ്രഷ് ചെയ്ത് ഫ്ലോസ് ചെയ്യുക
ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് പല്ലിന് പോടുണ്ടാക്കുന്നതിന് കാരണമാകുന്ന ഫലകങ്ങളും ഭക്ഷണ കണങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. ദിവസവും ഒരു പ്രാവശ്യം ഫ്ലോസ് ചെയ്യുന്നത് പല്ലുകള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ വൃത്തിയുള്ളതാക്കുന്നതോടൊപ്പം തന്നെ ഇത് പല്ലിലെ അറകളെ പൂര്‍ണമായും ഇല്ലാതാക്കും. എല്ലാ തരത്തിലുള്ള പല്ലിലെ അസ്വസ്ഥതകളെ ചെറുക്കാന്‍ സ്ഥിരമായി നിങ്ങള്‍ക്ക് ഫ്ളോസ് ചെയ്യാവുന്നതാണ്.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക
പലപ്പോഴും മധുരപലഹാരങ്ങള്‍ കഴിക്കുന്നത് വളരെയധികം സാധാരണമാണ്, പക്ഷേ അവ പല്ലിന് ദോഷം ചെയ്യും എന്നതും ഓര്‍ത്തിരിക്കണം. നിങ്ങളുടെ ഇനാമലിനെ സംരക്ഷിക്കാന്‍ മധുരമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും പരിമിതപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് മധുര പലഹാരം കഴിച്ച് കഴിഞ്ഞാല്‍ അത് മൂലം പല്ലിലുണ്ടാവുന്ന പഞ്ചസാരയുടെ അവശിഷ്ടങ്ങള്‍ കഴുകുന്നതിനായി വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം എന്നതാണ്.
ജലാംശം നിലനിര്‍ത്തുക
വായയുടെ ആരോഗ്യത്തിന് കുടിവെള്ളം അത്യന്താപേക്ഷിതമാണ്. ഇത് ഉമിനീര് ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് ആസിഡുകളെ നിര്‍വീര്യമാക്കുകയും ഭക്ഷണ കണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ വായയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും പല്ല് വേദന പോലുള്ള ഗുരുതരാവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
പഞ്ചസാര രഹിത ഗം ചവയ്ക്കുക
പഞ്ചസാര രഹിത ഗം ഉപയോഗിക്കുന്നത് വഴി അത് മോണയുടെ ആരോഗ്യത്തിനും ഉമിനീര് ഉത്പാദനത്തിനും സഹായിക്കുന്നു. ഇത് പല്ലുകള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിനു ശേഷം ച്യൂയിംഗ് ഗം പ്ലേഖ് അടിഞ്ഞ് കൂടുന്നത് കുറയ്ക്കാനും ശ്വസനം പുതുക്കാനും സഹായിക്കുന്നു. ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സ്ഥിരമായി ഇവ ഉപയോഗിക്കാം.
നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ സന്ദര്‍ശിക്കുക
ഉത്സവ സീസണിന് മുമ്പ് ദന്തപരിശോധന നടത്തുന്നത് സ്ഥിരമാണ്. ഇത് പല്ലിലെ കേടുപാടുകള്‍ തിരിച്ചറിയുന്നതിനും മോണരോഗത്തിന്റെയോ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയാനും ആവശ്യമായ ചികിത്സകള്‍ നല്‍കാനും സഹായിക്കുന്നു. ഇത് കൂടാതെ പുകയില ഉല്‍പ്പന്നങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് സഹായിക്കുന്നു. കാരണം പുകയില ഉപയോഗിക്കുന്നത് പലപ്പോഴും മോണ രോഗത്തിനും പല്ല് നശിക്കാനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് രോഗാവസ്ഥയില്‍ നിന്ന് പൂര്‍ണ മോചനം നേടാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications