Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
അസിഡിറ്റി കുറയ്ക്കാൻ ചില പ്രകൃതിദത്ത വഴികൾ
ഇന്ന് മിക്കവർക്കും ഏത് ആഹാരം കഴിച്ച് കഴിഞ്ഞാലും അസിഡിറ്റി പതിവായിക്കൊണ്ടിരിക്കുകയാണ്. ആഹാരം കൃത്യമായ രീതിയിൽ ദഹിക്കാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റി വന്നാൽ, ഇടയ്ക്കിടയ്ക്കുള്ള ഏമ്പക്കം, പുളിച്ചുതേട്ടൽ, കീഴ്വായു ശല്യം, വയർ ചീർക്കൽ, വയറുവേദന, നെഞ്ചുവേദന എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകാം. ഈ ലക്ഷണങ്ങൾ കുറയ്ക്കാനും, അസിഡിറ്റി പെട്ടെന്നു തന്നെ അകറ്റാനും സഹായിക്കുന്ന ചില വഴികൾ ഏതെല്ലാമെന്ന് നോക്കാം.

ഇഞ്ചിനീര്
ഇഞ്ചിയിൽ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ഇഞ്ചി നീര് കഴിക്കുന്നത്, അല്ലെങ്കിൽ ഇഞ്ചി ചായ, എന്നിവ പരീക്ഷിക്കാവുന്നതാണ്. ആഹാരത്തിൽ ഇഞ്ചി ചേർക്കുന്നതും അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
കറ്റാർ വാഴ ജ്യൂസ്
കറ്റാർ വാഴ ജ്യൂസിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ, ആമാശയത്തെ ശാന്തമാക്കാനും അസിഡിറ്റി കുറയ്ക്കാനും കറ്റാർവാഴ സഹായിക്കുന്നു. എന്നും രാവിലെ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. അതുമല്ലെങ്കിൽ ആഹാരത്തിനുശേഷം കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
തണുത്ത പാൽ
തണുത്ത പാൽ കുടിക്കുന്നതിലൂടെ വയറിലെ ആസിഡിനെ നിർവീര്യമാക്കാനും അസിഡിറ്റിയിൽ നിന്ന് വേഗത്തിൽ ആശ്വാസം ലഭിക്കാനും സാധിക്കുന്നതാണ്. അതിനാൽ, അസിഡിറ്റി പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ തണുത്ത പാൽ കുടിക്കുന്നത് നല്ലതാണ്.
തൈര്
തൈരിൽ പ്രോബയോട്ടിക് അടങ്ങിയിരിക്കുന്നു. അതിനാൽ, ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും, അസിഡിറ്റി ഇല്ലാതാക്കാനും തൈര് സഹായിക്കുന്നു. ആഹാരശേഷം തൈര് ഒരു ടീസ്പൂൺ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്.
ജീരകം
ജീരകത്തിന് പ്രകൃതിദത്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. അതിനാൽ മേരിൽ ചീരകം ചതച്ചുചേർത്ത് കുടിക്കാവുന്നതാണ്. ഇത് അസിഡിറ്റി വളരെ വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.
ജീവിതശൈലിയിലെ മാറ്റങ്ങൾ
ആഹാരം ഒന്നിച്ച് കഴിക്കുന്നതിനു പകരം. ചെറിയ രീതിയിൽ 5 സമയങ്ങളിലായി കഴിക്കാൻ ശ്രദ്ധിക്കുന്നത് ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. അതുപോലെ ഉറങ്ങുന്നതിന് തൊട്ടുമുൻപ് ആഹാരം കഴിക്കാതിരിക്കുക. ഒരു മണിക്കൂർ മുൻപെങ്കിലും ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. കൃത്യമായ രീതിയിൽ വെള്ളം കുടിക്കുന്നതും ശരീരത്തിൽ നിന്നും അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നതാണ്. അതുപോലെ വ്യായാമം ചെയ്യേണ്ടതും അനിവാര്യമാണ്. ശരിയായ സമയത്ത് കൃത്യമായ രീതിയിൽ വ്യായാമം ചെയ്യുന്നതും അസിഡിറ്റി കുറയ്ക്കുന്നു. അതുപോലെ, സ്ട്രെസ്സ് അമിതമായിട്ടുള്ളവരിൽ അസിഡിറ്റി വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, സ്ട്രെസ്സ് കുറയ്ക്കാൻ ശ്രദ്ധിക്കുക. അസിഡിറ്റി വർദ്ധിപ്പിക്കുന്ന ആഹാരങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
