Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉദ്ധാരണക്കുറവ്, നാഢീക്ഷതം; പ്രമേഹം ലൈംഗികതയെയും ബാധിക്കും; ഡയബറ്റിസ് വില്ലനാകുന്നത് ഇങ്ങനെ
പ്രമേഹം എന്നത് ഒരു ഹോര്‍മോണ്‍ തകരാറാണ്, ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം വര്‍ദ്ധിക്കുന്നു. ഗ്ലൂക്കോസിന്റെ വര്‍ധിച്ച അളവ് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാല്‍, പ്രമേഹം ആളുകളുടെ ലൈംഗിക ജീവിതത്തെയും ബാധിക്കുന്നുവെന്ന് പലര്‍ക്കും അറിയില്ല.
പ്രമേഹം പല വിധത്തിലാണ് ലൈംഗിക ജീവിതത്തെ ബാധിക്കുന്നത്. ഇത് മാത്രമല്ല, ഇത് സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്ത രീതികളിലാണ് ഇത് ബാധിക്കുന്നത്. പ്രമേഹത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഉദ്ധാരണക്കുറവ് മുതല്‍ യോനിയിലെ വരള്‍ച്ചയ്ക്ക് വരെ കാരണമാകുന്നു.
നിങ്ങള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെങ്കില്‍, ശാരീരിക ബന്ധം അത്ര മികച്ചതായിരിക്കില്ല. ജേണല്‍ ഓഫ് ഡയബറ്റിസ് കെയറില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പ്രമേഹമുള്ള 50 ശതമാനം പുരുഷന്മാരും 19 ശതമാനം സ്ത്രീകളും അവരുടെ ലൈംഗിക ജീവിതത്തിലെ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. ഞരമ്പുകള്‍, രക്തചംക്രമണം, ഹോര്‍മോണുകള്‍ എന്നിവയെ ബാധിക്കുന്നതിനാല്‍ പ്രമേഹം ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും. പ്രമേഹം നിങ്ങളുടെ ലൈംഗിക ജീവിതത്തെ ഏതൊക്കെ വിധത്തില്‍ ദോഷകരമായി ബാധിക്കുമെന്ന് നമുക്ക് നോക്കാം.

റിട്രോഗ്രേഡ് സ്ഖലനം
പ്രമേഹമുള്ള പുരുഷന്മാര്ക്ക് റിട്രോഗ്രേഡ് സ്ഖലനം എന്ന പ്രശ്നം ഉണ്ടാകുന്നു. സ്ഖലന സമയത്ത് ശുക്ലം ലിംഗത്തില്‍ നിന്ന് പുറത്തുപോകാതെ മൂത്രാശയത്തിലേക്ക് പോകുന്ന അവസ്ഥയാണിത്. ഇതിന് ശേഷം ബീജം മൂത്രത്തോടൊപ്പം പുറത്തുവരും. ഇക്കാരണത്താല്‍, ശാരീരിക ബന്ധത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.
കുറഞ്ഞ സെക്സ് ഡ്രൈവ്
പ്രമേഹ രോഗികള്‍ക്ക് സെക്സിനോടുള്ള ആഗ്രഹം ക്രമേണ നഷ്ടപ്പെടുന്നു. ഒരു വ്യക്തിക്ക് ഈ പ്രശ്നം അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഉടന്‍തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. ലൈംഗികാഭിലാഷമില്ലായ്മ, രതിമൂര്ച്ഛയിലെത്താതിരിക്കുക, സംതൃപ്തി ലഭിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളും പ്രമേഹ രോഗികളില്‍ വളരെ സാധാരണമാണ്.
