Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വേനലില്‍ വെള്ളം കുടിക്കാത്തവര്‍ കരുതിയിരിക്കാം: കിഡ്നിയുടെ കാര്യം പോക്കാണ്
വേനല്‍ക്കാലം കടുത്ത് കൊണ്ടിരിക്കുകയാണ്, ഓരോ ദിവസം ചെല്ലുന്തോറും അത് ആരോഗ്യത്തിന് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം ഉടന്‍ കണ്ടില്ലെങ്കില്‍ ആരോഗ്യം പൂര്‍ണമായും പ്രതിസന്ധിയില്‍ ആവും എന്നതില്‍ സംശയം വേണ്ട. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കാത്തവര്‍ ഒന്ന് കരുതിയിരിക്കേണ്ടതാണ്. ചൂടിനൊപ്പം ശരീരത്തില്‍ നിര്‍ജ്ജലീകരണം കൂടി സംഭവിക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥ നിങ്ങളില്‍ ഉണ്ടാക്കുന്നു.
ശരീത്തില്‍ ഇത്തരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് നിങ്ങളുടെ മൂത്രാശയ ആരോഗ്യത്തെ കാര്യമായി തന്നെ സ്വാധീനിക്കുന്നു. രക്തത്തില്‍ നിന്നുള്ള മാലിന്യങ്ങളും അധിക ദ്രാവകങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി യൂറോളജിക്കല്‍ സിസ്റ്റം വളരെ കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിക്കണം. എന്നാല്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിര്‍ജ്ജലീകരണം മൂത്രാശയ ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.

വൃക്കയില്‍ കല്ലുകളും അനാരോഗ്യവും
നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നതാണ് വൃക്ക. വൃക്കകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളെ അനാരോഗ്യത്തിലേക്ക് എത്തിക്കും എന്നതില്‍ സംശയം വേണ്ട. ഇത്തരത്തില്‍ അനാവശ്യ വസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവ ശരീരത്തില്‍ അടിഞ്ഞ് കൂടുമ്പോള്‍ അത് നിങ്ങളുടെ വൃക്കയില്‍ കല്ലുകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. അത് മാത്രമല്ല ഇത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. നിര്‍ജ്ജലീകരണം സംഭവിക്കാതെ നോക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മൂത്രനാളിയിലെ അണുബാധകള്‍ (UTIs)
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് യൂറിനറി ഇന്ഫക്ഷന്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് പലപ്പോഴും മൂത്രനാളിയില്‍ അണുബാധ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇതെല്ലാം അണുബാധ ഗുരുതരമാക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിര്‍ജ്ജലീകരണം ഇത്തരത്തില്‍ വളരെയധികം ശ്രദ്ധ വേണ്ടതാണ്.

മൂത്രാശയ പ്രശ്നങ്ങള്‍
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍, മൂത്രം പിടിച്ച് നിര്‍ത്തപ്പെടുന്നതും മറ്റ് പ്രശ്നങ്ങളും പലപ്പോഴും മൂത്രാശയത്തെ പ്രകോപിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. ഈ പ്രകോപനം മൂത്രത്തിന്റെ ആവൃത്തി, പെട്ടെന്ന് മൂത്രമൊഴിക്കാന്‍ തോന്നുന്നത്, മൂത്രമൊഴിക്കുമ്പോള്‍ വേദന തുടങ്ങിയ നിരവധി ലക്ഷണങ്ങളിലേക്ക് നിങ്ങളെ എത്തിക്കാം. അതുകൊണ്ട് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യം വളരെയധികം ഹായിക്കുന്നു.
പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍
പുരുഷന്മാരില് പലപ്പോഴും പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പല കാരണവും നിങ്ങള്‍ വെള്ളം കുടിക്കാത്തതുമായി ബന്ധപ്പെട്ടിരിക്കുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ മൂത്രത്തിന്റെ അളവ് കുറയുന്നതിന് കാരണമാകും, ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുകയും മൂത്രം പുറത്തേക്ക് പോവുന്നതിനന് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഉദ്ധാരണക്കുറവ്
ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിന് പലപ്പോഴും നിര്‍ജ്ജലീകരണം കാരണമാകുന്നു. ഇത് പുരുഷന്മാരില് ഉദ്ധാരണക്കുറവ് ഉണ്ടാക്കുന്നു. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍, ലിംഗത്തിലേക്കുള്ള മതിയായ രക്തയോട്ടം നിലനിര്‍ത്താന്‍ ആവശ്യമായ രക്തം ശരീരം ഉത്പാദിപ്പിക്കാതെ വരുന്നു. ഇത്തരം അവസ്ഥയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
ആര്‍ത്തവ പ്രശ്നങ്ങള്‍
പലപ്പോഴും ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്ന സ്ത്രീകളില്‍ നിര്‍ജ്ജലീകരണം സംശയിക്കേണ്ടിയിരിക്കുന്നു. ആര്‍ത്തവ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കാന്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ ക്രമരഹിതമായ ആര്‍ത്തവം ഉണ്ടാവുന്നതിനും ഇത് കാരണമാകുന്നു. തലവേദന ഉണ്ടാക്കുന്നതിനും പലപ്പോഴും നിര്ജ്ജലലീകരണം കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ് നിര്‍ജ്ജലീകരണം.

നിര്‍ജ്ജലീകരണം എങ്ങനെ തടയാം?
ആദ്യം തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ദിവസവും എട്ട് ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുന്നതിന് ശ്രദ്ധിക്കണം. കഫീനും മദ്യവും ഒഴിവാക്കുക. ഇത് രണ്ടും നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. പഴങ്ങള്‍ ധാരാളം കഴിക്കുക. അതും വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. തണ്ണിമത്തന്, കുക്കുമ്പര്‍, തക്കാളി തുടങ്ങിയ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും. ഇത്രയും കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

