Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
വരണ്ട ചുമ 3 ദിവസമെങ്കിലും തുടര്‍ച്ചയായാല്‍ നല്കുന്ന ചില ഗുരുതര സൂചന: പരിഹാരം ഇതെല്ലാം
ചുമ എല്ലാവര്ക്കും ഉണ്ടാവും. വലിയ ആളുകള്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ ചുമയുടെ ഇരകളാവുന്നുണ്ട്. പലപ്പോഴും ഓരോ തവണയും ഉണ്ടാവുന്ന ചുമയില്‍ വീണു പോവുന്നവര്‍ നിരവധിയാണ്. ചുമ ഉണ്ടാകുമ്പോള്‍ അത തൊണ്ടയില്‍ കൂടുതല്‍ പ്രശ്നങ്ങളും വേദനയും വരണ്ടത് പോലെ തോന്നുകയും ചെയ്താല്‍ അതൊരിക്കലും നിസ്സാരമായി കണക്കാക്കരുത്. കാരണം വരണ്ട ചുമ ദിവസങ്ങളോളം നില്ക്കുമ്പോള് അതുണ്ടാക്കുന്ന അപകടം എന്ന് പറയുന്നത് നിസ്സാരമല്ല. എന്നാല്‍ ഇതിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ സ്വന്തം ഇഷ്ടത്തിന് മരുന്ന് വാങ്ങി കഴിക്കുന്നവര്‍ ഗുരുതരാവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ട് പോവുന്നത്.
എന്നാല്‍ വരണ്ട ചുമയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ ചില പ്രകൃതിദത്ത വഴികള്‍ പരീക്ഷിക്കാവുന്നതാണ്. അതില്‍ വരുന്ന ചില വീട്ടുവൈദ്യങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഇത് വരണ്ട ചുമയെ ഇല്ലാതാക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചുമയില്ലാത്ത ഒരു അവസ്ഥയിലേക്ക് നിങ്ങളെത്തുമ്പോള്‍ അതിന് പരിഹാരമായി ഇനി പറയുന്ന വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എന്താണ് വരണ്ട ചുമ
വരണ്ട ചുമ എന്നത് ഒരിക്കലും അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നല്ല. ഇതിന്റെ പ്രത്യേകത ഏത് പ്രായക്കാരേയും ഇത് ബാധിക്കും എന്നതാണ്. പലപ്പോഴും കഫമില്ലാതെ വരുന്ന തുടര്‍ച്ചയായുള്ള ചുമയാണ് വരണ്ട ചുമ. ഇതിന് വേണ്ടി നിരവധി പരിഹാരങ്ങള്‍ ഉണ്ടെങ്കില്‍ ചില പ്രകൃതിദത്ത വീട്ടുവൈദ്യങ്ങള്‍ ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും നല്‍കുന്നില്ല എന്നത് തന്നെയാണ് കാര്യം. ഈ ലേഖനത്തില്‍, വരണ്ട ചുമയെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചാണ് പറയുന്നത്.
ഇരട്ടിമധുരം
ആയുര്‍വ്വേദത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഇരട്ടി മധുരം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, എക്സ്പെക്ടറന്റ് ഗുണങ്ങളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) ഉള്ള രോഗികളില്‍ ചുമ കുറയ്ക്കുന്നതിനും ശ്വസാനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇരട്ടിമധുരത്തിന്റെ വേര് ഉപയോഗിക്കാവുന്നതാണ.് ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു
തേന്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോല ഗുണം ചെയ്യുന്നതാണ് തേന്‍. ഇത് നിങ്ങള്‍ക്ക് മി്കച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതോടൊപ്പം തന്നെ വരണ്ട ചുമയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. സ്വാഭാവികമായും ചുമയെ പ്രതിരോധിക്കാന്‍ പലരും ഉപയോഗിക്കുന്നതാണ് തേന്‍ എന്നതില്‍ സംശയം വേണ്ട. ഇത് ചുമയെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ തൊണ്ട വേദന പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ശ്വസനാരോഗ്യത്തിനും സഹായിക്കുന്നു. ചില അവസരങ്ങളില്‍ കഫ്സിറപ്പിനേക്കാള് ഗുണം തേന്‍ നല്കുന്നു.

ഇഞ്ചി
ഗുണങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ടും എപ്പോഴും മികച്ച് നില്‍ക്കുന്നതാണ് ഇഞ്ചി. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇഞ്ചിയില്‍ ധാരാളം ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, മാത്രമല്ല ഇത് ശ്വാസനാളത്തെ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അക്യൂട്ട് ബ്രോങ്കൈറ്റിസ് രോഗികളില്‍ ചുമയും തൊണ്ടവേദനയും കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വരണ്ട ചുമയെ ചികിത്സിക്കുന്നതിനുള്ള ഒരു ഉപയോഗപ്രദമായ പ്രതിവിധിയാണ് ഇഞ്ചി എന്നതില്‍ സംശയം വേണ്ട. ചുമയുള്ളവര്‍ക്ക് ഇടക്കിടക്ക് ഇഞ്ചി-ചായ കുടിക്കുന്നത് നല്ലതാണ്.
ആവി പിടിക്കുന്നത്
ജലദോഷത്തിനും ചുമക്കും ആദ്യം പലരും ചെയ്യുന്ന ഒരു വീട്ടുവൈദ്യമാണ് ആവി പിടിക്കുന്നത്. ഇത് ഇത് ശ്വാസനാളത്തെ ശാന്തമാക്കി വരണ്ട ചുമ ഒഴിവാക്കാന്‍ സഹായിക്കും. പല പഠനങ്ങളിലും നീരാവി ശ്വസിക്കുന്നത് രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുത്തുകയും ചുമയുള്ളവര്‍ക്ക് അതില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. വരണ്ട ചുമയ്ക്ക് കാരണമാകുന്ന എല്ലാ അസ്വസ്ഥതകളില്‍ നിന്നും നിങ്ങളുടെ ശ്വാസനാളം വൃത്തിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ആവി പിടിക്കുന്നത്. ഇതില്‍ തുളസിയും പനിക്കൂര്‍ക്കയും ചേര്‍ക്കുന്നതും ഗുണം ഇരട്ടിയാക്കും.
ഉപ്പുവെള്ളം കവിള് കൊള്ളുക
നിങ്ങള്‍ക്ക് ചുമ മാറാതെ നില്ക്കുകയാണെങ്കില് അതിന് പരിഹാരം എന്ന നിലക്ക് ഉപ്പ് വെള്ളം കവിള് കൊള്ളുന്നത് നല്ലതാണ്. ഇത് ദിനവും രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്. എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിനും അണുബാധ പോലുള്ള അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിനും ഉപ്പുവെള്ളം മികച്ചതാണ്. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ മൂലമുണ്ടാകുന്ന വരണ്ട ചുമ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഉപയോഗപ്രദമായ പ്രതിവിധി ഉപ്പുവെള്ളം തന്നെയാണ്.
ശ്രദ്ധിക്കേണ്ടത്
എന്തൊക്കെ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിച്ചിട്ടും ചുമയില്‍ തെല്ലും ആശ്വാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. വീണ്ടും മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മറ്റും മരുന്നുകളും മറ്റും കഴിച്ച് സമയം കളയാന്‍ നില്‍ക്കരുത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പോലെയല്ല പാര്‍ശ്വഫലങ്ങളുള്ള ഇത്തരം മരുന്നുകള്‍. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications