Latest Updates
-
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ
ആര്‍ത്തവ ക്രമക്കേടുള്ളവര്‍ ഒന്ന് തൈറോയ്ഡ് പരിശോധിക്കണം: ഗര്‍ഭധാരണവും ബുദ്ധിമുട്ടാവും
ആര്‍ത്തവം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പല അവസ്ഥകളും സ്ത്രീകള്‍ക്ക് സമ്മാനിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ആരംഭിച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും വേണ്ട പരിശോധനകള്‍ നടത്തുന്നതിനും ശ്രദ്ധിക്കുക. കാരണം തൈറോയ്ഡ് പ്രശ്നങ്ങള്‍ പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകും. എന്താണ് തൈറോയ്ഡ്? ശരീരത്തിലെ നല്ലൊരു ശതമാനം പ്രവര്‍ത്തനങ്ങളേയും സഹായിക്കുന്ന ഹോര്‍മോണ്‍ ഉത്പാദനം നടക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നാണ്. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥി നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ്.

തൈറോയ്ഡ് എപ്പോഴും അണ്ഡാശയവുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇത് കൂടാതെ ലൈംഗിക ഹോര്‍മോണ്‍-ബൈന്‍ഡിംഗ് ഗ്ലോബുലിനുമായി (SHBG) പരോക്ഷമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ അല്ലെങ്കില്‍ രോഗാവസ്ഥ കൂടുതലുള്ളവരില്‍ ആര്‍ത്തവ പ്രശ്നങ്ങള്‍ സാധാരണയായി സംഭവിക്കുന്നു. തൈറോയ്ഡ് തകരാറുകള്‍ ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകുന്നത് എന്തുകൊണ്ടെന്നതിനെക്കുറിച്ചാണ് ഈ ലേഖനം. തൈറോയ്ഡ് തകരാറുകളുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ചില ആര്‍ത്തവ ലക്ഷണങ്ങളും അവക്ക് പരിഹാരം കാണാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാം.
ഹൈപ്പോതൈറോയിഡിസം / ഹൈപ്പര്‍തൈറോയിഡിസം

ഇവ രണ്ടും രണ്ട് തരത്തിലാണ് ബാധിക്കുന്നത്. ആര്‍ത്തവ ചക്രത്തിലെ പ്രശ്നങ്ങള്‍ തൈറോയ്ഡ് പ്രവര്‍ത്തന രഹിതമാവുന്നത് കൊണ്ടോ അല്ലെങ്കില്‍ അമിതമായി പ്രവര്‍ത്തിക്കുന്നതോ കൊണ്ടോ ആയിരിക്കും സംഭവിക്കുന്നത്. എന്നാല്‍ നിങ്ങളില്‍ ഇതിന്റെ രോഗ ലക്ഷണങ്ങള്‍ പലപ്പോഴും എപ്രകാരമാണ് നിങ്ങളെ ബാധിക്കുന്നത് എന്നത് അനുസരിച്ചായിരിക്കും രോഗാവസ്ഥ നിര്‍ണയിക്കപ്പെടുന്നത്. രണ്ടും രണ്ട് തരത്തിലുള്ള രോഗാവസ്ഥയാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഹൈപ്പോതൈറോയിഡിസം

ഹൈപ്പോതൈറോയിഡിസം എന്നാല്‍ എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതിന്റെ ഫലമായാണ് ഹൈപ്പോതൈറോയ്ഡിസം ഉണ്ടാവുന്നത്. വളരെ കുറച്ച് തൈറോയ്ഡ് ഹോര്‍മോണ്‍ മാത്രമാണ് ഈ സമയം ഉല്‍പ്പാദിപ്പിക്കുന്നത്. ഹൈപ്പോതൈറോയിഡിസവുമായി ബന്ധപ്പെട്ട നിരവധി ആര്‍ത്തവ പ്രശ്നങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആര്‍ത്തവ രക്തം കൂടുതല്‍ കാണപ്പെടുന്നത്. ഇടക്കിടെയുള്ള ആര്‍ത്തവ രക്തസ്രാവവും അല്പം ശ്രദ്ധിക്കണം. ഇവരില്‍ ആര്‍ത്തവം ക്രമരഹിതമായിരിക്കും. മാത്രമല്ല ഇത് ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ട് നിനില്‍ക്കുന്നു. ആര്‍ത്തവം മാസം തോറും ഇല്ലാതിരിക്കുന്ന അവസ്ഥയും ശ്രദ്ധിക്കണം. ഇത് കൂടാതെ ആര്‍ത്തവമേ ഇല്ലാതിരിക്കുന്നതും ഇത്തരം രോഗാവസ്ഥയുടെ ബലമായി സംഭവിക്കുന്നതാണ്. പലപ്പോഴും ഇവരില്‍ അബോര്‍ഷനും വന്ധ്യതക്കും ഉള്ള സാധ്യതയുണ്ട്.
ഹൈപ്പര്‍തൈറോയിഡിസം

എന്നാല്‍ നിങ്ങളില്‍ ഹൈപ്പര്‍തൈറോയ്ഡിസം എന്ന അവസ്ഥയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിക്കുന്നു എന്നതാണ്. നിങ്ങളുടെ ശരീരം കൂടുതല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായും നിങ്ങളില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവാം. ആര്‍ത്തവം ഇല്ലാത്ത അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്. നിങ്ങളില്‍ ഹൈപ്പര്‍തൈറോയ്ഡിസം ഗുരുതരാവസ്ഥയില്‍ എങ്കില്‍ ഇവരില്‍ പലപ്പോഴും ആര്‍ത്തവ തകരാറുകള്‍ വര്‍ദ്ധിക്കുന്നു.. ഇത് കൂടാതെ ആര്‍ത്തവം ഉണ്ടായാല്‍ തന്നെയും അതിന്റെ കാലയളവ് കുറയുകയോ രക്തസ്രാവം കുറവുള്ള അവസ്ഥയോ ഉണ്ടാവുന്നു. ഇതിന്റെ ഫലമായി വന്ധ്യതയും അണ്ഡോത്പാദനം നടക്കാത്ത അവസ്ഥയും ഉണ്ടാവുന്നു.

ഗര്‍ഭധാരണം സംഭവിച്ചാല്‍ തന്നെ അബോര്‍ഷനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഗര്‍ഭാവസ്ഥയില്‍ അമിതമായ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനം ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് കാരണം. ഇതിന് ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ഡോക്ടറെ കാണുകയും കൃത്യമായ ചികിത്സ ആരംഭിക്കുകയും ചെയ്യണം. അതല്ലാതെ നിങ്ങള്‍ ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുന്നവരെങ്കില്‍ ഇവരും നിര്‍ബന്ധമായും ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചതിന് ശേഷം മാത്രം ഗര്‍ഭധാരണത്തിന് ശ്രമിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അത് അബോര്‍ഷനിലേക്ക് നയിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
ആര്‍ത്തവ മാറ്റങ്ങള്‍ ശ്രദ്ധിക്കാം

നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടോ ഇല്ലയോ എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് കനത്ത ആര്‍ത്തവം, അതായത് ഏഴ് ദിവസത്തില്‍ കൂടുതല്‍ ആര്‍ത്തവം നീണ്ട് നില്ക്കുന്നു. നാലോ അഞ്ചോ പാഡുകള്‍ ഒരു ദിവസം ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവുന്നു. രാത്രിയിലും ഇടക്കിടക്ക് പാഡുകള്‍ മാറ്റേണ്ട അവസ്ഥയുണ്ടാവുന്നു. രക്തം കട്ട കട്ടയായി പുറത്തേക്ക് പോവുന്നു. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ആര്‍ത്തവത്തില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ട്രാന്‍സ് വജൈനല്‍ അള്‍ട്രാ സൗണ്ട് നടത്തേണ്ടതായി വരുന്നു. കൂടാതെ TSH പരിശോധന നടത്തുന്നതിനും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
