Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
രക്തസമ്മര്‍ദ്ദം വീട്ടില്‍ പരിശോധിക്കുന്നവരാണോ? ഫലം കൃത്യമായിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു സമയമാണ്. പലപ്പോഴും അതിനെ എന്ത് ചെയ്യണം, എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. പല വിധത്തിലുള്ള പ്രതിസന്ധികള്‍ പലരും ഇത് മൂലം അനുഭവിക്കുന്നുമുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ പോലുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ തന്നെ ചില ജീവിത ശൈലി മൂലമാണ് പലപ്പോഴും രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കുമ്പോള്‍ ആരോഗ്യത്തേയും അല്പം ശ്രദ്ധിക്കണം.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രക്തസമ്മര്‍ദ്ദം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും രക്തസമ്മര്‍ദ്ദത്തിന്റെ കാര്യം നിസ്സാരമാക്കരുത്. അത് പിന്നീട് ഗുരുതരമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ ഇതിനെ പരിഹാരം കാണുന്നതിന് വേണ്ടി ഇടക്കിടെ പരിശോധിക്കുന്നവരുണ്ട്. എന്നാല്‍ എങ്ങനെ കൃത്യമായ രീതിയില്‍ വീട്ടില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കാം എന്ന് നമുക്ക് നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് മുന്‍പായി നിങ്ങള്‍ മൂത്രസഞ്ചി ക്ലിയറാക്കേണ്ടതാണ്. മൂത്രമൊഴിച്ചതിന് ശേഷം മാത്രം രക്തസമ്മര്‍ദ്ദം പരിശോധിക്കുക. ഇത് കൃത്യമായ ഫലം നല്കുന്നു. കൂടാതെ നിങ്ങളുടെ വീട്ടില്‍ പരിശോധിക്കുമ്പോള്‍ മാനസികമായും ശാരീരികമായും അഞ്ച് മിനിറ്റെങ്കിലും ഇരുന്നതിന് ശേഷം മാത്രം പരിശോധന നടത്തേണ്ടതാണ്. എങ്കിലും നിങ്ങള്‍ക്ക് ലഭിക്കുന്ന ഫലം കൃത്യമായിരിക്കും.
പരിശോധന നടത്തുമ്പോള്‍
കൈയ്യില്‍ കഫ് ചുറ്റിയാണ് എപ്പോഴും പരിശോധന നടത്തുന്ന്. എന്നാല്‍ ഇതിന് വേണ്ടി വസ്ത്രങ്ങള്‍ക്ക് മേല്‍ ഒരിക്കലും രക്തസമ്മര്‍ദ്ദത്തിന്റെ മീറ്ററിന്റെ കഫ് ചുറ്റരുത്. ഇത് നിങ്ങളുടെ ഫലം കൃത്യമായിരിക്കണം എന്നില്ല. പലപ്പോഴും ഇത് ചെയ്തതിന് ശേഷം കൈകള്‍ സമാന്തരമായി മേശപ്പുറത്ത് വെക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല നമ്മുടെ ഹൃദയത്തിന്റെ അതേ തോതില്‍ വേണം ഈ മേശയുടെ ഉയരവുംവെക്കേണ്ടത്. എന്നാല്‍ കൃത്യമായ ഫലം ലഭിക്കുന്നതാണ്.

ഇരിക്കുമ്പോഴും ശ്രദ്ധ വേണം
എപ്പോഴും വീട്ടില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുമ്പോള്‍ കാലുകള്‍ നിലത്ത് കുത്തി വെക്കുന്നതിനും കസേരയില്‍ പുറം ഭാഗം ചേര്‍ത്ത് ഇരിക്കുന്നതിനും ശ്രദ്ദിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുമ്പോള്‍ എപ്പോഴും ഒരു മിനിറ്റിനിടയില് രണ്ട് മൂന്ന് തവണയെങ്കിലും റീഡിംങ് എടുക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും കാലുകള്‍ തമ്മില്‍ പിണച്ച് വെച്ച് ഇരിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. അത് മാത്രമല്ല ഒരിക്കലും ബിപി പരിശോധിക്കുന്നതിന് മുന്‍പായി കാപ്പി കുടിക്കാന്‍ ശ്രദ്ധിക്കരുത്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധനക്ക് മുന്‍പായി ഒഴിവാക്കേണ്ടതാണ്.
മോശം സ്വഭാവം നിര്‍ത്തണം
രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വീട്ടില്‍ പരിശോധിക്കുമ്പോള്‍ നിങ്ങള്‍ പുകവലിയും മദ്യപാനവും ഒഴിവാക്കേണ്ടതാണ്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ മാറ്റം വരുത്തുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് വ്യായാമം ചെയ്യാതിരിക്കുന്നതിനും ശ്രദ്ധിക്കണം. അമിതമായി ഈ സമയം സംസാരിക്കരുത്. അതും നിങ്ങളുടെ പരിശോധനഫലത്തെ മോശമായി ബാധിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കൃത്യമായ പരിശോധന ഫലം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
