Latest Updates
-
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്!
ജനിക്കാന്‍ പോവുന്ന കുഞ്ഞിന്റെ ആരോഗ്യക്കുറവിന് അച്ഛന്റെ ബീജം കാരണം?
കുഞ്ഞിന്റെ ആരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പ്രത്യേകിച്ച് നവജാത ശിശുക്കളില്‍ കാണുന്ന പല ആരോഗ്യ പ്രശ്നങ്ങളുടേയും കാരണം പലപ്പോഴും ഒന്നിനൊന്ന് വ്യത്യസ്തമാണ്. എന്നാല്‍ അച്ഛന്റെ ബീജത്തിലുണ്ടാവുന്ന ആരോഗ്യക്കുറവും ഗുണമില്ലായ്മയും എല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നു എന്നതാണ് സത്യം. പലപ്പോഴും വന്ധ്യതയെന്ന അവസ്ഥയിലേക്ക് പുരുഷന്മാരെ എത്തിക്കുന്നതില്‍ ബീജത്തിന്റെ ആരോഗ്യത്തിന് ഒഴിവാക്കാനാവാത്ത ഒരു പങ്ക് തന്നെയുണ്ട് എന്നതാണ് സത്യം.
പുരുഷന്മാരില് പലപ്പോഴും ബീജത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും അത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും എന്നതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. പുരുഷന്റെ ആരോഗ്യവും ജനിക്കാന്‍ പോവുന്ന കുഞ്ഞിന്റെ ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ജനിതകമായി പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് ബീജം ഒരു പ്രധാന ഘടകം തന്നെയാണ്.

ബീജത്തിന്റെ ആരോഗ്യം
ബീജത്തിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ബീജം എന്നത് ജനിതക ഉള്ളടക്കത്തെക്കൂടി സ്വാധീനിക്കുന്നതാണ് അതുകൊണ്ട് തന്നെ ഇതിന്റെ ആരോഗ്യക്കുറവ് ഗര്‍ഭസ്ഥശിശുവിനെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ഇത് ഭ്രൂണാവസ്ഥയിലും പിന്നീട് കുഞ്ഞിന്റെ മുന്നോട്ടുള്ള ജീവിതത്തിലും വളരെ മോശം ഫലങ്ങള്‍ തന്നെ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ബീജത്തിന്റെ ആരോഗ്യക്കുറവിലേക്കും എണ്ണക്കുറവിലേക്കും നയിക്കുന്ന കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
കാരണങ്ങള്‍
എന്തൊക്കെയാണ് പുരുഷന്മാരില് ബീജാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ അനാരോഗ്യകരമായ ഭക്ഷണശീലമാണ് ആദ്യം വരുന്നത്. ഇത് പലപ്പോഴും പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഹൃദ്രോഗം എന്നീ അവസ്ഥകളിലേക്ക് എത്തിക്കുന്നു. ഇത് വളരെ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്.ഈ പ്രതിസന്ധികള്‍ പുരുഷന്മാരില് പ്രത്യുത്പാദന ആരോഗ്യത്തേയും ബാധിക്കുന്നു.

പുകവലി ലഹരി മരുന്നുകള്‍
പലപ്പോഴും പുകവലിക്കുന്ന ശീലം പലരിലും ഉണ്ടാവാം. ഇത് നിങ്ങളുടെ പ്രത്യുത്പാദന ക്ഷമതയെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിലവിലുള്ള ബീജത്തിന്റെ അളവിലും ഇത് മാറ്റങ്ങള്‍ വരുത്തുന്നു. ആരോഗ്യത്തെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്ന പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ പുരുഷന്മാരില് ഡി എന്‍ എ പോലുള്ള പ്രതിസന്ധികളും വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ പുകവലി പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മദ്യപിക്കുന്നവര്‍
പുരുഷന്മാരില് പലപ്പോഴും അനാരോഗ്യത്തിലേക്ക് എത്തിക്കുന്നതും നിങ്ങളുടെ ബീജത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നതുമാണ് പലപ്പോഴും മദ്യം. ഇത് പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട ഗ്രന്ഥികളെ സ്വാധീനിക്കുന്നതിലൂടെ ലൈംഗിക ഹോര്‍മോണുകളെ പ്രശ്നത്തിലാക്കുന്നു. ബീജത്തിന്റെ അനാരോഗ്യത്തിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര് മദ്യപാനം പൂര്‍ണമായും നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ഉദാസീനമായ ജീവിതശൈലി
ജീവിത ശൈലിയിലെ മാറ്റങ്ങളും അല്പം ഗൗരവത്തോടെ കാണേണ്ടതാണ്. ഒരിക്കലും മോശം ഭക്ഷണ ശീലങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, മതിയായ ഉറക്കം ഇല്ലായ്മ, കൂടുതല്‍ നേരം ഇരിക്കുക, സമ്മര്‍ദ്ദം, അമിതവണ്ണം എന്നിവയും ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ പുരുഷന്മാര് ആരോഗ്യകരമായ ജീവിത ശൈലിയും പിന്തുടരേണ്ടതുണ്ട്. ഇതിലൂടെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുന്നു.
ഇറുകിയ അടിവസ്ത്രം
അടിവസ്ത്രം മാത്രമല്ല ഇറുകിയ ജീന്‍സ് ധരിക്കുന്നതും അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് പുരുഷന്മാരില് മൂത്രനാളിയിലെ അണുബാധകള്‍ (UTIs) വര്‍ദ്ധിപ്പിക്കുകയും പിന്നീട് ബീജങ്ങളുടെ എണ്ണം കുറയുകയും വൃഷണങ്ങളുടെ താപനില ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ പിന്നീട് ഞരമ്പിലെ ഫംഗസ് അണുബാധയിലേക്കും എത്തിക്കുന്നു. ഇതെല്ലാം അല്പം ഗുരുതരമായി കാണേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications