പ്രമേഹമുള്ള സ്ത്രീകള്‍ 35-ന് ശേഷം കരുതിയിരിക്കണം, തൊട്ടടുത്തായി അപകടം

പ്രമേഹം എന്നത് അതിഗുരുതരമായ ഒരു രോഗാവസ്ഥ തന്നെയാണ്. കാരണം പ്രമേഹത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും നിങ്ങളെ മരണത്തിലേക്ക് വരെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ കൈകാര്യം ചെയ്യുന്നതിന് പ്രമേഹം തുടക്കത്തിലേ നിയന്ത്രിക്കണം. ഈ ലേഖനത്തില്‍ സ്ത്രീകളെ പ്രമേഹം ഏതൊക്കെ രീതിയില്‍ ബാധിക്കുന്നു എന്നതിനെക്കുറിച്ചാണ് പറയുന്നത്. പ്രത്യുത്പാദന ആരോഗ്യത്തില്‍ ഉള്‍പ്പടെ എപ്രകാരം സ്ത്രീകളെ പ്രമേഹം ബാധിക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്.

ഇന്നത്തെ ജീവിത ശൈലിയിലെ മാറ്റം തന്നെയാണ് പലപ്പോഴും പ്രമേഹത്തെ നമ്മുടെ കൂടെ കൂട്ടുന്നത്. അതിനുള്ള പരിഹാരമാണ് ആദ്യം കാണേണ്ടത്. ആരോഗ്യ പ്രതിസന്ധികളെ മറികടക്കുന്നതിന് വേണ്ടി പ്രമേഹം മുതലുള്ള കാര്യങ്ങളെ നാം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഏത് പ്രായത്തിലുള്ളവരേയും പ്രമേഹം ബാധിക്കാം. പലപ്പോഴും ലിംഗഭേദമന്യേ തന്നെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം എന്ന കാര്യത്തില്‍ സംശയം വേണ്ട.

diabetes

എങ്ങനെ ബാധിക്കുന്നു?
പലപ്പോഴും പ്രമേഹത്തിന് തുടക്കം തന്നെ പല സ്ത്രീകളിലും ഗര്‍ഭകാലത്താണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇത് കൂടാതെ ആര്‍ത്തവ ചക്രം, ആര്‍ത്തവ വിരാമം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെ എല്ലാം പലപ്പോഴും പ്രമേഹം ബാധിച്ചേക്കാം. അനിയന്ത്രിതമായ പ്രമേഹം വൃക്കരോഗം, കാഴ്ചക്കുറവ്, നിരവധി ത്വക്ക് രോഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ പലപ്പോഴും 35-ന് ശേഷമെങ്കില്‍ അതില്‍ അതീവ ശ്രദ്ധ ചെലുത്തണം.

വന്ധ്യതയിലേക്ക്
പ്രമേഹം കൂടുതലുള്ള സ്ത്രീകളില്‍ വന്ധ്യതക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇവര്‍ക്ക് പലപ്പോഴും പിസിഓഎസ്, രോഗപ്രതിരോധ രോഗങ്ങള്‍, പ്രത്യുത്പാദന ശേഷി കുറയല്‍ എന്നീ അവസ്ഥകള്‍ക്കുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുക എന്നത് തന്നെയാണ് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള ഏക വഴി.

diabetic

ഗര്‍ഭകാലം അതീവ ജാഗ്രത
ഗര്‍ഭകാലത്ത് ഇത്തരം പ്രതിസന്ധികള്‍ അമ്മക്കും കുഞ്ഞിനംു അപകടമുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് സങ്കീര്‍ണതകള്‍ നിറഞ്ഞ ഗര്‍ഭകാലമാണെങ്കില്‍. ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തില്‍ ഉയര്‍ന്ന പ്രമേഹമുള്ളവരില്‍ അബോര്‍ഷന്‍ സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കൂടിയ പ്രമേഹം പലപ്പോഴും നിങ്ങളില്‍ മാസം തികയാതെയുള്ള പ്രസവത്തിലേക്കും മറ്റും നിങ്ങളെ എത്തിക്കുന്നു. വളരെയധികം അപകടകരമായ അവസ്ഥ ഇവരില്‍ ഉണ്ടാക്കുന്നു.

അണ്ഡോത്പാദനത്തിന് തടസ്സം
ഗര്‍ഭധാരണം ആഗ്രഹിക്കുന്നവരില്‍ അണ്ഡോത്പാദനത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയും ഇവരില്‍ ഉണ്ടാവുന്നു. ഓവുലേഷന്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. ഇത് പ്രത്യക്ഷമായോ പരോക്ഷമായോ പ്രശ്‌നങ്ങള്‍ ഓവുലേഷന്‍ സമയം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് 30-ന് ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എങ്ങനെ മറികടക്കാം ഈ അവസ്ഥയെ എന്ന് നോക്കാം.

ആരോഗ്യകരമായ ഭക്ഷണക്രമം
ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണ ക്രമം ശീലമാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടി ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുക. കൂടാതെ മാംസവും കൊഴുപ്പില്ലാത്ത പാലുല്‍പ്പന്നങ്ങളും കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം കുറച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ കാര്‍ബ്‌സ് അളവ് കുറക്കുന്നതിനും ശ്രദ്ധിക്കുക.

women

ആക്റ്റീവ് ആയിരിക്കുക
എപ്പോഴും നിങ്ങള്‍ നല്ലതുപോലെ ആക്റ്റീവ് ആയിരിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എപ്പോഴും തേടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആക്റ്റീവ് ആയി ഇരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ മികച്ച രീതിയില്‍ നിയന്ത്രിക്കാനാകും. കൂടാതെ, ഇത് ഹൃദ്രോഗ സാധ്യതയെ ഇല്ലാതാക്കുന്നു. കൂടാതെ ശരീരത്തിന്റെ സമ്മര്‍ദ്ദം കുറക്കുകയും ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ഡോക്ടറെ കാണാന്‍ മടിക്കേണ്ട
ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് പ്രമേഹം കൂടിയാലും കുറഞ്ഞാലും നിയന്ത്രണ വിധേയമാണെങ്കിലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. കാരണം പ്രമേഹരോഗികളില്‍ അത് സ്ത്രീ ആയാലും പുരുഷനായാലും ഹൃദ്രോഗ സാധ്യത തള്ളിക്കളയാന്‍ ആവില്ല. മാത്രമല്ല പ്രമേഹത്തോടൊപ്പം രക്തസമ്മര്‍ദ്ദവും കൃത്യമാണോ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കണ്ണുകളും പാദങ്ങളും ഇടക്കിടെ പരിശോധിക്കേണ്ടതാണ്.

സമ്മര്‍ദ്ദം ഒഴിവാക്കുക
മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി മെഡിറ്റേഷന്‍ പോലുള്ളവ ചെയ്യുന്നതിന് ശ്രദ്ധിക്കുക. കൂടാതെ യോഗ ചെയ്യുന്നതും ശ്വസന വ്യായാമങ്ങളും നിങ്ങളില്‍ നിന്ന് പ്രമേഹമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള് തേടുന്നതിന് വേണ്ടി ശ്രദ്ധിക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, June 7, 2023, 13:25 [IST]
X
Desktop Bottom Promotion