Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
അതിശൈത്യം ആരോഗ്യം കളയുന്നോ? ചുമക്കും, ജലദോഷത്തിനും ഇഞ്ചി ഉപയോഗിക്കേണ്ടത് ഇപ്രകാരം
ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്ത്തുന്ന ഒരു സമയത്തിലൂടെയാണ് നാം ഇപ്പോള് കടന്ന് പോവുന്നത്. പലപ്പോഴും ആരോഗ്യത്തെ കൂടുതല് അസ്വസ്ഥതകളിലേക്കും വെല്ലുവിളികളിലേക്കും എത്തിക്കുന്ന ഒരു കാലാവസ്ഥ കൂടിയാണ് എന്നതില് സംശയം വേണ്ട. പലയിടത്തും തണുപ്പ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള് ഒട്ടും നിസ്സാരമല്ല. കുട്ടികള് മുതല് മുതിര്ന്നവര് വരെ ഇന്ന് ഇത്തരം അസ്വസ്ഥതകളില് പെട്ടുപോവുന്നു. തണുപ്പ് കാലത്ത് ജലദോഷവും ചുമയും കഫക്കെട്ടും സാധാരണമാണ്. കഫം പുറന്തള്ളാന് പലരും ആവി പിടിക്കാറുണ്ടെങ്കിലും പൂര്ണമായും ഇതിന് പരിഹാരം കാണാന് സാധിക്കണം എന്നില്ല.
അതുകൊണ്ട് തന്നെ പലരും ഇഞ്ചിയെ ആശ്രയിക്കുന്നു. ഇത് വഴി നിങ്ങള്ക്ക് ആരോഗ്യത്തെ മികച്ചതാക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിനും സാധിക്കും. പലപ്പോഴും നിങ്ങളെ വലയ്ക്കുന്ന പല പ്രതിസന്ധികള്ക്കും പരിഹാരം കാണാന് സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിന് ഇഞ്ചിയിലൂടെ സാധിക്കുന്നു. എന്നാല് പലരും ഇഞ്ചിയുടെ രുചി കാരണം കഴിക്കാന് അല്പം പ്രയാസപ്പെടുന്നു. എന്നാല് ഇഞ്ചി എപ്രകാരം ചുമയേയും തണുപ്പിനേയും ഇല്ലാതാക്കാന് സഹായിക്കുന്നു. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഗുണങ്ങളാല് സമ്പന്നം
ഇഞ്ചി ഗുണങ്ങളാല് സമ്പന്നമാണ് എന്നത് തര്ക്കമില്ലാത്ത കാര്യമാണ്. അതില് ആന്റിഓക്സിഡന്റുകള്, ആന്റി-ഇന്ഫ്ലമേറ്ററി, ആന്റി-ബാക്ടീരിയല്, ആന്റി-ഫംഗല് ഘടകങ്ങള് എന്നിവ ധാരാളമുണ്ട്. അത് മാത്രമല്ല ഇത് ശരീരത്തിലെ ഏത് അണുബാധകള്ക്കും പരിഹാരം കാണാന് സഹായിക്കുന്നതാണ്. അത് കൂടാതെ ചുമ. തൊണ്ട വേദന തുടങ്ങി രോഗപ്രതിരോധത്തിന് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥകള്ക്കും പരിഹാരം കാണാന് സഹായിക്കും. ഏതൊക്കെ രീതിയില് ഇഞ്ചി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.
തുളസി-ഇഞ്ചി നീര്
ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും മുകളില് പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളില് നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയും നമുക്ക് തുളസി ഇഞ്ചി നീര് മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും ചേരുമ്പോള് ഗുണങ്ങള് ഇരട്ടിയാകും. ഒരു കഷ്ണം ഇഞ്ചിയും ഏതാനും തുളസിയിലയും ചേര്ത്ത് നല്ലതുപോലെ അരച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു കപ്പ് ചെറുചൂടുവെള്ളവും ഒരു സ്പൂണ് തേനും ചേര്ത്ത് നല്ലതുപോലെ ഇളക്കി കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഏത് കഠിനമായ ചുമയ്ക്കും പരിഹാരം കാണാന് സഹായിക്കും.
ഇഞ്ചി കഷായം
ആരോഗ്യ സംരക്ഷണത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്ക്കും പരിഹാരം കാണുന്നതിന് ഇഞ്ചി കഷായം ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു കഷ്ണം പച്ച ഇഞ്ചി ചതച്ചെടുക്കണം, പിന്നീട് ഒരു കഷ്ണം പച്ചമഞ്ഞള്, തുളസിയില, കുരുമുളക്, ഗ്രാമ്പൂ എന്നിവയും നല്ലതുപോലെ മിക്സ് ചെയ്യുക. ഇവയെല്ലാം വെള്ളത്തില് നല്ലതുപോലെ തിളപ്പിച്ച വറ്റിച്ചെടുക്കണം. ഇത് ഇളം ചൂടോടെ കുടിക്കുന്നത് വഴി തൊണ്ടക്ക് ആശ്വാസം ലഭിക്കുകയും ഏത് ചുമയില് നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഇഞ്ചി ചായ
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്ക് ഒരു ഒറ്റമൂലി എന്ന കണക്കില് നമുക്ക് ഇഞ്ചിച്ചായ കുടിക്കാവുന്നതാണ്. അതിനായി ഇഞ്ചി നല്ലതുപോലെ ചതച്ച് വെള്ളത്തില് തിളപ്പിച്ചെടുക്കണം. ഇതിലേക്ക് അല്പം തേന് ചേര്ത്ത് കുടിക്കാവുന്നതാണ്. ഇത് വഴി ചുമയെ കുറയ്ക്കുകയും അത് തൊണ്ട സംബന്ധമായ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. രുചിമാറ്റത്തിന് വേണ്ടി ആവശ്യമെങ്കില് ലെമണ്ഗ്രാസ് ഇലകളും ചേര്ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും.
ഇഞ്ചി മധുരമിഠായികള്
ഇഞ്ചി ആരോഗ്യ പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിക്കുന്നു. അതിന് വേണ്ടി വീട്ടില് തന്നെ നിങ്ങള്ക്ക് ഇഞ്ചിമിഠായി തയ്യാറാക്കാവുന്നതാണ്. ഇഞ്ചി നീരും ശര്ക്കരയും ഒരുമിച്ച് ചെറിയ ചൂടില് ചൂടാക്കി നല്ലതുപോലെ കട്ടിയാക്കി എടുക്കുക. ഇത് നിങ്ങള്ക്ക് അല്പാല്പമായി മിഠായി ഉണ്ടാക്കുന്ന അച്ചിലേക്ക് അഥവാ മോള്ഡിലേക്ക് ഒഴിച്ച് തണുപ്പിച്ചെടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇത് എപ്പോഴും വായു കടക്കാത്ത പാത്രത്തില് വേണം സൂക്ഷിക്കുന്നതിന്. ചുമ ഉള്ളപ്പോള് കഴിക്കുന്നത് വഴി ആരോഗ്യത്തിന് പല ഗുണങ്ങളും ലഭിക്കും. കൂടാതെ ഇത്തരം പ്രശ്നങ്ങളില് നിന്ന് ഉടനടി ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
