Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
യൂറിക് ആസിഡ് കൂടുമ്പോള്‍ അത് ശരീരത്തിനെ എപ്രകാരം ബാധിക്കും, എന്തൊക്കെയാണ് അപകടം?
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് യൂറിക് ആസിഡ്. എന്നാല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. ഉയര്‍ന്ന യൂറിക് ആസിഡ് നില വര്‍ദ്ധിക്കുന്നത് എപ്രകാരം ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലാണെന്ന അവസ്ഥയെത്തുമ്പോള്‍ പലപ്പോഴും അത് അതികഠിനമായ വേദനയും, കണങ്കാലില്‍ വീക്കവും, വൃക്കയിലെ കല്ലുകള്‍ എന്നിവ പോലുള്ള അവസ്ഥയിലേക്ക് എത്തിക്കും. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും.
ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് എല്ലുകളുമായി ബന്ധപ്പെട്ട രോഗാവസ്ഥകളുണ്ടാക്കും. അത് മാത്രമല്ല ടൈപ്പ് ടു പ്രമേഹത്തോടൊപ്പം തന്നെ ഹൃദയ സംബന്ധമായ ഗുരുതരമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുന്നു. പല ഭക്ഷണങ്ങളിലും കാണുന്ന പ്യൂരിനുകള്‍ ശരീരം വിഘടിപ്പിക്കുമ്പോള്‍ അത് രാസവസ്തുവായി രൂപം പ്രാപിക്കുന്നതാണ് യൂറിക് ആസിഡ്. ആരോഗ്യകരമായ വ്യക്തിയെങ്കില്‍ ശരീരത്തിലെ യൂറിക് ആസിഡിനെ പുറത്തേക്ക് അരിച്ച് കളയുന്നത് വൃക്കകളാണ്. ഇത് എപ്രകാരം ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്നു എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ഹൈപ്പര്‍യൂറിസെമിയ
ശരീരത്തില്‍ പ്യൂരിനുകള്‍ അമിതമാവുമ്പോള്‍ പലപ്പോഴും അത് വൃക്കകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും യൂറിക് ആസിഡ് ശരീരത്തില്‍ കൂടുതലായി അടിഞ്ഞ് കൂടും. ഇത് പലപ്പോഴും നിങ്ങളില്‍ ഹൈപ്പര്‍യൂറിസിമിയ എന്ന അവസ്ഥയിലേക്ക് എത്തിക്കും. അത് വഴി മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. 2016-ല്‍ മോളിക്യുലാര്‍ ബേസിസ് ഓഫ് ന്യൂട്രിഷന്‍ ആന്‍ഡ് ഏജിംഗ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഈ വിഷയത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
യൂറിക് ആസിഡ് ശ്രദ്ധിക്കാന്‍
സാധാരണ ഗതിയില്‍ പുരുഷന്മാരില്‍ 7 mg/dl-ലും സ്ത്രീകളില്‍ 6 mg/dl-ലും കൂടുതലായാല്‍ യൂറിക് ആസിഡ് നില നിയന്ത്രണാതീതമാണ് എന്ന് പറയാന്‍ സാധിക്കും. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ ഭക്ഷണത്തില്‍ മാറ്റം വരുത്തിയാല്‍ കുറയ്ക്കാവുന്നതേ ഉള്ളൂ. എന്നാല്‍ ഇതില്‍ കൂടുതല്‍ ആവുകയും ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുകയും ചെയ്തില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ഗൗരവത്തോടെ വേണം ഇതിനെ കണക്കാക്കേണ്ടത്.
മാംസാഹാരത്തില്‍ ശ്രദ്ധിക്കണം
പലപ്പോഴും യൂറിക് ആസിഡിന്റെ അളവ് കൂടുതല്‍ ഉള്ളവരില്‍ മാംസം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ആന്തരികാവയവങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കും. കാരണം ചുവന്ന മാംസം പോലുള്ള മട്ടണ്‍ ഒക്കെ പലപ്പോഴും ഉയര്‍ന്ന അളവില്‍ പ്യൂരിന്‍ അടങ്ങിയതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കരള്‍, വൃക്ക എന്നീ അന്തരികാവയവങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ കുറച്ചുകാലത്തേക്ക് ഇത്തരം മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം.

മദ്യപിക്കുന്നവര്‍ ശ്രദ്ധിക്കാം
എപ്പോഴും മദ്യപിക്കുന്നവര്‍ക്ക് അല്‍പം ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും അപകടകരമായ അവസ്ഥയാണ് നിങ്ങളുടെ ആരോഗ്യത്തില്‍ ഇത്തരം നിയന്ത്രണമില്ലാത്ത അവസ്ഥയുണ്ടാക്കുന്നത്. ഇതില്‍ ഉയര്‍ന്ന അളവിലുള്ള പ്യൂരിന്‍ മാത്രമല്ല യീസ്റ്റും ഉണ്ട്, അത് ശരീരത്തില്‍ നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല ഇത് വൃക്കകളെ പ്രശ്‌നത്തിലാക്കുകയും വൃക്കകള്‍ക്ക് പലപ്പോഴും യൂറിക് ആസിഡിനെ പുറന്തള്ളുന്നതിനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് വഴി പലപ്പോഴും ആരോഗ്യം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മദ്യപാനം പൂര്‍ണമായും നിര്‍ത്തുന്നതാണ് ആദ്യത്തെ പടി.
മത്സ്യം ശ്രദ്ധിക്കണം
ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. എന്നാല്‍ പലപ്പോഴും യൂറിക് ആസിഡ് കൂടുതലുള്ളവരെങ്കില്‍ ചിലയിനം മത്സ്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പലപ്പോഴും ഇത്തരം അവസ്ഥയില്‍ മത്തി (സാര്‍ഡൈന്‍സ്), അയല (മാക്കറല്‍), ചെമ്മീന്‍ തുടങ്ങിയ കടല്‍വിഭവങ്ങളില്‍ ഉയര്‍ന്ന അളവില്‍ പ്യൂരിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കംണ.ഇത് പലപ്പോഴും സന്ധിവേദന പോലുള്ള അവസ്ഥയും അതോടൊപ്പം തന്നെ യൂറിക് ആസിഡ് ക്രിസ്റ്റലുകള്‍ ശരീരത്തില്‍ രൂപപ്പെടാനും ഇടയാക്കും. ഈ കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
സസ്യഭക്ഷണങ്ങളും ശ്രദ്ധിക്കണം
സസ്യാഹാരം യൂറിക് ആസിഡ് ഉണ്ടാക്കില്ല എന്ന ധാരണയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം പലപ്പോഴും ഇനി പറയുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളില്‍ യൂറിക് ആസിഡ് അളവ് വര്‍ദ്ധിപ്പിക്കും. ബീന്‍സ്, കടല, പരിപ്പ് വര്‍ഗ്ഗങ്ങള്‍, അതുപോലെ കോളിഫ്‌ളവര്‍, ചീര, കൂണ്‍ തുടങ്ങിയ പച്ചക്കറികളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവയില്‍ മിതമായ അളവില്‍ പ്യൂരിനുകള്‍ അടങ്ങിയിരിക്കുന്നു. യൂറിക് ആസിഡ് ഉയര്‍ന്ന നിലയിലുള്ളവര്‍ ഇവ പരിമിതമായ അളവില്‍ മാത്രം കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഡോക്ടറെ സമീപിച്ചതിന് ശേഷം കഴിക്കുകയോ ചെയ്യാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications