Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പ്രമേഹത്തെ മരുന്നില്ലാതെ നിയന്ത്രിക്കാം: അതും വളരെ പെട്ടെന്ന്
പ്രമേഹം എന്നത് വളരെയധികം വെല്ലുവിളികള് ഉയര്ത്തുന്ന ഒരു അവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും പലപ്പോഴും നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. അതിന്റെ ഫലമായാണ് പലപ്പോഴും പ്രമേഹവും ഉണ്ടാവുന്നത്. പ്രമേഹത്തിന്റെ അസ്വസ്ഥതകള് നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. പ്രമേഹ നിയന്ത്രണത്തിന്റെ കാര്യത്തില് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. അതില് എപ്രകാരം മരുന്നില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.
ആരോഗ്യ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള് പ്രമേഹത്തേയും ഉയര്ന്ന രക്തസമ്മര്ദ്ദത്തേയും നമുക്ക് പ്രതിരോധിക്കാം. അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാം. രക്തത്തിലെ ഉയര്ന്ന അളവിലുള്ള പഞ്ചസാര പലരിലും വിട്ടുമാറാതെ നില്ക്കുന്ന അവസ്ഥയാണ്. മരുന്നുകള് കഴിച്ച് ഇതിനെ മാറ്റാന് ശ്രമിക്കുമ്പോള് പിന്നീട് ജീവിത കാലം മുഴുവന് മരുന്ന് കഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല് മരുന്നില്ലാതെ തന്നെ നമുക്ക് പ്രമേഹത്തെ നിയന്ത്രിക്കാന് സാധിക്കുന്നു. കൂടുതല് അറിയാന് വായിക്കൂ.

ആരോഗ്യകരമായ ഭക്ഷണക്രമം
എപ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ശുദ്ധീകരിച്ച് പഞ്ചസാരയും കാര്ബോഹൈഡ്രേറ്റും പോലുള്ളവ പൂര്ണമായും ഒഴിവാക്കുക. ഇത് കൂടാതെ പഴങ്ങളും പച്ചക്കറികളും കഴിക്കാന് ശ്രദ്ധിക്കുക. പേരക്ക, മുസ്സംബി, ഗ്രീന് ആപ്പിള് എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കാം. അത് കൂടാതെ പ്രോട്ടീന്, ധാന്യങ്ങള് എന്നിവയെല്ലാം ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കാം. ഇതെല്ലാം നിങ്ങളുടെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവിനെ കുറക്കുന്നതിന് സഹായിക്കുന്നു. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള് പരമാവധി ഒഴിവാക്കാന് ശ്രദ്ധിക്കണം.
പതിവ് വ്യായാമം
വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് നടക്കുന്നതും യോഗയും മറ്റ് ശാരീരിക വ്യായാമങ്ങളും കൃത്യമായി ചെയ്യാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശരീരത്തിലെ ഇന്സുലിന് സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ആഴ്ചയിലുടനീളം ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും വേഗത്തിലുള്ള നടത്തം തന്നെയാണ് പെട്ടെന്ന് ഫലം നല്കുന്നത്. ദിവസവും ചുരുങ്ങിയത് രണ്ടര മണിക്കൂറെങ്കിലും സമയം വ്യായാമത്തിനായി ഉയര്ന്ന പ്രമേഹമുള്ളവര് നീക്കി വെക്കണം.

ആരോഗ്യകരമായ ഭാരം
ശരീരഭാരം കൂടുന്നതിന് അനുസരിച്ച് രോഗങ്ങളും വര്ദ്ധിക്കുന്നു. എന്നാല് അമിത വണ്ണം പലപ്പോഴും നിങ്ങളുടെ ഇന്സുലിന് സംവേദന ക്ഷമതക്കും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങള്ക്ക് രോഗാവസ്ഥ വര്ദ്ധിക്കുകയാണ് ചെയ്യുന്നത്. പഞ്ചസാരയുടെ നിയന്ത്രണത്തിന് വേണ്ടി സമീകൃതാഹാരവും അത് വഴി ക്രമമായ ശാരീരിക പ്രവര്ത്തനങ്ങളും ശീലമാക്കുക. മാത്രമല്ല ഇത് വഴി ആരോഗ്യകരമായ ശരീര ഭാരം നില നിര്ത്തുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു.
കാര്ബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറക്കാം
കാര്ബോഹൈഡ്രേറ്റ് കഴിക്കുന്നത് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നിയന്ത്രണാതീതമായ തോതില് നമ്മുടെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് വര്ദ്ധിപ്പിക്കുന്നു. പലപ്പോഴും കാര്ബോഹൈഡ്രേറ്റ് ഉപഭോഗം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ധാന്യങ്ങള്, പയര്വര്ഗ്ഗങ്ങള്, അന്നജം ഇല്ലാത്ത പച്ചക്കറികള് എന്നിവ പോലെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള കാര്ബോഹൈഡ്രേറ്റുകള് മാത്രം തിരഞ്ഞെടുക്കുക. ഇത് കൂടാതെ ഭക്ഷണത്തിന്റെ അളവ് വിഭജിച്ച് അഞ്ച് നേരമായി കഴിക്കുക.

മാനസിക സമ്മര്ദ്ദം കുറക്കുക
മാനസിക സമ്മര്ദ്ദം പലപ്പോഴും നിങ്ങളുടെ ഹോര്മോണ് മാറ്റങ്ങള്ക്ക് കാരണമാകുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ പ്രമേഹത്തെ നിയന്ത്രണാതീതമാക്കുന്നു. സ്ട്രെസ് മാനേജ്മെന്റിലൂടെ നമുക്ക് പ്രമേഹത്തേയും നിയന്ത്രിക്കാന് സാധിക്കുന്നു. അതിന് വേണ്ടി ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്, യോഗ തുടങ്ങിയവ ചെയ്യാവുന്നതാണ്. ഇത് കൂടാതെ മതിയായ ഉറക്കവും നിര്ബന്ധമാണ്. ഇതിലൂടെയെല്ലാം നമുക്ക് മാനസികാരോഗ്യം നിലനിര്ത്താന് സാധിക്കുന്നു.
ജലാംശം നിലനിര്ത്തുക
ശരീരത്തില് എപ്പോഴും ജലാംശം നിലനിര്ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും വേണ്ടി ശരീരത്തില് എപ്പോഴും ജലാംശം നിലനിര്ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് വൃക്കകളുടെ ആരോഗ്യത്തിനും അതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ദിവസവും എട്ട് കപ്പ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കാം. എന്നാല് നിങ്ങളുടെ ശരീരത്തിന് അനുസരിച്ച് വെള്ളത്തിന്റെ ഉപഭോഗം വര്ദ്ധിപ്പിക്കാവുന്നതാണ്.

ഇടക്കിടെ ഗ്ലൂക്കോസ് പരിശോധിക്കാം
ഇടക്കിടെ ഗ്ലൂക്കോസ് പരിശോധിക്കുന്നതിന് ശ്രദ്ധിക്കുക. മുകളില് പറഞ്ഞതുപോലെ ജീവിത ശൈലിയില് മാറ്റം വരുത്തിയതിന് ശേഷം നിങ്ങള്ക്ക് ഇടക്കിടെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാവുന്നതാണ്. എല്ലാ ദിവസവും ഗ്ലൂക്കോമീറ്റര് വെച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില് ഒരു റെക്കോര്ഡ് സൂക്ഷിക്കുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

