Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നാല്‍പ്പതിലും ഇനി 20-ന്റെ ചെറുപ്പം: യുവത്വം തുളുമ്പുന്ന ചര്‍മ്മത്തിന് ആദ്യമാറ്റം ഇങ്ങനെ
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പലരും മുഖത്ത് തേക്കുന്ന ക്രീമുകളും ലോഷനുകളും മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇതിന് ഒരു പരിധി വരെ ചര്‍മ്മത്തെ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കുമെങ്കിലും ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ അകാല വാര്‍ദ്ധക്യത്തേയും നമുക്ക് പ്രതിരോധിക്കാം. പ്രായം കൂടുന്നു എന്നത് ആദ്യം പ്രകടമാവുന്നത് ചര്‍മ്മത്തിലും മുടിയിലുമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
പലപ്പോഴും ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ നമുക്ക് പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കും. ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളെ എപ്രകാരം നമുക്ക് കൈകാര്യം ചെയ്യാം. എങ്ങനെ കുതിര്‍ത്ത ബദാം ഉപയോഗിച്ച് ഈ പ്രശ്നത്തെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം. കുതിര്‍ത്ത ബദാം, പ്രത്യേകിച്ച്, ചര്‍മ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുന്നതിനും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും. അതിന് കാരണം ഇതില്‍ വൈറ്റമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതാണ്. മാത്രമല്ലഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും ബദാം സഹായിക്കും.

കുതിര്‍ത്ത ബദാമിന്റെ ഗുണങ്ങള്‍
ബദാം ഒറ്റരാത്രികൊണ്ട് കുതിര്‍ക്കുന്നത് അവയെ മൃദുവാക്കുകയും ദഹിപ്പിക്കാന്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിനും അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല ഈ പ്രക്രിയ പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബദാമില്‍ ധാരാളമായി കാണപ്പെടുന്ന വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. അകാല വാര്‍ദ്ധക്യത്തിലേക്ക് നയിച്ചേക്കാവുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രായത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കുതിര്‍ത്ത ബദാം സഹായിക്കും.
ഗുണങ്ങള്‍ നിസ്സാരമല്ല
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി ബദാം കഴിക്കുമ്പോള്‍ അത് ചര്‍മ്മത്തിലെ പല പ്രശ്നങ്ങളേയും നിസ്സാരമായി പ്രതിരോധിക്കുന്നു. കുതിര്‍ത്ത ബദാം പതിവായി കഴിക്കുന്നത് മിനുസമാര്‍ന്ന ചര്‍മ്മത്തിന്റെ ഘടനയ്ക്കും സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ബദാമിലെ അവശ്യ ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ചര്‍മ്മത്തിന്റെ ഇലാസ്തികതയും ഈര്‍പ്പത്തിന്റെ അളവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലും ആരോഗ്യ ചര്‍മ്മ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കാന്‍ നമുക്ക് ബദാം കുതിര്ക്ക് കഴിക്കാവുന്നതാണ്.
എങ്ങനെ എപ്പോള്‍ കഴിക്കണം?
കുതിര്‍ത്ത ബദാം എങ്ങനെ എപ്പോള്‍ കഴിക്കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ഇത് തലേ ദിവസം രാത്രി വേണം കുതിര്‍ക്കാന്‍ ഇടുന്നതിന്. ശേഷം രാവിലെ എടുത്ത് തൊലി കളഞ്ഞതിന് ശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇവ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്. ഇത് തനിയേ കഴിക്കുകയോ അല്ലെങ്കില്‍ സ്മൂത്തികളിലും സാലഡുകൡും എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് വഴി ആരോഗ്യ ഗുണങ്ങള്‍ ഒട്ടും ചോരാതെ നമുക്ക് ഇവ കഴിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുമെങ്കിലും കലോറിയുടെ അളവ് അല്പം കൂടുതലാണ്..അതുകൊണ്ട് തന്നെ ആ കാര്യം അല്പം ശ്രദ്ധിക്കണം. പലപ്പോഴും കുതിര്‍ത്ത ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെങ്കിലും കലോറിയുടെ അളവ് കൂടുതലായതിനാല്‍ അല്പം ശ്രദ്ധിച്ച് വേണം കഴിക്കുന്നതിന്. എന്നാല്‍ അമിതവണ്ണത്തേയും പ്രതിരോധിക്കാം. കൃത്യമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇവയിലുള്ള ഉയര്‍ന്ന വിറ്റാമിന്‍ ഇ ആണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
