Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയറുവേദന പെട്ടെന്ന് കുറയ്ക്കാൻ ഇതാ ചില വീട്ടുവിദ്യകൾ
പല കാരണങ്ങൾകൊണ്ട് വയറുവേദന ഉണ്ടായേക്കാം. ചിലരിൽ അസിഡിറ്റി വർദ്ധിക്കുമ്പോൾ വയറുവേദന അനുഭവപ്പെടാറുണ്ട്. മറ്റുചിലരിൽ ആർത്തവ ദിനങ്ങളിൽ അമിതമായിട്ടുള്ള വയറുവേദന കണ്ടുവരുന്നു. കൂടാതെ, ശോചനം കൃത്യമല്ലെങ്കിൽ, പഴകിയ ആഹാരങ്ങൾ കഴിച്ചാൽ, ദഹന പ്രശ്ങ്ങൾ വർദ്ധിച്ചാലെല്ലാം തന്നെ വയറുവേദന അനുഭവപ്പെടാം.

ഈ വയറുവേദന കുറയ്ക്കാൻ ഗുളിക കഴിക്കുന്നതിന് പകരം, വീട്ടിലെ ചില സാധനങ്ങൾ മാാത്രം മതി. ഇവ ശരിയായ വിധത്തിൽ ഉപയോഗിച്ചാൽ വയറുവേദന വേഗത്തിൽ തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.
ഇഞ്ചി ചായ
ഇഞ്ചിക്ക് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇഞ്ചി വയറുവേദനയിൽ നിന്നും ആശ്വാസം നൽകും. വയറുവേദനിക്കുമ്പോൾ ഒരു ഇഞ്ച് കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, ഒരു കപ്പ് തിളച്ച വെള്ളവും, തേൻ (ആവശ്യമെങ്കിൽ) ചേർത്ത് തിളപ്പിക്കുക. 5 മിനിറ്റ് തിളപ്പിച്ചതിന് ശേഷം അരിച്ച് ചായ പോലെ കുടിക്കുക. ഈ വെള്ളം കുടിക്കുന്നതിലൂടെ വയറുവേദന കുറയ്ക്കാൻ സാധിക്കുന്നതാണ്.
ചൂട് പിടിക്കുക
പല സ്ത്രീകളും ആർത്തവ സമയത്ത് വേദന അനുഭവപ്പെടുമ്പോൾ ചൂട് പിടിക്കാറുണ്ട്. അത്തര്തതിൽ വയറ് വേദനിക്കുമ്പോൾ ചൂട് പിടിക്കുന്നത് പേശികളെ ശാന്തമാക്കാനും വേദന കുറയ്ക്കാനും സഹായിക്കും. ചൂടു വെള്ളം നിറച്ച കുപ്പി അഥവാ ഹീറ്റിംഗ് പാഡ് അല്ലെങ്കിൽ തോർത്ത് അഥവാ തുണി എടുക്കുക. തുണി ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് ചൂട് പിടിക്കാവുന്നതാണ്. അതുപോലെ, ചൂടു വെള്ളം നിറച്ച കുപ്പിയോ ഹീറ്റിംഗ് പാഡോ വയറിൻ്റെ വേദനയുള്ള ഭാഗത്ത് വെക്കുക. അമിതമായി ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പുതിന എണ്ണ
പുതിന എണ്ണ പേശികളെ ശാന്തമാക്കുകയും അതിലൂടെ വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇതിനായി 5-7 തുള്ളി പുതിന എസൻഷ്യൽ ഓയിൽ എടുക്കുക. പുതിന എസൻഷ്യൽ ഓയിൽ വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേർത്ത് വയറിൻ്റെ വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ വയറുവേദന കുറയ്ക്കാൻ സാധിക്കുന്നതാണ്.
പെരുംജീരകം
പെരുംജീരകത്തിന് വീക്കം കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. അതിനാൽ വയറുവേദനയിൽ നിന്നും ആശ്വാസം നൽകാൻ പെരുംജീരകത്തിന് സാധിക്കും. വയറുവേദനയുള്ല സമയങ്ങളിൽ ഒരു ടീസ്പൂൺ പെരുംജീരകം ഒരു കപ്പ് തിളച്ച വെള്ളത്തിൽ 5-7 മിനിറ്റ് ഇടുക. ശേഷം അരിച്ച് കുടിക്കുക.
തൈരും തേനും
തൈരും തേനും വയറുവേദന കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഒരു കപ്പ് തൈരിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത് മിക്സ് ചെയ്ത് കഴിക്കുക. വയറുവേദന കുറയുന്നതാണ്.
കറുവപ്പട്ട ചായ
കറുവപ്പട്ടയ്ക്ക് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സാധിക്കും. അതുപോലെ, വേദനകളിൽ നിന്നും ആശ്വാസം നൽകാനും സാധിക്കും. വയറുവേദന ഉള്ള സമയങ്ങളിൽ അര ടീസ്പൂൺ കറുവപ്പട്ട പൊടി ഒരു കപ്പ് തിളച്ച വെള്ളത്തിൽ ചേർക്കുക. 5 മിനിറ്റ് തിളപ്പിച്ചതിന് ശേഷം മധുരത്തിനായി തേൻ ചേർത്ത് കുടിക്കാവുന്നതാണ്.
വിശ്രമവും ജലാംശവും
ചിലപ്പോൾ, നിർജലീകരണം കൊണ്ടും ക്ഷീണം കൊണ്ടും വയറുവേദന ഉണ്ടാകാം. അതിനാൽ ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക. ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. വയറുവേദന കഠിനമാണെങ്കിൽ ഡോക്ടറെ കാണിക്കാൻ മറക്കരുത്. അലർജി പ്രശ്നങ്ങൾ ഉള്ളവരും ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