ഉദ്ധാരണക്കുറവ്
പ്രമേഹരോഗികളില്‍ പകുതിയിലധികം പേരും ഉദ്ധാരണക്കുറവ് അനുഭവിക്കുന്നവരാണ്. ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും ഉള്ള രോഗികളും ഇതില്‍ ഉള്‍പ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ലിംഗത്തിനും ജനനേന്ദ്രിയത്തിനുമുള്ള മോശം രക്തചംക്രമണം, ഞരമ്പുകളുടെ കേടുപാടുകള്‍ എന്നിവ കാരണം ആളുകള്‍ ഈ പ്രശ്നം അനുഭവിക്കുന്നു.
നാഡീ ക്ഷതം
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഞരമ്പുകള്‍ക്ക് തകരാറുണ്ടാക്കും. ലൈംഗിക ഉത്തേജനമില്ലായ്മ കാരണം ബന്ധപ്പെടുന്ന സമയത്ത് ആവേശം കുറയുന്നു. ഇക്കാരണത്താല്‍, ആളുകള്‍ ലൈംഗികതയില്‍ പ്രശ്നങ്ങള്‍ നേരിടുന്നു.

ബീജത്തിന്റെ ഗുണനിലവാരം കുറയുന്നു
പ്രമേഹ രോഗികളില്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഉദ്ധാരണക്കുറവ് മാത്രമല്ല, ബീജത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. ഗ്ലൂക്കോസിന്റെ ഉയര്‍ന്ന അളവ് കാരണം, ബീജത്തിന്റെ ചലനശേഷിയും ശുക്ലത്തിന്റെ ഗുണനിലവാരവും കുറയും.
യോനിയില്‍ വരള്‍ച്ച
പ്രമേഹമുള്ള സ്ത്രീകളില്‍ യോനിയിലെ വരള്‍ച്ച വളരെ സാധാരണമാണ്. ഇതുകൂടാതെ, ഇത്തരം സ്ത്രീകള്‍ക്ക് യോനിയില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പ്രമേഹമുള്ള സ്ത്രീകളില്‍ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ഉദ്ധാരണപ്രശ്നങ്ങള്‍
പ്രമേഹ രോഗികളുടെ ശരീരം ദുര്‍ബലമാണ്, അതിനാല്‍ ലൈംഗിക ബന്ധത്തില്‍ അവര്‍ക്ക് ഉദ്ധാരണ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഗവേഷണമനുസരിച്ച്, പ്രമേഹമുള്ള പുരുഷന്മാരില് 20 മുതല്‍ 75 ശതമാനം വരെ ഈ പ്രശ്നം നേരിടുന്നു. പ്രമേഹമുള്ള പുരുഷന്മാര്ക്ക് സാധാരണ പുരുഷന്മാരേക്കാള് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണ്. ഇത് ദാമ്പത്യ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. എന്നാല്‍ ഇത് സാധാരണമാണ്. ഉദ്ധാരണ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നിങ്ങളുടെ ഭക്ഷണക്രമത്തിലും ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.
പ്രതിവിധി
പ്രമേഹം മനുഷ്യന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചില നുറുങ്ങുകള്‍ സ്വീകരിക്കുന്നതിലൂടെ പ്രമേഹ രോഗികള്‍ക്ക് ലൈംഗിക ജീവിതം മെച്ചപ്പെടുത്താനാകും. ആര്‍ത്തവചക്രത്തിന് മുമ്പും ശേഷവും സ്ത്രീകള്‍ രക്തത്തിലെ പഞ്ചസാര പരിശോധിക്കണം. പുരുഷന്മാര്ക്ക് ഉദ്ധാരണക്കുറവ് എന്ന പ്രശ്നം വളരെ സാധാരണമാണ്.
ഈ പ്രശ്നത്തില്‍ ഒരു ഡോക്ടറെ സമീപിക്കുക. ഇതുകൂടാതെ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വയം നിയന്ത്രിക്കാനും ശ്രമിക്കുക. പ്രമേഹവും വിഷാദവും ഒരുമിച്ച് വന്നാല്‍ അത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ നശിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍ വിഷാദം ഒഴിവാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമായി നല്ല ജീവിതശൈലി സ്വീകരിക്കുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
