Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
വൈകീട്ട് 7 മണിയ്ക്ക് മുന്‍പ് ആഹാരം കഴിക്കണം എന്ന് പറയുന്നത് ഇക്കാരണത്താല്‍
ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, മറ്റു പല കാരണങ്ങള്‍ കൊണ്ടും വൈകുന്നേരത്തെ ആഹാരം 7 മണിയ്ക്ക് മുന്‍പ് കഴിക്കുന്നതാണ് നല്ലത്. കാരണം, ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒട്ടനവധി രോഗങ്ങള്‍ക്ക് പരിഹാരം കൂടിയാണ് നേരത്തെ ആഹാരം കഴിക്കുന്നത്. വൈകീട്ട് 7 മണിയ്ക്ക് മുന്‍പ് ആഹാരം കഴിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, താഴെ പറയുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളില്‍ കുറവായിരിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.

ഉറക്കം
നല്ലരീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പല കാരണങ്ങള്‍ കൊണ്ട് ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ആഹാരം കഴിക്കുന്ന സമയം ശരിയല്ലെങ്കിലും ഉറക്ക കുറവ് വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച്, ഉറങ്ങാന്‍ പോകുന്നതിന് കുറച്ച് മുന്‍പ് മാത്രമാണ് ആഹാരം കഴിക്കുന്നതെങ്കില്‍ അത്, ഉറക്ക കുറവിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നതാണ്.
2021 നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ആഹാരം കഴിക്കുന്നതും, അതുപോലെ, അത്താഴം കഴിച്ചതിനുശേഷം പലഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം ഉറക്കക്കുറവിന് കാരണമാണെന്ന് പറയുന്നുണ്ട്. അതിനാല്‍, വൈകീട്ട് 7 മണിയ്ക്ക് മുന്‍പ് ആഹാരം കഴിച്ചാല്‍ ഉറക്കം കൃത്യമാകുന്നതായിരിക്കും.
അമിതവണ്ണം
ഇന്ന് ചിലരെങ്കിലും നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. അമിതവണ്ണം ഉള്ളവര്‍ തീര്‍ച്ചയായും ആഹാരം കഴിക്കുന്ന സമയങ്ങളിലും ശ്രദ്ധിക്കണം. നമ്മള് ഏത് ആഹാരം എങ്ങനെ, എപ്പോള്‍ കഴിക്കുന്നു എന്നതില്‍ പ്രാധാന്യം ഉണ്ട്. പ്രത്യേകിച്ച്, രാത്രി കഴിക്കുന്ന ആഹാരം കിടക്കുന്നതിന് തൊട്ടു മുന്‍പ് കഴിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത്, ഏകദേശം 7 മണിയ്ക്ക് മുന്‍പ് കഴിക്കുന്നതാണ്. ഇത്തരത്തില്‍ പതിവായി 7 മണിയ്ക്ക് മുന്‍പ് കഴിക്കുകയാണെങ്കില്‍ അമിതവണ്ണം ഒരിക്കലും വെയ്ക്കുന്നതല്ല. കൃത്യമായ രീതിയില്‍ ശരീരഭാരം നിയന്ത്രിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
ദഹന പ്രശ്നങ്ങള്‍
ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നുണ്ട്. അമിതവണ്ണം, പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ വരാനും, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയര്‍ ചീര്‍ക്കല്‍, മലബന്ധ പ്രശ്നങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നതിനും ദഹന പ്രശ്നങ്ങള്‍ കാരണമാകുന്നു. പലപ്പോഴും ആഹാരം കഴിച്ച് അപ്പോള്‍ തന്നെ കിടക്കുന്നത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്. അതിനാല്‍, കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മാത്രമാണ് കൃത്യമായ രീതിയില്‍ ദഹനം നടക്കുകയുള്ളൂ. ദഹനം കൃത്യമായാല്‍ മാത്രമാണ് രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാതെ നിയന്ത്രിക്കാന്‍ സാധിക്കുക. കൂടാതെ, ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത് കുറയ്ക്കാനും, ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
മാനസികാരോഗ്യം
മികച്ചരീതിയില്‍ മാനസികാരോഗ്യം നിലനിര്‍ത്തണമെങ്കില്‍ കൃത്യ മസയത്ത് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ രാത്രി കിടക്കുന്നതിന് രണ്ടോ, മൂന്നോ മണിക്കൂര്‍ മുന്‍പേ ആഹാരം കഴിച്ചാല്‍ ഇത് ഒരു വ്യക്തിയുടെ മൂഡ് നിലനിര്‍ത്തുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതിനാല്‍, ഇത്രയധികം ആരോഗ്യ ഗുണങ്ങള്‍ എന്നും നിലനിര്‍ത്താന്‍ രാത്രി 7 മണിയ്ക്ക് മുന്‍പ് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications