രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധന: രോഗത്തിന് ശേഷം രോഗപ്രതിരോധം ഇപ്രകാരം

Covid 19: കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. 3395 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ് എന്നതാണ് ഏവരേയും ആശങ്കപ്പെടുത്തുന്നത്. 1336 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അത് മാത്രമല്ല 8 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ അല്ലാതെ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. പനി, മൂക്കൊലിപ്പ്, ക്ഷീണം, തലവേദന എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുമാണ്. എന്നാല്‍ രോഗം വന്ന ഒരു വ്യക്തിക്ക് തന്റെ രോഗപ്രതിരോധ ശേഷി തിരിച്ച് പിടിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്ന് നോക്കാം.

Covid case in India
Photo Credit: Wise Generated

ആരോഗ്യകരമായ സമീകൃത ഭക്ഷണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് ആദ്യത്തെകാര്യം. അതിന് വേണ്ടി സമീകൃതാഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ധാരാളം വിറ്റാമിന്‍ സി ഉണ്ട്. ഇതെല്ലാം തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അത് കൂടാതെ മഞ്ഞള്‍, വെളുത്തുള്ളി, ഇഞ്ചി എന്നിവയ്ക്ക് ആന്റിവൈറല്‍ ഗുണങ്ങളുള്ളതിനാല്‍ അത് ആരോഗ്യത്തെ മികച്ചതാക്കുന്നു.

ധാരാളം വെള്ളം കുടിക്കുക
ശരീരത്തിന് അനിവാര്യമാണ് എപ്പോഴും വെള്ളം, ഇത് നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുന്നു. ശരീരത്തിലെ വിഷംശങ്ങളെ പുറന്തള്ളുന്നതിനും അതോടൊപ്പം രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. കുറഞ്ഞത് 8- 10 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഹെര്‍ബല്‍ ടീ, തേങ്ങാവെള്ളം അല്ലെങ്കില്‍ ചെറുചൂടുള്ള നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

Covid case in India

ലളിത വ്യായാമങ്ങള്‍
രോഗബാധക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി എപ്പോഴും ലളിതമായ വ്യായാമങ്ങള്‍ ശീലമാക്കവുന്നതാണ്. എന്നാല്‍ യോഗ, നടത്തം, അല്ലെങ്കില്‍ സ്‌ട്രെച്ചിംങ് എന്നിവ പോലെയുള്ളവ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ ശരീരത്തിന്റെ രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിതീവ്രമായ വ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ദിവസവും 30 മിനിറ്റ് നേരിയ വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കൃത്യമായ ഉറക്കം നിലനിര്‍ത്തുക
കൃത്യമായ ഉറക്കം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് രോഗപ്രതിരോധ ശേഷിയെ പ്രശ്‌നത്തിലാക്കുന്നു. ഓരോ രാത്രിയിലും 7-8 മണിക്കൂര്‍ എങ്കിലും വിശ്രമിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉറങ്ങുന്നതിനും ശ്രദ്ധിക്കുക. ഉറങ്ങുന്നതിന് മുന്‍പ് സ്‌ക്രീന്‍ ഓഫാക്കുന്നതിന് ശ്രദ്ധിക്കണം. വിശ്രമത്തിനായി എപ്പോഴും ലൈറ്റുകളെല്ലാം ഓഫാക്കി ആരോഗ്യത്തോടെ ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

Covid case in India

സമ്മര്‍ദ്ദം നിയന്ത്രിക്കുക
സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും കൊവിഡ് ഒരു വെല്ലുവിളി തന്നെയാണ.് എന്നാല്‍ കൊവിഡ് പ്രതിരോധത്തിന് വേണ്ടി നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് ആരോഗ്യം മികച്ചതാക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും കൊവിഡ് പ്രതിരോധത്തിനും ആദ്യം ശ്രദ്ധിക്കേണ്ടത് സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക എന്നത് തന്നെയാണ്. ശ്വസവ വ്യായാമങ്ങളും സംഗീതം കേള്‍ക്കുന്നതും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.

സൂര്യ പ്രകാശം കൊള്ളുക
വിറ്റാമിന്‍ ഡിയുടെ സ്വാഭാവിക ഉറവിടമായ സൂര്യപ്രകാശം കൊള്ളുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. 10-15 മിനിറ്റ് നേരമെങ്കിലും സൂര്യ പ്രകാശം കൊള്ളുന്നതിന് ശ്രദ്ധിക്കണം. വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് പക്ഷേ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

Take a Poll

ദു:ശീലങ്ങള്‍ ഒഴിവാക്കുക
ദു:ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പുകവലി, മദ്യം, അമിതമായ പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. പ്രകൃതിദത്തമായ ഭക്ഷണം കഴിക്കുന്നതിന് മാത്രം എപ്പോഴും ശ്രദ്ധിക്കുക കൂടാതെ ആരോഗ്യകരമായ ജീവിത ശൈലിയും പാലിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു രോഗബാധക്ക് ശേഷം

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion