Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
യൂറിക് ആസിഡ് കൂടുതലോ എങ്കില്‍ ഈ പരിപ്പുകള്‍ ഒഴിവാക്കണം
ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. കാരണം ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങള്‍ പോലെ തന്നെ അതില്‍ പെടുത്താവുന്ന ഒന്നാണ് യൂറിക് ആസിഡ്. കാരണം പ്രമേഹവും കൊളസ്ട്രോളും ഉള്‍പ്പടെയുള്ള രോഗാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നത് പോലെ തന്നെ യൂറിക് ആസിഡും വളരെയധികം ശ്രദ്ധിക്കണം. പ്രായമായവരേക്കാള്‍ ചെറുപ്പക്കാരിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. ഇത് അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതില്‍ സംശയം വേണ്ട. കാരണം ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് യൂറിക് ആസിഡിനെ പ്രതിരോധിക്കുന്നതിന് സഹായിക്കും.
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുമ്പോള്‍ സന്ധി വേദന, വീക്കം, നടക്കാന്‍ ബുദ്ധിമുട്ട്, ഗൗട്ട് അഥവാ സന്ധിവാതം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ പിടികൂടാം. എന്നാല്‍ യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും ശരീരത്തിലെ പ്യൂരിനുകളാണ്. വൃക്കകള്‍ക്ക് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ ഫലപ്രദമായി പുറന്തള്ളാന്‍ കഴിയാതെ വരുമ്പോഴും അതോടൊപ്പം തന്നെ പ്യൂരിന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും അത് യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അതില്‍ പരിപ്പും പയര്‍ വര്‍ഗ്ഗങ്ങളും എല്ലാം ഒഴിവാക്കേണ്ടതായുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പയര്‍ വര്‍ഗ്ഗങ്ങള്‍
പയറു വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് പലപ്പോഴും ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്നുണ്ടോ എന്നത് പലരും അറിയാന്‍ ആഗ്രഹിക്കുന്ന സംശയങ്ങളില്‍ ഒന്നാണ്. പലപ്പോഴും യൂറിക് ആസിഡ് പ്രശ്നങ്ങളുള്ളവര്‍ എത്ര പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാല്‍ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് എല്ലാ പയര്‍ വര്‍ഗ്ഗങ്ങളിലും പ്യൂരിന്‍ അടങ്ങിയിട്ടുണ്ട്. ഇത് വിഘടിക്കുമ്പോഴാണ് പലപ്പോഴും യൂറിക് ആസിഡ് ആയി മാറുന്നത്. അതുകൊണ്ടാണ് പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്ന് പറയുന്നത്.
കഴിക്കുന്ന അളവ് പ്രധാനം
എന്നാല്‍ കഴിക്കുന്ന അളവ് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇവ പരിമിതമായ അളവില്‍ കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ചെറുപയര്‍, മസൂര്‍ ദാല്‍, തുവര പരിപ്പ്, കടലപ്പരിപ്പ്, രാജ്മ, കടല തുടങ്ങിയവയില്‍ പ്യൂരിനുകളുണ്ടെങ്കിലും, റെഡ്മീറ്റ് അല്ലെങ്കില്‍ മദ്യം എന്നിവയിലേതിനെക്കാള്‍ വളരെ കുറവാണിത്. അതുകൊണ്ട്, ചെറിയ അളവില്‍ പയറുവര്‍ഗ്ഗങ്ങള്‍ സുരക്ഷിതമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പ്യൂരിന്‍ പരിമിതപ്പെടുത്തേണ്ടത്
പലപ്പോഴും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ നിയന്ത്രണം വരുത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളുണ്ടാക്കുന്നു. പ്രത്യേകിച്ച് ചുവന്ന പരിപ്പില്‍ അല്പം പ്യൂരിന്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

യൂറിക് ആസിഡ് ഉള്ളവര്‍ ശ്രദ്ധിക്കാന്‍
ചുവന്ന പരിപ്പ് വളരെയധികം ആരോഗ്യകരമാണ്. അത് മാത്രമല്ല പ്രോട്ടീന്‍, വിറ്റാമിനുകള്‍, നാരുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം ഉണ്ട്. എന്നാല്‍ അതുപോലെ തന്നെ ഈ പരിപ്പില്‍ പ്യൂരിന്റെ അളവും കൂടുതലായതിനാല്‍ പലപ്പോഴും പലരും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇക്കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
കറുത്ത പരിപ്പ് പോലുള്ളവ
യൂറിക് ആസിഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത്തരത്തില്‍ കറുത്ത പരിപ്പ് പോലുള്ളവയും ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് യൂറിക് ആസിഡ്, സന്ധിവാതം എന്നിവക്ക് കാരണമാകുന്നു. അത് മാത്രമല്ല സന്ധിവേദന പോലുള്ളവ വിട്ടുമാറാതെ നില്ക്കുന്നു. അത് മാത്രമല്ല ഈ പരിപ്പുകള്‍ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും പ്യൂരിന്റെ അളവ് വളരെ കൂടുതലാണ് എന്നുള്ളത് യൂറിക് ആസിഡ് ഉള്ളവര്‍ കരുതലോടെ ഉപയോഗിക്കണം എന്നതിന്റെ സൂചനയാണ്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് പ്രോട്ടീന്‍, നാരുകള്‍, ഫോളേറ്റ് എന്നിവയുടെ നല്ലൊരു ഉറവിടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
