Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
HMPV FAQs: കരുതുന്നത് പോലെ അപകടകാരിയോ എച്ച്എംപിവി, കുട്ടികളെ മാത്രമാണോ ബാധിക്കുക
HMPV VIRUS: ചൈനയില്‍ HMPV പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ത്യയിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നും മറ്റൊരു രോഗം കൂടി ഇന്ത്യയിലെത്തി, കോവിഡ്-19 പോലെ മഹാമാരിയായി ഇതും മാറുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ ജനങ്ങള്‍. ബെംഗളൂരുവില്‍ മൂന്നും എട്ടും മാസങ്ങള്‍ പ്രായമുള്ള കുട്ടികളിലും അഹമ്മദാബാദ് രണ്ട് മാസം പ്രായമായ കുഞ്ഞിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഇവരൊന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര നടത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ HMPV എങ്ങനെ പകരുന്നു, കുട്ടികളെ മാത്രമാണോ ബാധിക്കുക എന്നതടക്കം മിക്കവര്‍ക്കുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്താം.

എന്താണ് HMPV
ഹ്യൂമണ്‍ മെറ്റന്യൂമോവൈറസ് ഒരു ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കുന്ന ഒരു സാധാരണ വൈറസാണ്. സാധാരണയായി ശ്വസനവ്യവസ്ഥയുടെ മുകള്‍ഭാഗത്തെയാണ് വൈറസ് ബാധിക്കുന്നത്. സാധാരണ ജലദോഷം പോലുള്ള ലക്ഷണങ്ങളാണ് വൈറസ് ബാധ കൊണ്ട് ഉണ്ടാകുന്നത്.
കുട്ടികളെ മാത്രമാണോ രോഗം ബാധിക്കുന്നത്
എല്ലാ പ്രായത്തിലുള്ള ആളുകളിലും വൈറസ് ബാധ ഉണ്ടാകാം. എന്നാല്‍ ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, എന്നിവരില്‍ വൈറസ് ബാധ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
എത് സമയത്താണ് വൈറസ് കൂടുതല്‍ വ്യാപിക്കുന്നത്
പ്രധാനമായും മഞ്ഞുകാലത്തും വസന്തകാലത്തിന്റെ തുടക്കത്തിലുമാണ് HMPV വൈറസ് കൂടതലായി കാണുന്നത്.
HMPV ജീവന് ഭീഷണിയാകുമോ
HMPV ഒരു പുതിയ വൈറസല്ലെന്നും ചൈനയിലെ നിലവിലെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ HMPV ചര്‍ച്ചയാകാനുള്ള കാരണമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ ഇപ്പോഴത്തെ വകഭേദം പുതിയതാണോ എന്ന് കണ്ടത്തേണ്ടതുണ്ട്. സാധാരണഗതിയല്‍ ഈ വൈറസ് ഒരു മാരകവൈറസല്ല. എന്നാല്‍ പ്രായം കൂടിയവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
ലക്ഷണങ്ങള്‍ എന്തെല്ലാമാണ്
ഭൂരിഭാഗം ആളുകളിലും ഈ വൈറസ് സാധാരണ ജലദോഷം പോലെ വന്നുപോകും. അവരില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍.
ചുമ
മൂക്കൊലിപ്പ്
പനി
തൊണ്ടവേദന
ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ ആരെല്ലാം
കൈക്കുഞ്ഞുങ്ങള്‍, ചെറിയ കുട്ടികള്‍
പ്രായമായവര്‍ (പ്രത്യേകിച്ച് 65 വയസ്സിന് മുകളിലുള്ളവര്‍ )
പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍
ഗുരുതരമായ ശ്വാസകോശരോഗങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ളവര്‍
ഗുരുതരമായാല്‍, ന്യുമോണിയ, ബ്രോങ്കിയോളിറ്റിസ് പോലുള്ള രോഗങ്ങളുണ്ടാക്കും
രോഗം എത്രകാലം നീണ്ടുനില്‍ക്കും
ആരോഗ്യമുള്ളവരില്‍ 7-10 ദിവസത്തിനുള്ളില്‍ HMPV കൊണ്ടുള്ള രോഗാവസ്ഥ ഭേദമാകും. എന്നാല്‍ ഗുരുതരമായവരില്‍, പ്രത്യേകിച്ച് റിസ്‌ക് കൂടിയ ആളുകളില്‍ കുറച്ച് ദിവസങ്ങള്‍ കൂടി രോഗം നീണ്ടുനില്‍ക്കും. ചിലപ്പോള്‍ ആശുപത്രി ചികിത്സ ആവശ്യമായി വന്നേക്കും.
രോഗം പകരുന്നത് എങ്ങനെ
മറ്റേത് ശ്വാസകോശരോഗവും പോലെ ചുമ, തുമ്മല്‍, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വൈറസ് ബാധയുണ്ടാക്കും.
രോഗാണുസാന്നിധ്യമുള്ളവര്‍ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന തുപ്പലും ശ്ലേഷ്മവും രോഗാണു സാന്നിധ്യമുള്ളവരായിരിക്കും.
രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കും
രോഗാണുസാന്നിധ്യമുള്ള പ്രതലങ്ങളിലും വസ്തുക്കളിലും തൊടുന്നത്
ഹസ്തദാനം, ആലിംഗനം, ചുംബനം പോലുള്ള പ്രവര്‍ത്തികള്‍
രോഗലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്താണ് രോഗം പകരാനും സാധ്യത.
ഏത് പ്രായക്കാരിലാണ് റിസ്‌ക് കൂടുതല്‍
ചെറിയ കുട്ടികള്‍, പ്രത്യേകിച്ച് 5 വയസ്സില്‍ താഴെയുള്ളവരിലാണ് രോഗസാധ്യത കൂടുതല്‍. മുതിര്‍ന്നവരിലും കാന്‍സര്‍ രോഗികള്‍, അവയവമാറ്റം നടത്തിയവര്‍ തുടങ്ങി രോഗപ്രതിരോധശേഷി കുറഞ്ഞവരിലും രോഗം വരാന്‍ സാധ്യതയുണ്ട്.
മറ്റ് ശ്വാസകോശരോഗികളായ വൈറസുകളില്‍ നിന്നുള്ള വ്യത്യാസം
രോഗാണു ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്ന സമയം വ്യത്യസ്തമാണ്. HMPVക്ക് അത് 3-5 ദിവസമാണ്. മറ്റ് ശ്വാസകോശ അണുബാധകളില്‍ നിന്ന് വ്യത്യസ്തമായി HMPVയില്‍ ന്യുമോണിയ പരിശോധനയും നടത്തണം.
വൈറസ് ബാധ കണ്ടെത്തുന്നത് എങ്ങനെ
മൂക്കിലെ സ്രവത്തിന്റെ പിസിആര്‍ പരിശോധനയിലൂടെ.
ഈ വൈറസിനെതിരെ പ്രതിരോധ മരുന്നുകള്‍ ഉണ്ടോ
നിലവില്‍ HMPV ക്കെതിരെ പ്രതിരോധ വാക്‌സിനോ ആന്റിവൈറല്‍ ചികിത്സയോ ഇല്ല.
ശുചിത്വം, അടിക്കടി കൈ അണുവിമുക്തമാക്കല്‍
രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കല്‍
പ്രതലങ്ങള്‍ അണുവിമുക്തമാക്കല്‍
രോഗസാന്നിധ്യമുള്ള സ്ഥലങ്ങളിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും മാസ്‌ക് ധരിക്കല്‍
തുടങ്ങിയ കരുതല്‍ നടപടികള്‍ രോഗം വരാതിരിക്കാന്‍ സഹായിക്കും.
ആന്റിബയോട്ടിക്കുകള്‍ കഴിക്കാമോ
HMPV ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ബാക്ടീരിയല്‍ അണുബാധയ്ക്കാണ് ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നത്. ഇവിടെ രോഗാണു വൈറസ് ആയതിനാല്‍ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകില്ല. ലക്ഷണങ്ങള്‍ ഗുരുതരമായാല്‍ ചികിത്സ തേടുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications