Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ 6 മാര്‍ഗ്ഗങ്ങള്‍
ചലര്‍ എല്ലാ കാര്യങ്ങളും നല്ലതുപോലെ ഓര്‍ത്തുവെയ്ക്കും. എന്നാല്‍ മറ്റു ചിലരാകട്ടെ, വളരെ പെട്ടെന്ന് എല്ലാം മറക്കുകയും ചെയ്യും. കാര്യങ്ങളൊന്നും കൃത്യമായി ഓര്‍ത്തിരിക്കാന്‍ ഇത്തരം വ്യക്തികള്‍ക്ക് സാധിക്കാതെ വന്നേക്കാം. പ്രത്യേകിച്ച്, കുട്ടികളിലെ ഓര്‍മ്മക്കുറവ് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നതിന് കാരണമാകുന്നു. ഈ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുന്നതിനും, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില ടിപ്സ് എന്തെല്ലാം എന്ന് നോക്കാം.

പഠിക്കുക
നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഏത് പ്രായത്തിലും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും അറിയുന്നതും നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കും. ഒപ്പം ഓര്‍മ്മശക്തി നിലനിര്‍ത്താനും ഈ ശീലം സഹായിക്കുന്നതാണ്. അതിനാല്‍, പുസ്തകങ്ങള്‍ വായിക്കുന്നത് നല്ലതാണ്. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കുന്നത് നല്ലതാണ്. പുതിയ അറിവ് നേടിയെടുക്കാന്‍ കോഴ്സുകള്‍ ചെയ്യുന്നതും വളരെ നല്ല കാര്യമാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ഓര്‍മ്മശക്തി പുതുക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
ഉറക്കം
ഉറക്കം കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മാത്രമാണ് ഓര്‍മ്മശക്തി പുതുക്കാന്‍ സാധിക്കുക. ഉറക്കം സ്ട്രെസ്സ് കുറയ്ക്കുന്നതാണ്. അതുപോലെ, തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. അതിനാല്‍, എല്ലാ ദിവസവും 8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ല കാര്യമാണ്.
ആഹാരശീലം
ശരിയായ വിധത്തിലുള്ള ആഹാരശീലങ്ങള്‍ പിന്തുടരുന്നത് വളരെ നല്ലതാണ്. പ്രത്യോകിച്ച്, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഇതിനായി മത്സ്യം, അവക്കാഡഡോ, നട്സ് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. അതുപോലെ, സംസ്കരിച്ച ആഹാരങ്ങള്‍, പഞ്ചസ്സാര, സാച്വുറേറ്റഡ് കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു.
വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും വ്യായാമം വളരെയധികം സഹായിക്കുന്നു. ദിവസേന കുറച്ച് നേരം നടക്കുന്നതും, നീന്തുന്നതും, സൈക്ലിംഗ് ചെയ്യുന്നതുമെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണ്.
ബന്ധങ്ങള്‍
നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും. ഇത് സ്ട്രെസ്സ് കുറയ്ക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്നതിന് സഹായിക്കുന്നു. ജീവിതത്തില്‍ ഒറ്റപ്പെടലുകള്‍ അനുഭവിക്കാതെ സന്തോഷം നിലനിര്‍ത്താനും ഇത്തരം ബന്ധങ്ങള്‍ സഹായിക്കുന്നതാണ്.
എളുപ്പവഴികള്‍
ഏതൊരു കാര്യവും വളരെ എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ ചില കുറുക്കുവഴികള്‍ കണ്ടെത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച്, നിങ്ങള്‍ എല്ലായ്പ്പോഴും ഉപയോഗിക്കുന്ന സാധനങ്ങളുമായി ബന്ധപ്പെടുത്തി ഓർക്കുന്നതും, കാര്യങ്ങള്‍ ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിച്ച് ചിന്തിക്കുന്നതുമെല്ലാം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications