Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
HMPV: ഇന്ത്യയിലും എച്ച്എംപിവി ബെംഗളൂരുവില്‍ രണ്ടും ഗുജറാത്തില്‍ ഒന്നും കേസുകള്‍, ഭയക്കേണ്ട സാഹചര്യമില്ല
HMPV VIRUS:ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഹ്യൂമണ്‍ മെറ്റന്യൂമോവൈറസ് ഇന്ത്യയിലും കണ്ടെത്തി. ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികളിലും ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു പ്രായമുള്ള കുട്ടിയിലുമാണ് HMPV വൈറസ് ബാധ കണ്ടെത്തിയത്. ചൈനയിലെ HMPV വ്യാപനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷേ രോഗം കണ്ടെത്തിയ ബെംഗളൂരുവിലെ രണ്ട് കുട്ടികളും അന്താരാഷ്ട്ര യാത്രകളൊന്നും നടത്തിയിട്ടില്ല.
സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നും എന്നാല്‍ അതില്‍ സംശയിക്കേണ്ട കാര്യമില്ലെന്നും കര്‍ണ്ണാടക ആരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ജാഗ്രത മുന്നറിയിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. HMPV അജ്ഞാത വൈറസ് അല്ലെന്നും എല്ലാ വര്‍ഷവും ഈ വൈറസ് ബാധ ഉണ്ടാകാറുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശൈത്യകാല രോഗം
ശൈത്യകാലത്ത് സാധാരണമായ ശ്വാസകോശ രോഗമാണ് HMPV വൈറസ് ബാധയെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. സാധാരണ ജലദോഷം പോലെയുള്ള രോഗമാണിതെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും ചൈനീസ് ആരോഗ്യവൃത്തങ്ങള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചൈനയില്‍ ശ്വാസകോശ സംബന്ധ രോഗങ്ങളില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുന്നുവെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ രണ്ട് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയതതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍ ആയിരുന്നു.
കോവിഡ്-19യോട് വളരെ സാദൃശ്യമുള്ള രോഗമാണ് എച്ച്എംപിവി എങ്കിലും ഭയക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നാണ് രാജ്യത്തെ മുതിര്‍ന്ന ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. കോവിഡ് രോഗബാധയുടെ അതേ രോഗലക്ഷണങ്ങള്‍ തന്നെയാണ് എച്ച്എംപിവിക്കും ഉള്ളത്. എല്ലാവര്‍ക്കും രോഗബാധ ഉണ്ടാകാമെങ്കിലും പതിനൊന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളിലും മുതിര്‍ന്നവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗം സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുള്ളത്.
ഇന്ത്യ ഉള്‍പ്പടെ ലോകമെമ്പാടും ശൈത്യകാല രോഗങ്ങള്‍, പ്രത്യേകിച്ച് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ വ്യാപിക്കുന്നുണ്ട്. HMPVയും അതിലൊന്നാണ്. ഇന്‍ഫ്‌ളുഴന്‍സ രോഗങ്ങളിലോ ഗുരുതര ശ്വാസകോശ അണുബാധ കേസുകളിലോ അസാധാരണമായ വര്‍ധനവ് നിലവിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
HMPV
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന വൈറസ് ആണ് ഹ്യൂമണ്‍ മെറ്റന്യൂമോവൈറസ്. ഈ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ചുമ, വലിവ്, ജലദോഷം, തൊണ്ടവേദന എന്നിവയുണ്ടാകാം. മിക്കവരിലും പനിയും ജലദോഷവുമായി ഈ രോഗം വന്നുപോകാം. പക്ഷേ പതിനൊന്ന് വയസ്സിന് താഴെയുള്ള കുട്ടികളിലും 65 വയസ്സ് കഴിഞ്ഞവരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും HMPV ഗുരുതരമായ ശ്വാസകോശ രോഗമായി മാറാറുണ്ട്.
ശ്വസനവ്യവസ്ഥയുടെ മുകള്‍ഭാഗത്തെയാണ് സാധാരണയായി HMPV ബാധിക്കാറ്. പക്ഷേ ചിലപ്പോള്‍ ശ്വാസകോശം ഉള്‍പ്പെടുന്ന താഴ്ഭാഗത്തെയു രോഗം ബാധിക്കാറുണ്ട്. അവരില്‍ ന്യുമോണിയ, ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (COPD) പോലുള്ള രോഗങ്ങള്‍ക്ക് ഈ വൈറസ് കാരണമാകാം. ശൈത്യകാലത്ത് HMPV അണുബാധ വളരെ സാധാരണമായാണ് കരുതപ്പെടുന്നത്. അഞ്ച് വയസ്സിന് മുമ്പ് മിക്കവര്‍ക്കും ഈ അണുബാധ ഉണ്ടാകാം. ഒന്നിലേറെ തവണയും ഈ വൈറസ് ബാധ ഉണ്ടാകാം.
കുട്ടികളില്‍ ഉണ്ടാകുന്ന ശ്വാസകോശ രോഗങ്ങളില്‍ 10-12 ശതമാനവും HMPV ആണെന്ന് ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 5-16 ശതമാനം കുട്ടികളിലെ ഈ വൈറസ് ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കുന്നുള്ളു.
രോഗലക്ഷണങ്ങള്‍
- ചുമ
- പനി
- മൂക്കൊലിപ്പ്, മൂക്കടപ്പ്
- തൊണ്ടവേദന
- കിതപ്പ്, വലിവ്
- ശ്വാസതടസ്സം
- ചര്‍മ്മത്തില്‍ തടിപ്പ്, ചൊറിച്ചില്‍
രോഗവ്യാപനം
രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും വൈറസ് സാന്നിധ്യമുള്ള പ്രതലങ്ങളോ വസ്തുക്കളോ തൊടുന്നതിലൂടെയുമാണ് സാധാരണഗതിയില്‍ വൈറസ് പകരുക. വൈറസ് ബാധയുള്ളയാള്‍ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ രോഗാണു അവരുടെ തുപ്പലിലൂടെയും മൂക്കിലെ ശ്ലേഷ്മത്തിലൂടെയും പുറത്ത് വരാം. അവര്‍ക്ക് ഹസ്തദാനം നല്‍കുന്നതും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാം വൈറസ് പിടിപെടാന്‍ കാരണമാകും. വൈറസ് സാന്നിധ്യമുള്ള പ്രതലങ്ങള്‍ സ്പര്‍ശിച്ച് അണുവിമുക്തമാക്കാതെ കണ്ണിലോ വായിലോ മൂക്കിലോ തൊട്ടാലും വൈറസ് പിടിപെടാം.
രോഗഭീഷണി കൂടിയവര്‍
- 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ (മാസം തികയാതെ പ്രസവിച്ചവര്‍ക്ക് പ്രത്യേകിച്ച്)
- 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍
- പ്രതിരോധശേഷി കുറഞ്ഞവര്‍ (എച്ച്‌ഐവി ബാധിതര്‍, ഓട്ടോഇമ്മ്യൂണ്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മരുന്ന് കഴിക്കുന്നവര്‍)
- ആസ്ത്മ, സിഒപിഡി എന്നിവയുള്ളവര്‍
സങ്കീര്‍ണ്ണതകള്‍
- ബ്രോങ്കിയോളിറ്റിസ്
- ബ്രോങ്കൈറ്റിസ്
- ന്യുമോണിയ
- ആസ്ത്മ
- ചെവിയില്‍ അണുബാധ
മുന്‍കരുതല്‍
- പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക
- 20 സെക്കന്‍ഡ് നേരം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖവും വായും മൂടുക
- അണുവിമുക്തമാക്കാത്ത കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ തൊടാതിരിക്കുക
- ലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം വരാതെ നോക്കുക
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











