Latest Updates
-
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും!
മലബന്ധത്തെ നിസ്സാരമാക്കുന്നവര്‍ അറിയണം, അത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത്
പലരിലും സാധാരണയായി കാണപ്പെടുന്ന ഒരു അനാരോഗ്യകരമായ അവസ്ഥയാണ് മലബന്ധം. പലപ്പോഴും പലരിലും ഇടക്കിടെ അനുഭവപ്പെടുന്ന ഈ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരും പല വീട്ടു മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നു. ചെറിയതല്ലാത്ത അസ്വസ്ഥതകള്‍ മലബന്ധം അനുഭവിക്കുന്ന വ്യക്തിക്കുണ്ടാവുന്നു. എന്നാല്‍ സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മലബന്ധം പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ കൂടി ഉണ്ടാക്കുന്നു എന്നതാണ്. അതായത് ഹൃദയ സംബന്ധമായ അസ്വസ്ഥതകളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു എന്നാണ് പറയുന്നത്.
നിങ്ങളുടെ ഹൃദയാരോഗ്യത്തെ എത്രത്തോളം മലബന്ധം പോലുള്ള അവസ്ഥകള്‍ ബാധിക്കുന്നു എന്നതിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. പക്ഷാഘാതം, ഹൃദയാഘാതം, ഹൃദയ സംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ എന്നിവയിലേക്ക് പലപ്പോഴും ഇത്തരം അവസ്ഥകള്‍ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട് പലരിലും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി വായിക്കൂ.

സമ്മര്‍ദ്ദം കൂടുന്നത്
നിങ്ങള്‍ മലബന്ധം ഉള്ള ഒരു വ്യക്തിയാണ് എന്നുണ്ടെങ്കില്‍ മലവിസര്‍ജ്ജന സമയത്ത് ഇവര്‍ കൂടുതല്‍ സമ്മര്‍ദ്ദം ശരീരത്തില്‍ ചെലുത്തുന്നു. ഇത് നിങ്ങളുടെ വയറിനുള്ളിലാണ് സമ്മര്‍ദ്ദം കൂടുതല്‍ നല്‍കുന്നത്. അത് മാത്രമല്ല ഈ മര്‍ദ്ദം പലപ്പോഴും ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അത് വഴി നിരന്തരമായ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. നിങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇത്തരം അവസ്ഥകള്‍ ഉള്ളവരില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കൂടുന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയത്തിന് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതുമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
മലബന്ധവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും
വിട്ടുമാറാതെ നില്ക്കുന്ന മലബന്ധം ഉള്ളവരില്‍ പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് വ്യക്തമല്ല. പലപ്പോഴും മലബന്ധത്തിന്റെ ഫലമായി നിങ്ങളിലുണ്ടാവുന്ന ബുദ്ധിമുട്ട്, അസ്വസ്ഥത എന്നിവയും ഇതിന്റെ ഒരു കാരണമായേക്കാം. പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം തന്നെയാണ്. ഇതിന് മലബന്ധവും ഒരു പ്രധാന കാരണം തന്നെയാവുന്നു.
വീക്കമുണ്ടാക്കുന്നത്
മലബന്ധമുണ്ടാവുന്നത് പലപ്പോഴും ശരീരത്തില്‍ വീക്കമുണ്ടാക്കുന്നു. രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. വിട്ടുമാറാത്ത മലബന്ധം ദഹന വ്യവസ്ഥയെ പ്രശ്നത്തിലാക്കുന്നതിനും ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിനും കാരണമാകുന്നു. പലപ്പോഴും ഇത് ദഹന വ്യവസ്ഥയില്‍ വിഷവസ്തുക്കളെയും മാലിന്യങ്ങളേയും അടിഞ്ഞ് കൂടുന്നതിലേക്ക് എത്തിക്കുന്നു. ഇതാണ് ശരീരത്തില്‍ വീക്കമുണ്ടാക്കുന്നത്. അതിന്റെ ഫലമായി പലപ്പോഴും ഹൃദയാരോഗ്യവും പ്രശ്നത്തിലാവാം.
ജീവിത ശൈലിയിലെ മാറ്റങ്ങള്‍
ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇതെല്ലാം ഹൃദയാരോഗ്യത്തേയും ബാധിക്കുന്നു. എന്നാല്‍ മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, ആവശ്യത്തിന് വെള്ളം ഉപയോഗിക്കാത്തത് എന്നിവയെല്ലാം തന്നെ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇത് മലബന്ധവും അത് വഴി ഹൃദയ സംബന്ധമായ അസ്വസ്ഥതകളുംവര്ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ധാരാളം വെള്ളവും നാരുകളും പ്രോട്ടീനും എല്ലാം ഉള്‍പ്പെടുത്തുകയാണ് പോംവഴി.
മലബന്ധത്തെ പ്രതിരോധിക്കുക
നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനായി മലബന്ധം നിയന്ത്രിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ മലബന്ധം എന്നത് പലപ്പോഴും വെല്ലുവിളിയായി മാറുന്നു. എന്നാല്‍ അതിനെ കുറക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. അതിനായി ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ പോലുള്ള നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് മലബന്ധം തടയാനും ലഘൂകരിക്കാനും സഹായിക്കും.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ ധാരാളം ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാന കാര്യം. അതിനായി ധാരാളം വെള്ളം കുടിക്കുന്നത് സഹായിക്കും. അതോടൊപ്പം തന്നെ ആരോഗ്യകരമായ മലവിസര്‍ജ്ജനത്തിനും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ ക്രമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് വിട്ടുമാറാത്ത മലബന്ധം അനുഭവപ്പെടുകയോ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications