Latest Updates
-
ഓണം ഷോപ്പിംഗിനിടെ പറ്റിക്കപ്പെടരുത്! വ്യാജ എക്സ്പെയറി തീയതികൾ തിരിച്ചറിയാൻ ഈ വഴികൾ നോക്കൂ -
ഇന്ന് അപൂർവ അമൃത സിദ്ധി യോഗം: കേരളത്തിൽ ശുഭമുഹൂർത്തം എപ്പോൾ? സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കാൻ നിർദ്ദേശങ്ങൾ -
ഒഡീഷയിൽ സ്ക്രബ് ടൈഫസ് ഭീതി: മൺസൂൺ യാത്രകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
58-ൽ നിന്ന് 72 കിലോയിലേക്ക്! ബബിത സിംഗാകാൻ നിമിഷ സജയൻ അനുഭവിച്ച കഠിനമായ ദിവസങ്ങൾ -
വ്യാഴം-ശനി ത്രികോണ യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ശുക്രൻ തുലാം രാശിയിലേക്ക്: സെപ്റ്റംബർ 2-ലെ മാറ്റങ്ങളും ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും -
2026 സെപ്റ്റംബർ 1: സർവാർത്ഥ സിദ്ധി യോഗം; കേരളത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
2026 സെപ്റ്റംബർ 1: ഇന്നത്തെ നക്ഷത്രഫലം; നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് ഭാഗ്യദിനമോ? അറിയാം താരാബലം -
രാശിഫലം സെപ്റ്റംബർ 1: ഇന്നത്തെ ശുഭസമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും; അറിയാം സമ്പൂർണ്ണ വിവരങ്ങൾ -
സെപ്റ്റംബർ 1 പുലർച്ചെ 1:51-ന് ശേഷം ശ്രദ്ധിക്കുക: ഗണ്ഡയോഗം മാറി വൃദ്ധിയോഗം വരുന്നു, ഈ തെറ്റുകൾ വരുത്തരുത്!
പിസിഒഎസ് നിയന്ത്രിക്കാന്‍ ചിയ വിത്ത്; ഇത്ര അളവില്‍ ഇങ്ങനെ കഴിച്ചാല്‍ ഗുണം
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് പ്രശ്നം സാധാരണയായി സംഭവിക്കുന്നത്. ഇതില്‍, സ്ത്രീയുടെ ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്‍ വര്‍ദ്ധിക്കുന്നു. ഇതുമൂലം അണ്ഡാശയത്തില്‍ ധാരാളം സിസ്റ്റുകള്‍ രൂപം കൊള്ളുന്നു. ഇതുകാരണം പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ സ്ത്രീകളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ക്രമരഹിതമായ ആര്‍ത്തവമാണ് പ്രധാന ലക്ഷണം. ഇതോടൊപ്പം ശരീര ഭാരവും വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു.
പിസിഒഎസ് കാരണം, ഒരു സ്ത്രീക്ക് ഗര്‍ഭാവസ്ഥയിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പിസിഒഎസ് പ്രശ്നമുള്ളവര്‍ക്ക് ഗുണകരമാണ്. ഇതിലൊന്നാണ് ചിയ വിത്തുകള്‍. പല രോഗങ്ങളും അകറ്റാന്‍ സഹായിക്കുന്ന ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പിസിഒസ് ബാധിതരായ സ്ത്രീകള്‍ക്കും ഇത് വളരെ പ്രയോജനകരമാണ്. പിസിഒഎസ് നിയന്ത്രിക്കാന്‍ ചിയ വിത്ത് എങ്ങനെ സഹായിക്കുന്നുവെന്നും എത്ര അളവില്‍ കഴിക്കണമെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് PCOS
നിങ്ങളുടെ ശരീരത്തിലെ അധിക ഇന്‍സുലിന്‍ കാരണം ഉണ്ടാകുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). ഇന്‍സുലിന്‍ നിങ്ങളുടെ ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്റെ അധിക ഉല്പാദനത്തെ പ്രേരിപ്പിക്കുന്നു. അണ്ഡോത്പാദനം, മുഖക്കുരു, മുഖത്ത് അനാവശ്യ രോമവളര്‍ച്ച, ശരീരഭാരം, മാനസികാവസ്ഥ മാറ്റം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇതുകാരണം ഉണ്ടാക്കുന്നു. ഈ അവസ്ഥ ടൈപ്പ് 2 പ്രമേഹം പോലെയുള്ള മറ്റ് വിട്ടുമാറാത്ത രോഗങ്ങളിലേക്കും നയിച്ചേക്കാം.

ചിയ വിത്തിലെ പോഷകങ്ങള്‍
ചിയ വിത്തിന്റെ പോഷകമൂല്യം വളരെയേറെയാണ്. അവശ്യ മാക്രോ, മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവ ധാരാളമായി ഇവയിലുണ്ട്. ബി കോംപ്ലക്സ് വിറ്റാമിനുകള്‍, കോപ്പര്‍, സെലിനിയം, മാംഗനീസ്, ഫൈബര്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ വിത്ത്.

പിസിഒഎസ് നിയന്ത്രിക്കാന്‍ എങ്ങനെ സഹായിക്കുന്നു
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഈ സൂപ്പര്‍ഫുഡ് ഉള്‍പ്പെടുത്തുന്നത് വീക്കം കുറയ്ക്കാനും ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും പൊണ്ണത്തടി ചെറുക്കാനും സഹായിക്കുന്നു. ചിയ വിത്തുകളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.
ഇത് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതാണ്. ഇത് പിസിഒഎസ് ഉള്ള സ്ത്രീകളില്‍ പലപ്പോഴും കാണപ്പെടുന്ന വര്‍ദ്ധിച്ച ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ നേരിടാന്‍ സഹായിക്കുന്നു. ചിയ വിത്തുകള്‍ അമിതഭാരം നിയന്ത്രിക്കുന്നതില്‍ മികച്ചതാണ്. അമിതവണ്ണം എന്നത് പിസിഒഎസ് ലക്ഷണങ്ങളെ വര്‍ധിക്കുന്ന ഒരു അപകട ഘടകമാണ്.

പിസിഒഎസ് നിയന്ത്രിക്കാന്‍ എങ്ങനെ സഹായിക്കുന്നു
കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയ സൂപ്പര്‍ഫുഡുകളില്‍ ഒന്നാണ് ചിയ വിത്തുകള്‍. പിസിഒഎസ് ബാധിച്ച സ്ത്രീകള്‍ക്ക് ഈ പോഷകങ്ങളെല്ലാം അത്യാവശ്യമാണ്. ഒമേഗ ഫാറ്റി ആസിഡുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ള ചിയ വിത്തുകള്‍ പതിവായി കഴിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും മാനസികാവസ്ഥയും ഉള്ള സ്ത്രീകളെ സഹായിക്കും.
ടെസ്റ്റോസ്റ്റിറോണ്‍ അളവ് മെച്ചപ്പെടുത്തുന്നതിലും ചിയ വിത്തുകള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും. പ്രത്യുല്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് അണ്ഡാശയത്തിനുള്ളിലെ അണ്ഡങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആര്‍ത്തവ പ്രശ്നങ്ങളെ നേരിടുന്നതിനും ചിയ വിത്ത് ഗുണകരമാണ്.

അമിതവണ്ണത്തെ ചെറുക്കുന്നു
ചിയ വിത്തുകളുടെ ഗുണങ്ങളില്‍ ഒന്ന് അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നു എന്നതാണ്. ഇതില്‍ പ്രോട്ടീനും നാരുകളുമുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ചിയ വിത്തുകളിലെ ലയിക്കുന്ന നാരുകള്‍ അതിന്റെ ഭാരത്തിന്റെ 10-12 മടങ്ങ് വെള്ളം ആഗിരണം ചെയ്യുകയും വീര്‍ക്കുകയും ചെയ്യുന്നു, ഇത് കുറച്ച് ഭക്ഷണം കഴിച്ച് വിശപ്പകറ്റാന്‍ സഹായിക്കുന്നു.

ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു
ഇതിലെ നാരുകള്‍ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ കോശങ്ങളിലെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ സ്രവണം കുറയ്ക്കുകയും നിങ്ങളുടെ ശരീരത്തിലെ പുരുഷ ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.

എത്ര അളവില്‍ ചിയ വിത്ത് കഴിക്കണം
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 20 ഗ്രാം വരെ അല്ലെങ്കില്‍ ഏകദേശം 1.5 ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ദിവസത്തില്‍ ഒന്നോ രണ്ടോ തവണ കഴിക്കാവുന്നതാണ്. ജ്യൂസില്‍ ചേര്‍ത്തോ സ്മൂത്തികളില്‍ ചേര്‍ത്തോ ചിയ പുഡ്ഡിംഗ് ആക്കിയോ ഓട്സില്‍ കലര്‍ത്തിയോ സാലഡ് ഡ്രസ്സിംഗായോ ചില വിത്തുകള്‍ നിങ്ങള്‍ക്ക് കഴിക്കാം. ചിയ വിത്തുകള്‍ കഴിക്കാനുള്ള ഏറ്റവും നല്ല സമയം പ്രഭാതമാണ്. മികച്ച ഗുണങ്ങള്‍ക്കായി ഒഴിഞ്ഞ വയറ്റില്‍ രാവിലെ ചിയ വിത്ത് കഴിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
