Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
ഞൊടിയിടയിലുണ്ടാവുന്ന ബിപിയിലെ ഏറ്റക്കുറച്ചില്‍: കഴിക്കുന്ന ഭക്ഷണത്തില്‍ അപകടം
രക്തസമ്മര്‍ദ്ദം എന്നത് അപകടകരമായ ഒരു അവസ്ഥയാണ് എന്നുള്ളത് നമുക്കറിയാം. ഇതിന്റേ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും വളരെയധികം ഗുരുതരമായി അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ ഇതിനെല്ലാം പലപ്പോഴും ഒരു കാരണം എന്ന് പറയുന്നത് സോഡിയത്തിന്റെ ഉപഭോഗം കൂടിയാണ്. അമിതമായ സോഡിയത്തിന്റെ ഉപഭോഗം നിങ്ങളെ പല വിധത്തിലാണ് അപകടപ്പെടുത്തുന്നത്. പലപ്പോഴും ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ, നാഡികളുടെ പ്രവര്‍ത്തനം, പേശികളുടെ സങ്കോചം എന്നിവക്കെല്ലാം സോഡിയം ആവശ്യമാണ്.
എന്നാല്‍ അമിത സോഡിയത്തിന്റെ ഉപയോഗം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അമിതരക്തസമ്മര്ദ്ദമുണ്ടെങ്കില് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നാം ഒഴിവാക്കേണ്ട ചില സോഡിയം അടങ്ങിയ ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പച്ച ഇലക്കറികള്‍
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് പച്ച ഇലക്കറികള്‍ എന്ന് നമുക്കറിയാം. എന്നാല്‍ ഇവയില്‍ ചിലത് ഗുണം ചെയ്യുമ്പോള്‍ ചില ഇലക്കറികള്‍ അല്പം ദോഷം നല്‍കുന്നുണ്ട് എന്നതാണ് സത്യം. അതില്‍ വരുന്നതാണ് സെലറി, ചീര, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ.കാരണം ഇവയില്‍ ഗണ്യമായ അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ ഇത്തരം ഭക്ഷണങ്ങള്‍ വളരെ മിതമായ അളവില്‍ മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം.
ചീസ്
പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ചീസ്, ഇതില്‍ ധാരാളം കാല്‍സ്യവും പ്രോട്ടീനും ്അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ധാരാളം ഉപ്പും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇതിനര്‍ത്ഥം അമിതമായി ചീസ് കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും എന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

ടിന്നിലടച്ച സൂപ്പുകള്‍
ടിന്നിലടച്ച ഭക്ഷണങ്ങള്‍ക്ക് ഇന്ന് ആരാധകര്‍ വളരെ കൂടുതലാണ്. എന്നാല്‍ അതിന് പുറകില്‍ ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നത് പലര്‍ക്കും അറിയിവ്വ. റെഡി- ടു ഈറ്റ് ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിലെല്ലാം ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം പദാര്‍ത്ഥങ്ങള്‍ വാങ്ങിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇത്തരം വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഉപ്പ് കൂടുതല്‍ ചേര്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
അച്ചാറുകളും സംസ്കരിച്ച മാംസങ്ങളും
പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പലരും വിട്ടു പോവുന്നതാണ് അച്ചാറുകള്‍ കഴിക്കുന്നതിന്റെ അളവ്. എന്നാല്‍ അച്ചാറുകളും സംസ്കരിച്ച മാംസങ്ങളും കഴിക്കുന്നത് അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അച്ചാര്‍ മാത്രമല്ല ഹോട്ട് ഡോഗ്, സോസേജുകള്‍, ബേക്കണ്‍, ഡെയ്ലി മീറ്റ്സ് എന്നിവയിലെല്ലാം തന്നെ സോഡിയം കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പരമാവധി രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

സുഗന്ധവ്യഞ്ജനങ്ങളും സാലഡ് ഡ്രെസ്സിംഗുകളും
പലപ്പോഴും സാലഡ് തയ്യാറാക്കുന്നവര്‍ ടേസ്റ്റിന് വേണ്ടി പലപ്പോഴും സാലഡ് ഡ്രസ്സിംങുകള് ഉപയോഗിക്കുന്നു. ഇതില്‍ തന്നെ സോയ സോസ്, കെച്ചപ്പ്, ബാര്‍ബിക്യൂ സോസ്, സാലഡ് ഡ്രെസ്സിംഗുകള്‍ തുടങ്ങിയ മസാലകള്‍ സോഡിയത്തിന്റെ പ്രധാന ഉറവിടമാണ്. ഇവയെല്ലാം ഉപയോഗിക്കുന്നവരും തിരഞ്ഞെടുക്കുന്നവരും അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് കൂടിയ രക്തസമ്മര്‍ദ്ദമെങ്കില്‍ അവ പൂര്‍ണമായും ഒഴിവാക്കുക. എന്നാല്‍ അല്പം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് നിങ്ങളില്‍ രക്തസമ്മര്‍ദ്ദത്തില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ പോലും മിതമായ അളവില്‍ മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കുക.
പാക്ക് ചെയ്ത ഭക്ഷണങ്ങള്‍
ചിപ്സ്, പ്രിറ്റ്സെല്സ്, മറ്റ് പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ പലപ്പോഴും ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയും ആരോഗ്യത്തോടെ നിലനില്ക്കുന്നതിനും വേണ്ടി ഹമ്മൂസ്, ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും പോലുള്ള ആരോഗ്യകരമായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക. ഇവയെല്ലാം തന്നെ നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അതിലൂടെ ആരോഗ്യമുള്ള പുതിയ ദിനങ്ങള്‍ നിങ്ങള്‍ക്ക് വീണ്ടെടുക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
