Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
ഏത് കൂടിയ രക്തസമ്മര്ദ്ദമെങ്കിലും ശ്വസന നിയന്ത്രണത്തില്‍ പരിഹാരം
പ്രമേഹവും രക്തസമ്മര്‍ദ്ദവും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് എന്ന് നമുക്കറിയാം. നമ്മുടെ അശ്രദ്ധ വളരെയധികം പ്രതിസന്ധികളം സൃഷ്ടിക്കുന്നു. എന്നാല്‍ ഇത് സാധാരണമായ ഒരു രോഗാവസ്ഥയാണെങ്കിലും നമ്മുടെ ചെറിയ ചില അശ്രദ്ധയാണ് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദം കൂടുന്നത് അത്രയേറെ അപകടമുണ്ടാക്കുന്നതാണ്. പലപ്പോഴും മോശം ജീവിത ശൈലിയും ഭക്ഷണരീതിയും തന്നെയാണ് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. ഇത് തന്നെയാണ് രക്തസമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുന്നതും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരെ സ്ട്രോക്കും ഹൃദ്രോഗവും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
എന്നാല്‍ യോഗയിലൂടേയും പ്രാണായാമത്തിലൂടെയും ഇത്തരം അവസ്ഥകളെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ ഭക്ഷണ നിയന്ത്രണം, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക, സമ്മര്‍ദ്ദം കുറക്കുക എന്നീ കാര്യങ്ങള്‍ എല്ലാം തന്നെ അല്പം ശ്രദ്ധിക്കണം. അത് മാത്രമല്ല യോഗയുടെ ഭാഗമായി പ്രാണായാമം ചെയ്യുന്നതും ശ്വസന നിയന്ത്രണവും എല്ലാം രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഏത് പ്രാണായാമം നല്ലതാണ്, അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

എന്താണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം?
കൂടിയ രക്തസമ്മര്‍ദ്ദം എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ രക്തസമ്മര്‍ദ്ദം സാധാരണ അളവിലും കൂടുതലാവുന്നതിനെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന് പറയുന്നത്. എന്നാല്‍ ഇത് ധമനികളുടെ പാളികളില്‍ പലപ്പോഴും ശക്തിയായ മര്‍ദ്ദം പ്രയോഗിക്കുന്നു. ഇത് അല്പം ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍
നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണെങ്കില്‍ അത് സൂചിപ്പിക്കുന്നതിന് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. അതില്‍ തലവേദന, ശ്വാസം മുട്ടല്‍, മൂക്കില്‍ നിന്ന് രക്തസ്രാവം, അമിത വിയര്‍പ്പ് എന്നിവയെല്ലാം ഉണ്ടാവുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നതാണ് സത്യം. എന്നാല്‍ രക്തസമ്മര്‍ദ്ദം അവഗണിക്കകുയാണെങ്കില് അത് പലപ്പോഴും ജീവന് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇടക്കിടക്ക് രക്തസമ്മര്‍ദ്ദം അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്നങ്ങള്‍
രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. പലപ്പോഴും ഇത് ദീര്‍ഘകാലത്തേക്ക് തന്നെ ഗുരുരമായി തുടരുന്നു. നിങ്ങളുടെ ഹൃദയം, മസ്തിഷ്കം, വൃക്കകള്‍, കണ്ണുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന അവയവങ്ങള്‍ക്ക് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അപകടം ചെലുത്തിയേക്കാം. ഇത് ആന്തരിക രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അവ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇതോടൊപ്പം ചിലരില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹൃദ്രോഗം അല്ലെങ്കില്‍ സ്ട്രോക്ക് എന്നിവ അനുഭവപ്പെടാം.
പ്രാണയാമവും രക്തസമ്മര്‍ദ്ദവും
പ്രാണായാമം ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തില്‍ കുറവുണ്ടാവുന്നു. എന്നാല്‍ ഇത് എപ്രകാരം ചെയ്യണം എന്നതിനെക്കുറിച്ചും ചെയ്യുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചും നിങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. അതിന് വേണ്ടി പ്രൊഫഷണല്‍ ഉപദേശം തേടുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തൊക്കെ പ്രാണായാമങ്ങളാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

ഭ്രമരി പ്രാണായാമം
ഭ്രമരി പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് സഹായിക്കുന്നു. ഇത് തലച്ചോറിനേയും ശരീരത്തേയും ആഴത്തില്‍ സ്വാധീനിക്കുന്നു. നിങ്ങളുടെ ടെന്‍ഷനും സമ്മര്‍ദ്ദവും ഉത്കണ്ഠയും എല്ലാം കുറക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഗര്ഭകാലത്തെങ്കില് പ്രീ-എക്ലാംപ്സിയ പോലുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് ഭ്രമരി പ്രാണയാമം സഹായിക്കുന്നു. എന്നാല്‍ ചെയ്യുമ്പോള്‍ നല്ലൊരു യോഗാചാര്യനേയോ അല്ലെങ്കില്‍ അതിന് മുന്‍പ് മെഡിക്കല്‍ ഉപദേശമോ സ്വീകരിക്കേണ്ടതാണ്.
നാഡി ശോധന പ്രാണായാമം
നാഡിശോധന പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്സിനുകളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നതിനുള്ള പ്രാണായാമ ശ്വസന വിദ്യയാണ്. ഈ പ്രാണായാമം ആഴത്തില്‍ ശ്വസിക്കുന്നത് ശരീരത്തിലുടനീളം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും പേശികള്‍, ശ്വാസകോശം, ഹൃദയം, മറ്റ് അവയവങ്ങള്‍ എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ നാഡീവ്യവസ്ഥയെ ഊര്‍ജ്ജത്തോടെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
സീതാലി പ്രാണായാമം
സീതാലി പ്രാണായാമം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ടെന്‍ഷനും ഉത്കണ്ഠയും ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് സീതാലി പ്രാണായാമം ചെയ്യാവുന്നതാണ്. രക്താതിമര്‍ദ്ദമുള്ള രോഗികളില്‍ സിതാലി പ്രാണായാമം രക്തസമ്മര്‍ദ്ദം ഗണ്യമായി കുറക്കുകയും ഹൃദയമിടിപ്പിന്റെ വ്യതിയാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു. സിതാലി പ്രണായാമം ചെയ്യുമ്പോള്‍ നല്ലൊരു യോഗാചാര്യന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications