Latest Updates
-
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം
ഉപ്പ് വാരിക്കോരി ഇടുന്നവര്‍ മരണത്തെ ക്ഷണിച്ച് വരുത്തും: സൂക്ഷിക്കുക
ഉപ്പിന്റെ ഉപയോഗം എപ്പോഴും നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ സാധാരണ അവസ്ഥയില്‍ ഉപയോഗിക്കുന്നവരെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിച്ച് വേണം ഉപയോഗിക്കാന്‍ അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് എല്ലാവരും ഉപ്പിന്റെ ഉപയോഗം കുറക്കണം എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം. ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് വേണ്ടി ഉപ്പ് ഉപയോഗിക്കുന്നവര്‍ ആണ് നാമെല്ലാവരും. എന്നാല്‍ ആ ഉപ്പ് തന്നെ നമ്മുടെ അന്തകനായാലോ?

ഉപ്പിന് നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും അതിലേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉപ്പ് ഉണ്ടാക്കുന്നുണ്ട്. ഉപ്പിന്റെ ഉപഭോഗം കുറക്കുന്നതിന് വേണ്ടിയാണ് പരമാവധി നാം ശ്രദ്ധിക്കേണ്ടത്. ഉപ്പ് കഴിക്കുന്നതില്‍ നിയന്ത്രണമില്ലാത്തവര്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ ആയുസ്സിന്റെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമാവും എന്നതാണ് സത്യം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ പ്രമേഹമോ ഹൃദയ സംബന്ധമായ അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ അവരില്‍ ഉപ്പിന്റെ ഉപഭോഗം അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണഅടാക്കുന്നു. ഇത്തരം രോഗാവസ്ഥയിലുള്ള ഒരു വ്യക്തി ദിനവും 3.75 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കരുതെന്നാണ് പറയുന്നത്.
ദിവസവും ഉള്ള അമിത ഉപയോഗം പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത് പലപ്പോഴും നിങ്ങളുടെ പുറകില്‍ ഒരു ഭീതികരമായ അവസ്ഥ സൃഷ്ടിക്കുന്നതിന് വരെ കാരണമാകുന്നു. എന്തുകൊണ്ടാണ് ഉപ്പ് കുറക്കണം എന്ന് പറയുന്നത്, എന്താണ് ഉപ്പിന്റെ അമിതോപയോഗം ശരീരത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
രക്തസമ്മര്ദ്ദം

നമുക്കെല്ലാം പരിചിതമായ ഒന്നാണ് രക്തസമ്മര്‍ദ്ദം കൂട്ടുന്നത് ഉപ്പിന്റെ അമിത ഉപയോഗം ആണെന്നത്. ഉയര്‍ന്ന ഉപ്പ് നിങ്ങളുടെ ഭക്ഷണത്തിന് രുചി നല്‍കുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് വഴി പലപ്പോഴും ഹൃദയാഘാതം അത് പക്ഷാഘാതം എന്നീ ഗുരുതര അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഉപ്പിന്റെ ഉപഭോഗം കുറക്കുന്നത് ഹൃദയാഘാതം 22% വരെ കുറക്കുന്നതിന് സഹായിക്കുന്നു എന്നാണ് പറയുന്നത്. പല പഠനങ്ങളും ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കണം എന്ന് ആഗ്രഹമുള്ളവരെങ്കില്‍ ഉപ്പിന്റെ അമിതോപയോഗം നിയന്ത്രിക്കുന്നതാണ് നല്ലത്.
ഓസ്റ്റിയോപൊറോസിസ്

ഓസ്റ്റിയോപൊറോസിസ് എന്നത് അസ്ഥികളെ ബാധിക്കുന്ന ഒരു രോഗാവസഥയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥ പലപ്പോഴും എല്ലുകളെ ദുര്‍ബലമാക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ധാതുവാണ് കാല്‍സ്യം. എന്നാല്‍ ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതിലൂടെ എല്ലുകളിലെ കാല്‍സ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. അത് വഴി പലപ്പോഴും നിങ്ങളുടെ അസ്ഥികളുടെ ദുര്‍ബലാവസ്ഥക്ക് കാരണമാകുന്നു. ഇത്തരം അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം ഉപ്പിന്റെ ഉപയോഗം കുറക്കുന്നതിന് ശ്രദ്ധിക്കണം.
വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഉപ്പിന്റെ അമിത ഉപഭോഗം നിങ്ങളില്‍ ഗ്യാസ്ട്രിക് ക്യാന്‍സറുമായി ബന്ധപ്പെട്ട അസ്വസ്ഥതകളിലേക്ക് നയിക്കുന്നുണ്ട് എന്നാണ് നിരവധി പഠനങ്ങള്‍ പറയുന്നത്. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തില്‍ എപ്പോഴും ഉപ്പ് അമിതമായി ചേര്‍ക്കുന്നത് നിങ്ങളില്‍ രോഗം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത ഇരട്ടിയാക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളേയും ആരോഗ്യത്തേയും എത്തിക്കുന്നു. ഉപ്പിന്റെ അമിത ഉപഭോഗം എത്രയൊക്കെ പറഞ്ഞാലും ദോഷം മാത്രം നല്‍കുന്നത് തന്നെയാണ്.
അമിതവണ്ണം

ഉപ്പ് കൂടുതല്‍ കഴിക്കുന്നവരില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും പൊണ്ണത്തടി പോലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവരില്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശഅയമാണ്. കാരണം ഉപ്പ് കൂടുതല്‍ കഴിക്കുന്നത് നിങ്ങളില്‍ ദാഹം വര്‍ദ്ധിപ്പിക്കുന്നു. ഈ സമയം നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിക്കുന്നു. എന്നാല്‍ വെള്ളത്തിന് പകരം പലരും എനര്‍ജി ഡ്രിങ്കുകളും പഞ്ചസാര ചേര്‍ത്ത ജ്യൂസുകളും കഴിക്കുന്നത് നിങ്ങളില്‍ അമിത വണ്ണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് അപകടത്തിലേക്കും അമിതവണ്ണത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലും കൗമാരപ്രായത്തിലുള്ളവരിലും തടി കൂടുന്നതിന് ഇത് ഒരു പ്രധാന കാരണം തന്നെയായി മാറുന്നു.
കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ എന്നതും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് നിങ്ങളുടെ ഉപ്പിന്റെ അമിത ഉപയോഗം നിമിത്തവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മൂത്രത്തിലെ കല്ലുകള്‍ അപകടകരമായ അവസ്ഥയാണ് നിങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. മൂത്രത്തിലൂടെ കാല്‍സ്യം പുറന്തള്ളുന്നത് വഴി പലപ്പോഴും ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നു. ഇത്തരം അവസ്ഥയില്‍ പലപ്പോഴും വൃക്കയില്‍ കാല്‍സ്യം അടിഞ്ഞ് കൂടുന്നതിനും അത് വഴി പലപ്പോഴും വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനും കാരണമാകുന്നു. അത്രക്കധികം ഉപ്പിന്റെ ഉപഭോഗം നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നു. അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ആയുസ്സെടുക്കും എന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ സംശയിക്കേണ്ടതില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












