കുതിര്‍ത്ത കശുവണ്ടി നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ നിസ്സാരമല്ല: ചര്‍മ്മത്തിനും ആരോഗ്യത്തിനും മികച്ചത്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കുതിര്‍ത്ത കശുവണ്ടി. ഇത് നിങ്ങളുടെ ചര്‍മ്മത്തേയും ആരോഗ്യത്തേയും മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുതിര്‍ക്കുമ്പോള്‍ ഈ പരിപ്പ് ദഹിക്കാന്‍ എളുപ്പമാകും, കൂടാതെ ചര്‍മ്മത്തിന്റെ ഉന്മേഷത്തെ പിന്തുണയ്ക്കുന്ന വിവിധ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന് നേട്ടങ്ങള്‍ നല്‍കുന്ന കശുവണ്ടിപ്പരിപ്പ് എത്രത്തോളം മാറ്റങ്ങള്‍ നല്‍കുന്നു എന്ന് നമുക്ക് നോക്കാം.

ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തുന്നതിന് അത്യാവശ്യമായ സിങ്ക്, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും കശുവണ്ടിപ്പരിപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വാര്‍ദ്ധക്യ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകളെ ലഘൂകരിക്കുന്നതിനും കശുവണ്ടിപ്പരിപ്പ് കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് സ്ഥിരമാക്കുന്നത് വഴി ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട.

Soaked Cashews Boosting to Better Skin And Health
Photo Credit: Meta Ai Generated

പോഷക സമ്പുഷ്ടമായ ഗുണങ്ങള്‍
ചര്‍മ്മത്തിന് വാര്‍ദ്ധക്യമുണ്ടാക്കുന്ന ഒരു ഘടകമായ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിന്‍ ഇ യുടെ സാന്നിധ്യം ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. കൂടാതെ, കശുവണ്ടിയിലെ കോപ്പറിന്റെ അളവ് മെലാനിന്‍ ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നു, ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ചര്‍മ്മസംരക്ഷണത്തിന് ശ്രമിക്കുന്നവര്‍ക്ക് മികച്ചതാണ് കുതിര്‍ത്ത കശുവണ്ടി.

മെച്ചപ്പെട്ട ദഹനം
കശുവണ്ടി കുതിര്‍ത്ത് കഴിക്കുന്നത് എപ്പോഴും ദഹനത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. കാരണം ഇവ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു, ഇത് പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തും. കുതിര്‍ക്കുന്നതിലൂടെ, ശരീരത്തിന് കശുവണ്ടിയിലെ ഗുണം ചെയ്യുന്ന പോഷകങ്ങള്‍ നന്നായി ലഭിക്കുകയും മൊത്തത്തിലുള്ള ആരോഗ്യവും ചര്‍മ്മത്തിന്റെ അവസ്ഥയും മെച്ചപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് ഇന്ന് മുതല്‍ കശുവണ്ടി എപ്പോഴും കുതിര്‍ത്ത് കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില്‍ ഇവര്‍ക്ക് സ്ഥിരമായി അല്‍പം കശുവണ്ടി കുതിര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എങ്കിലും പുതിയ ഒരു കൂട്ടിച്ചേര്‍ക്കലുകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ അത് ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്നത് തിരിച്ചറിയണം. അതിന് ശേഷം പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് കുതിര്‍ത്ത കശുവണ്ടി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാക്കി മാറ്റുന്നു. മികച്ച ദഹനത്തിന് വേണ്ടി സഹായിക്കുന്നതോടൊപ്പം തന്നെ മലബന്ധവും പ്രതിരോധിക്കാന്‍ കുതിര്‍ത്ത കശുവണ്ടി സഹായിക്കുന്നു.

എപ്രകാരം ഉപയോഗിക്കുന്നു
കുതിര്‍ത്ത കശുവണ്ടി നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വളരെ ലളിതമാണ്. ഇവ സ്മൂത്തികളില്‍ കലര്‍ത്താം അല്ലെങ്കില്‍ ക്രീമി സോസുകളായി ഉപയോഗിക്കാം. ഇവയുടെ നേരിയ മധുരം ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ കുതിര്‍ത്ത കശുവണ്ടിയുടെ സ്വാധീനം എത്രത്തോളമാണ് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പഠനം ആവശ്യമായി വരുന്നുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, February 3, 2025, 20:41 [IST]
X
Desktop Bottom Promotion