Latest Updates
-
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
ആര്ത്തവം വൈകിയാലും വെല്ലുവിളിയില്ല; കാരണങ്ങള് ഇതാണ്
സ്ത്രീകളില് ആര്ത്തവം സാധാരണമാണ്. എന്നാല് ഇതുണ്ടാക്കുന്ന മാനസിക - ആരോഗ്യ പ്രശ്നങ്ങള് അത്ര നിസ്സാരമല്ല. ചില അവസരങ്ങളില് എങ്കിലും സ്ത്രീകള് ആര്ത്തവം വൈകിക്കുന്നതിന് വേണ്ടി മരുന്നുകള് കഴിക്കുന്നു. എന്നാല് ഡോക്ടറുടെ നിര്ദ്ദേശമില്ലാതെ ഇത്തരം മരുന്നുകള് കഴിക്കുമ്പോള് അതുണ്ടാ്കുന്ന പ്രത്യാഘാതങ്ങള് നിസ്സാരമല്ല എന്ന് തിരിച്ചറിയണം. സാധാരണ ആര്ത്തവ ദിനങ്ങളില് ഏറ്റക്കുറച്ചിലുകള് ഉണ്ടാവാറുണ്ട്. എപ്പോഴും സുരക്ഷിതമായ ആര്ത്തവ കാലത്തിന് വേണ്ടിയാണ് പലരും ആഗ്രഹിക്കുന്നതും.
സുരക്ഷിതമായ രീതിയില് എപ്രകാരം ആര്ത്തവം വൈകിപ്പിക്കാം എന്ന് നമുക്ക് നോക്കാം. പാര്ശ്വഫലങ്ങളില്ലാതെ ആരോഗ്യകരമായ രീതിയില് നമുക്ക് ആര്ത്തവം വൈകിപ്പിക്കാം. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ഡോക്ടറുടെ നിര്ദ്ദേശ പ്രകാരം ചെയ്യണം എന്നത് കൂടി ശ്രദ്ധേയമാണ്.

ശരിയായ മരുന്നുകള് ഉപയോഗിക്കാം
ആര്ത്തവം വൈകുന്നതിന് ഉള്ള മരുന്നുകള് കഴിക്കുമ്പോള് അത് ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കാരണം അല്ലാത്ത പക്ഷം മരുന്നുകള് കഴിക്കുമ്പോള് അത് ഉണ്ടാക്കുന്ന പാര്ശ്വഫലങ്ങളും അതിഭീകരമായിരിക്കും. കാരണം ഇത്തരം മരുന്നുകള് ഹോര്മോണ് മാറ്റങ്ങള് ഉണ്ടാക്കുന്നവയായത് കൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്ദ്ദേശ പ്രകാരം മാത്രം ഇവ കഴിക്കാന് ശ്രദ്ധിക്കുക.
പാര്ശ്വഫലങ്ങള്
ആര്ത്തവം വൈകുന്നതിന് വേണ്ടി മരുന്നുകള് കഴിക്കുമ്പോള് അത് പലപ്പോഴും നിങ്ങളില് മരുന്നുകള് പാര്ശ്വഫലങ്ങള് ഉണ്ടാക്കുന്നു. തലവേദന, മുഖക്കുരു, സ്തനങ്ങളില് വേദന, വയറുവേദന എന്നിവയെല്ലാം ഇതിന്റെ പാര്ശ്വഫലങ്ങളാണ്. പതിവായി മരുന്നുകള് കഴിക്കുന്നവരെങ്കില് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവരില് പിന്നീട് ക്രമരഹിതമായ ആര്ത്തവം ഉണ്ടാവുന്നു. ഇതെല്ലാം തന്നെ അപകടകരമായ അവസ്ഥ ഭാവിയില് ഉണ്ടാക്കും.
പ്രകൃതിദത്തമായ വഴികള്
എപ്പോഴും ആര്ത്തവത്തിനെ മാറ്റി വെക്കുന്നതിനും വൈകിപ്പിക്കുന്നതിനും നേരത്തേയാക്കുന്നതിനും പാര്ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ വഴികളാണ് നല്ലത്. കാരണം ഇത് യാതൊരു വിധത്തിലുള്ള പ്രത്യാഘാതവും ഉണ്ടാക്കുന്നില്ല. അതില് വ്യായാമം ചെയ്യുന്നതിലൂടെ പലപ്പോഴും ആര്ത്തവ ദിനങ്ങള് വൈകുന്നു. അതോടൊപ്പം തന്നെ നാരങ്ങ നീര്, ആപ്പിള് സിഡാര് വിനീഗര്, ധാന്യങ്ങള്, ജെലാറ്റിന് എന്നിവയെല്ലാം ആര്ത്തവം വൈകിപ്പിക്കുന്നതിന് സഹായിക്കുന്നവയാണ്. എന്നാല് ഇതൊന്നുമല്ലാതെ ആര്ത്തവം സ്വാഭാവികമായി ദിവസങ്ങള് വൈകുകയാണെങ്കില് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
ആര്ത്തവവും പ്രത്യുത്പാദനക്ഷമതയും
ആര്ത്തവം വൈകുന്നത് പക്ഷേ ചില അവസരങ്ങളില് ഗുണങ്ങള് പ്രദാന ചെയ്യുന്നു. അതില് ഒന്നാണ് നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് സഹായിക്കുന്നു എന്നത്. ശാരീരികവും മാനസികവുമായ ഉന്മേഷം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും എന്ഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അനീമിയ അഥവാ വിളര്ച്ചക്കും പരിഹാരം കാണുന്നു.
വേദനയെ പ്രതിരോധിക്കുന്നു
ആര്ത്തവം വൈകുന്നത് വഴി പലപ്പോഴും ആര്ത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദനയെ പ്രതിരോധിക്കാന് സാധിക്കുന്നു. അത് മാത്രമല്ല രോഗലക്ഷണങ്ങള് പലതിനേയും ഇല്ലാതാക്കുന്നതിനും അതിന് ആവൃത്തിയും ശക്തിയും കുറക്കുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള് ഇത് വഴി നിങ്ങള്ക്കുണ്ടാവും. എല്ലാ തരത്തിലും സ്വാഭാവികമായ രീതിയില് ആര്ത്തവം വൈകുന്നത് ഇത്തരം ഗുണങ്ങള് നല്കുന്നു
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
