Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
മഴ വിടാതെ പെയ്യുന്നു, ഒപ്പം രോഗങ്ങളും: പ്രതിരോധത്തിന് നിര്‍ബന്ധമാക്കൂ ഈ ചായകള്‍
ആരോഗ്യ സംരക്ഷണം എന്നത് എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. പ്രത്യേകിച്ച് മഴക്കാലത്ത് രോഗാവസ്ഥകള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നു. പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പലപ്പോഴംു രോഗപ്രതിരോധ ശേഷി ഏറ്റവും കുറയുന്ന സമയമായതിനാല്‍ മുന്നോട്ടുള്ള ഓരോ ചുവടും വളരെയധികം ശ്രദ്ധിച്ച് വേണം. അതിന്റെ ഫലമായി അനാരോഗ്യമുള്ളവര്‍ ഒന്നും കൂടി ശ്രദ്ധിക്കേണ്ടതാണ്.
രോഗപ്രതിരോധ ശേഷിക്കും ആരോഗ്യത്തിനും വേണ്ടി ചചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. നമ്മള്‍ സ്ഥിരമായി കുടിക്കുന്ന ചായയില്‍ നിന്ന് അല്‍പം വ്യത്യസ്തമായി നമുക്ക് ചില ചായകള്‍ ശീലമാക്കിയാല്‍ അത് ആരോഗ്യത്തിന് സഹായിക്കുന്നു. ഏതൊക്കെയാണ് ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ഇവ എപ്രകാരം നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായി മാറും എന്നും നമുക്ക് നോക്കാം.

തേനും കറുവപ്പട്ടയും ചേര്‍ത്ത ചായ
രോഗങ്ങളെ വേരുമുതല്‍ തന്നെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് തേന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതില്‍ കറുവപ്പട്ടയും ചേരുമ്പോള്‍ അത് ഗുണത്തിന്റെ കാര്യത്തില്‍ മുന്നിലെത്തുന്നു. പ്രത്യേകിച്ച് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കറുവപ്പട്ട പൊടിയോ കറുവപ്പട്ടയോ ചേര്‍ത്ത് തിളപ്പിക്കാവുന്നതാണ്. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍പം ചായപ്പൊടിയും ചേര്‍ക്കാം. പിന്നീട് ചെറുചൂടോടെ തേന്‍ ചേര്‍ത്ത് കുടിക്കാം. ഇത് നിങ്ങള്‍ക്ക് തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കും. അത് മാത്രമല്ല കൊളസ്‌ട്രോള്‍ പോലുള്ളവ യെ പ്രതിരോധിക്കുകയും ചെയ്യുന്നു.
മാച്ച ചായ
ഗ്രീന്‍ ടീ ഇലകളില്‍ നിന്ന് പ്രത്യേകം പ്രോസസ് ചെയ്‌തെടുത്തതാണ് മാച്ചചായ. ഇത് ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ് എന്നതില്‍ സംശയം വേണ്ട. അതിന്റെ പേരിലാണ് പലരും ഈ ചായ ശീലമാക്കുന്നതും. എന്നാല്‍ അതോടൊപ്പം തന്നെ ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. അത് മാത്രമല്ല പല രോഗാവസ്ഥയേയും നിസ്സാരമായി ഇല്ലാതാക്കാന്‍ ഈ ചായയിലൂടെ സാധിക്കുന്നു. മഴക്കാലം അത്യുത്തമാണ് ഇത് കുടിക്കാന്‍.

ഗ്രീന്‍ ടീ
അമിതവണ്ണത്തെ കുറയ്ക്കുന്നതിന് പലരും ആദ്യം തിരയുന്നതാണ് ഗ്രീന്‍ടീ. എന്നാല്‍ അത് വഴി നിങ്ങള്‍ക്ക് മഴക്കാല രോഗത്തെ പോലും നിയന്ത്രിക്കാന്‍ സാധിക്കും എന്നതാണ് സത്യം. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മഴക്കാല രോഗങ്ങളില്‍ നിന്നും പ്രതിരോധം തീര്‍ക്കുന്നു. കൂടാതെ ഗ്രീന്‍ ടീ തയ്യാറാക്കുമ്പോള്‍ അതിലേക്ക് ഒരു കഷ്ണം ഇഞ്ചി കൂടി ചേര്‍ക്കുന്നത് നല്ലതാണ്. ഇത് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നു എന്നതാണ് സത്യം. മഴക്കാല രോഗങ്ങളെ തടയാന്‍ സ്ഥിരമാക്കാവുന്നതാണ് ഗ്രീന്‍ ടീ.
കമോമൈല്‍ ചായ
ജലദോഷവും ചുമയുമുള്ളപ്പോള്‍ നല്ല ഉറക്കം എന്നത് പലര്‍ക്കും സ്വപ്‌നം മാത്രമാണ്. എന്നാല്‍ ഈ അവസ്ഥയിലും നല്ല ഉറക്കം ലഭ്യമാക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നു കമോമൈല്‍ ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത് എന്നതില്‍ സംശയം വേണ്ട. തൊണ്ട വേദന, ചുമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന കാര്യത്തില്‍ കമോമൈല്‍ എപ്പോഴും മുന്നില്‍ തന്നെയാണ്.

ഇഞ്ചിയും തുളസിയും ചേര്‍ത്ത ചായ
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇഞ്ചിയും തുളസിയും നല്‍കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. അത്രയധികം ഗുണപരമായ മാറ്റങ്ങളാണ് ഇത് വഴി ലഭിക്കുന്നത്. സ്ഥിരമായി ഈ പാനീയം കുടിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. മാത്രമല്ല ഈ മിശ്രിതം തയ്യാറാക്കുമ്പോള്‍ ആവശ്യമെങ്കില്‍ അല്‍പം തേന്‍, ചായപ്പൊടി എന്നിവ ചേര്‍ക്കാവുന്നതാണ്. ഇത് ജലദോഷം പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഏത് തരത്തിലുള്ള അണുബാധകള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












