Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഓര്‍മ്മശക്തിക്ക് നിര്‍ബന്ധം ഈ വിറ്റാമിനുകള്‍: ആരെല്ലാം കഴിക്കണം?
നല്ല മികച്ച ഓര്‍മ്മശക്തിയും കരുത്തും നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നതാണ്. ശരീരത്തിലെ കലോറിയുടെ ഏകദേശം 20%ത്തോളം ഉപയോഗിക്കുന്ന ഭാഗമാണ് മസ്തിഷ്കം എന്ന് പറയുന്നത്. എന്നാല്‍ ശരീരം ഊര്ജ്ജസ്വലതയോടേയും ആരോഗ്യത്തോടെയും ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മസ്തിഷ്കത്തിന്റെ ആരോഗ്യം. നമ്മള് ഉറങ്ങുമ്പോള്‍ പോലും നമ്മുടെ മസ്തിഷ്കം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. പലപ്പോഴും മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെല്ലാം നമ്മുടെ മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. എന്നാല്‍ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില വിറ്റാമിനുകള്‍ ഏതൊക്കെയെന്ന് നോക്കാവുന്നതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില വിറ്റാമിനുകള്‍ ഉണ്ട്. പലപ്പോഴും തലച്ചോറിന്റെ അനാരോഗ്യം നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ നശിപ്പിക്കുന്നു. നിങ്ങളുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് വിറ്റാമിനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഏതൊക്കെ തരത്തിലുള്ള വിറ്റാമിനുകളാണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം. നിങ്ങളുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉപയോഗിക്കേണ്ട ചില വിറ്റാമിനുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വിറ്റാമിന്‍ സി
വിറ്റാമിന്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും സഹായിക്കുന്നതാണ്. സ്ട്രോബെറി, ബ്രോക്കോളി, ഉരുളക്കിഴങ്ങ്, കിവി, കാപ്സിക്കം, കാബേജ്, ഇലക്കറികള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. എല്ലാ വിധത്തിലും ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു.

വിറ്റാമിന്‍ ഇ
ആരോഗ്യത്തിന്റെ കാര്യത്തില്‍ വിറ്റാമിന്‍ ഇ വളരെയധികം സഹായിക്കുന്നു. ഇതിലുള്ള ഗുണങ്ങള്‍ മികച്ച ഓര്‍മ്മശക്തി പ്രദാനം ചെയ്യുന്നു. കൂടാതെ ആരോഗ്യ പ്രതിസന്ധികളില്‍ പലതിനേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പരിപ്പ്, നട്സ്, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍, മുളപ്പിച്ച പയറുകള്‍ എല്ലാം വിറ്റാമിന്‍ ഇയാല്‍ സമ്പന്നമായതാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി വിറ്റാമിന്‍ ഇ കഴിക്കുന്നതിലൂടെ നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നു.

മഗ്നീഷ്യം
മഗ്നീഷ്യം കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും ഹായിക്കുന്നു. ആപ്പിള്‍, സെലറി, ചെറി, അത്തിപ്പഴം, പപ്പായ, കടല, പ്ലംസ്, ഉരുളക്കിഴങ്ങ്, പച്ച ഇലക്കറികള്‍, വാല്‍നട്ട് എന്നിവയെല്ലാം മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഈ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ ബി 12
വിറ്റാമിന്‍ ബി 12 ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. നിങ്ങള്‍ക്ക് പാല്, ചിക്കന്‍, മുട്ട, മത്സ്യം മുതലായവയില്‍ കാണപ്പെടുന്നതാണ് വിറ്റാമിന്‍ ബി 12. പലപ്പോഴും സസ്യാഹാരം കകഴിക്കുന്നവര് ഈ ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് മുകളില്‍ പറഞ്ഞവയില്‍ നിന്ന് വിറ്റാമിന്‍ ബി 12 ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇവര്‍ മസ്തിഷാകാരോഗ്യം സംരക്ഷഇക്കുന്നതിന് വേണ്ടിവിറ്റാമിന് ബി 12 സപ്ലിമെന്റ് രൂപത്തില്‍ കഴിക്കുന്നതിന് ഡോക്ടറില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിക്കണം.

ലെസിതിന്
മുട്ടയുടെ മഞ്ഞക്കരു, ബദാം പോലുള്ള പരിപ്പ്, കടല, വിത്തുകള്‍, സോയാബീന്‍, ഗോതമ്പ്, ഗോതമ്പ് ജേം എന്നിവയില്‍ ലെസിതീന് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മസ്തിഷ്കാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. മസ്തിഷ്കാരോഗ്യത്തോടൊപ്പം തന്നെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ലെസിതീന് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. ഡയറ്റില്‍ നിത്യേന ഉള്‍പ്പെടുത്താന്‍ സാധിക്കുന്നവയാണ് ഈ ഭക്ഷണങ്ങള്‍ എല്ലാം തന്നെ.

ഫ്ളവനോയ്ഡുകള്‍
ഉള്ളി, കാബേജ്, ബ്രോക്കോളി, കോളിഫ്ലവര്‍, ടേണിപ്സ്, മിക്ക ഓറഞ്ച് നിറമുള്ള പഴങ്ങള്‍, കുരുമുളക്, ബീന്‍സ് എന്നിവയെല്ലാം തന്നെ ഫ്ളവനോയ്ഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ്. കാരറ്റ്, മുളകള്‍, മധുരക്കിഴങ്ങ്, ചീര, സെലറി, ചുവന്ന കുരുമുളക്, തക്കാളി, ഓറഞ്ച് എന്നിവയില്‍ കരോട്ടിനോയിഡുകളും കാണപ്പെടുന്നുണ്ട്. ഇവ രണ്ടും മസ്തിഷ്കാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ നമ്മുടെ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications