Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ഏത് പ്രായത്തിലും പ്രമേഹം നോര്മലാക്കാന് റാഗി രാവിലെ കഴിക്കേണ്ടതിങ്ങനെ
പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില് മുന്നില് നില്ക്കുന്നതാണ്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാമാണ് പ്രമേഹം പോലുള്ള രോഗാവസ്ഥകളെ നമുക്കിടയിലേക്ക് എത്തുന്നത്. പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. കൃത്യമായ ആരോഗ്യവും ഭക്ഷണക്രമവും എല്ലാം പാലിച്ചാല് പ്രമേഹത്തെ നമുക്ക് ഇല്ലാതാക്കാന് സാധിക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള് നമുക്ക് ശ്രദ്ധിക്കാം. അതില് തന്നെ റാഗിയാണ് ഏറ്റവും ഗുണങ്ങള് നല്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തില് റാഗി മികച്ച മാറ്റങ്ങള് നല്കുന്നു. ഭക്ഷണക്രമത്തില് ശ്രദ്ധ ചെലുത്തുന്നതിലൂടെ നിങ്ങളുടെ ആരോഗ്യവും പ്രമേഹത്തിന്റെ അളവിനേയും നമുക്ക് നിയന്ത്രിക്കാന് സാധിക്കുന്നു. ദിവസവും ധാന്യങ്ങള് കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന് സഹായിച്ചേക്കാം. എന്നാല് റാഗി എപ്രകാരം നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം.

എന്തുകൊണ്ട് റാഗി?
പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി റാഗി എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം. പ്രമേഹരോഗികള് അവരുടെ ഭക്ഷണ ശീലത്തില് സ്ഥിരമായി ധാന്യങ്ങള് ഉള്പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ധാന്യങ്ങള് സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹരോഗികള്ക്ക് അപകടകരമായേക്കാവുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയുകയും ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പ്രമേഹത്തിന് റാഗി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് റാഗി എപ്രകാരം ഉപയോഗിക്കണം എന്ന കാര്യം പലര്ക്കും അറിയില്ല. കാര്ബോഹൈഡ്രേറ്റിന്റെ ഉറവിടമാണ് റാഗി. മാത്രമല്ല ഇത് കാഴ്ചയില് വളരെ ചെറുതായതിനാല് ഇത് പലപ്പോഴും അതിന്റെ ശുദ്ധമായ രൂപത്തില് തന്നെ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ കൊളസ്ട്രോള്, രക്തസമ്മര്ദ്ദം എന്നീ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും റാഗി സഹായിക്കുന്നു. പ്രമേഹത്തിന്റെ കാര്യത്തില് മികച്ച മാറ്റങ്ങള് നിങ്ങള്ക്ക് റാഗി കഴിക്കുന്നതിലൂടെ മനസ്സിലാക്കാന് സാധിക്കുന്നു.

റാഗിയില് അടങ്ങിയ ഗുണങ്ങള്
മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് റാഗിയില് പോളിഫെനോള്, കാല്സ്യം, അവശ്യ അമിനോ ആസിഡുകള് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിലനിര്ത്താന് സഹായിക്കുന്നതുകൊണ്ട് തന്നെ പ്രമേഹ രോഗികള്ക്കും ഹൃദയ സംബന്ധമായ രോഗാവസ്ഥകള് ഉള്ളവര്ക്കും വേണ്ടി പലപ്പോഴും നിര്ദ്ദേശിക്കാറുണ്ട്. ഇതിലുള്ള നാരുകള് നിങ്ങളുടെ ദഹനത്തിന് സഹായിക്കുകയും തുടര്ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
അതിരാവിലെ കഴിക്കാം
ബ്രേക്ക്ഫാസ്റ്റിന് പകരം നിങ്ങള്ക്ക് റാഗി കൊണ്ടുള്ള വിഭവങ്ങള് അതിരാവിലെ വെറും വയറ്റില് കഴിക്കാവുന്നതാണ്. റാഗി ഉപ്പുമാവ്, റാഗി പുട്ട്, റാഗി കാച്ചിയത്, റാഗി ദോശ എന്നിവയെല്ലാം തന്നെ തയ്യാറാക്കി വെറും വയറ്റില് കഴിക്കാവുന്നതാണ്. വെറും രണ്ടാഴ്ചക്കുള്ളില് തന്നെ തന്നെ നിങ്ങള്ക്ക് പ്രമേഹത്തില് കാര്യമായ മാറ്റം കണ്ടെത്തുന്നതിന് സാധിക്കുന്നു. സ്ഥിരമായി കഴിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. എന്നാല് ഇതില് പഞ്ചസാര പോലുള്ളവ ചേര്ക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മറ്റ് ഗുണങ്ങള്
ഗ്ലൂറ്റന് അസഹിഷ്ണുതയുള്ള ആളുകള്ക്ക് മികച്ച ഭക്ഷണമാണ് ഗ്ലൂറ്റന് രഹിത മാവാണ് റാഗി എന്ന് പറയുന്നത്. റാഗിയില് കാല്സ്യം, വിറ്റാമിന് ഡി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്ക്കും പല്ലുകള്ക്കും മികച്ച ഗുണങ്ങള് നല്കുകയും ചെയ്യുന്നു. ശരീരഭാരം കുറക്കുന്നതിന് വേണ്ടിയും നമുക്ക് സ്ഥിരമായി റാഗി ശീലമാക്കാം. പ്രമേഹം കുറക്കുകയല്ലാതെ മുകളില് പറഞ്ഞ എല്ലാ വിധത്തിലുള്ള ഗുണങ്ങളും റാഗി നല്കുന്നു.
Disclaimer: ഈ ലേഖനത്തില് നിര്ദ്ദേശിക്കുന്ന പരിഹാരങ്ങള് ഒരു തരത്തിലും യോഗ്യതയുള്ള മെഡിക്കല് അഭിപ്രായത്തിന് പകരമാവില്ല. കൂടുതല് വിവരങ്ങള്ക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ സമീപിക്കുക.



Click it and Unblock the Notifications

