Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ഉലുവ നിസ്സാരമല്ല, ഊര്‍ജ്ജവും കരുത്തും ആരോഗ്യവുമുള്ള പുരുഷന് അത്യുത്തമം
ഉലുവ നമ്മുടെയെല്ലാം അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യജ്ഞനമാണ്. പലപ്പോഴും എന്നും എന്ന തോതിലാണ് പലരും ഉലുവ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് സ്ത്രീകളേക്കാള്‍ ഗുണങ്ങള്‍ പുരുഷന് നല്കുന്നു എന്നതാണ് സത്യം. കറികളില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും സ്ഥിരമായി ഉപയോഗിക്കാവുന്നതാണ് ഉലുവ എന്ന കാര്യത്തില്‍ സംശയം വേണ്ട. പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ അളവിനെ വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഉലുവ. ഇത് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഇത് വഴി ലഭിക്കുന്നു.
ആരോഗ്യ സംരക്ഷണത്തിന് ഉലുവ എപ്രകാരം ഉപയോഗിക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം, എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നത് പലര്‍ക്കും അറിയില്ല. ഇപ്പോഴും ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്. ഉലുവ എപ്രകാരം ഒരു വ്യക്തിയുടെ ആരോഗ്യത്തേയും ക്ഷേമത്തേയും ബാധിക്കുന്നു എന്നതാണ് പഠിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ടെസ്റ്റോസ്റ്റിറോണ്‍ അളവ്
പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉലുവ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് കൂടാതെ ഇവരില്‍ പേശികളുടെ വളര്‍ച്ചയ്ക്കും ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിനും പുരുഷന്മാരില് ലൈംഗിക ആരോഗ്യത്തിനും ടെസ്റ്റോസ്റ്റിറോണ്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ഉലുവ ഈ ഹോര്‍മോണിന്റെ സ്വാഭാവിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ മറ്റ് ചില ഗുണങ്ങളും ഉലുവ വാഗ്ദാനം ചെയ്യുന്നു.
ഉലുവയുടെ ഗുണങ്ങള്‍
ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ, ഉലുവ മറ്റ് ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അവ എന്തൊക്കെയെന്ന് നോക്കാം. അതില്‍ പ്രധാനപ്പെട്ടതാണ് ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നു എന്നത്. അത് കൂടാതെ ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നതിനും ഉലുവ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉലുവ ഉപയോഗിക്കാവുന്നതാണ്. കാരണം ഉലുവയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹമുള്ളവര്‍ക്കും അതിന് സാധ്യതയുള്ളവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.
വേദന കുറയ്ക്കാന്‍
ശരീരത്തിനുണ്ടാവുന്ന വേദനയും പേശികള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളും കുറയ്ക്കുന്നതിനും ഉലുവയില്‍ അടങ്ങിയിട്ടുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ സഹായിക്കുന്നു. കൂടാതെ സന്ധിവാതം പോലുള്ള അവസ്ഥകളെ പൂര്‍ണമായും പരിഹരിക്കുന്നതിനും മികച്ചതാണ് ഉലുവ. ഇതിലെ ഫൈബറിന്റെ അളവ് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ദഹനാരോഗ്യത്തിനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പരിഹാരം കാണാന്‍ മികച്ചതാണ് ഉലുവയും ഉലുവ ഇലയും എന്നതില്‍ സംശയം വേണ്ട.
എന്തുകൊണ്ട് ഉലുവ?
ആരോഗ്യ സംരക്ഷണത്തിന് ഉലുവ ഉപയോഗിക്കുമ്പോള്‍ അതിന് സഹായിക്കുന്നത് ഉലുവയിലെ സപ്പോണിനുകളും ഫ്ലേവനോയ്ഡുകളും പോലുള്ള സംയുക്തങ്ങളാണ്. ഇത് തന്നെയാണ് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും. ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നത് ഈ സംയുക്തങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇപ്പോഴും ഗവേഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവസാന ഘട്ട പഠനത്തിലേക്ക് എത്തിയിട്ടില്ല. കാരണം ചില പഠനങ്ങള്‍ ഇപ്പോഴും ഉലുവയുടെ ആരോഗ്യ ഗുണത്തെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
ഭക്ഷണത്തില്‍ എപ്രകാരം?
ഭക്ഷണത്തില്‍ ഏതൊക്കെ രീതിയില്‍ ഉലുവ ഉപയോഗിക്കാം എന്നത് പലര്‍ക്കും അറിയില്ല. നാം ഉപയോഗിക്കുന്ന ഭക്ഷണത്തില്‍ പൊടിയായോ വറുത്ത് ചേര്‍ത്തോ എല്ലാം ഉലുവ ഉപയോഗിക്കാം. ഇത് കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സപ്ലിമെന്റ് ആയും എടുക്കുന്നവരുണ്ട്. സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ അത് കഴിക്കുന്നത് മൂലമുണ്ടാവുന്ന ദഹനനാളത്തിന്റെ അസ്വസ്ഥത പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടറെ കാണേണ്ടത് നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം അത് അപകടാവസ്ഥയിലേക്ക് എത്തിക്കും.



Click it and Unblock the Notifications