Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തലചുറ്റല്‍, തലവേദന, തലകറക്കം: നിസ്സാരമല്ല ഈ ലക്ഷണങ്ങള്‍, ശരീരം നല്കുന്ന ദു:സൂചനകള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ധാരാളമാണ്. അതില്‍ നിങ്ങള്‍ അറിയാതെ പോവുന്ന ചില കാര്യങ്ങളും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളും നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികളും ഉണ്ടാക്കുന്നു. ശരീരത്തില്‍ ആവശ്യമായ ചില ഘടകങ്ങള്‍ നിര്‍ബന്ധമായും വേണം. എന്നാല്‍ അത്തരം ധാതുക്കളുടെ അഭാവം ശരീരത്തില്‍ എന്തൊക്കെ ഗുരുതര പ്രത്യാഘാതം ആണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും തിരിച്ചറിയാതെ പോവുന്നതാണ് ശരീരത്തിലെ ധാതുക്കളുടെയും അവശ്യ പ്രോട്ടീനിന്റേയും വിറ്റാമിന്റേയും എല്ലാം അഭാവം.
അയേണ്‍ അഥവാ ഇരുമ്പ് ഇത്തരത്തില്‍ ശരീരത്തിന് വളരെയധികം ആവശ്യമുള്ള ഒന്നാണ്. എന്നാല്‍ ആവശ്യത്തിന് ലഭിക്കാതിരിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. എങ്കിലും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയേണിന്റെ അഭാവം എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല രക്തത്തിലെ ഓക്സിജന്‍ വഹിക്കുന്നതിന് ആവശ്യമായ ഹിമോഗ്ലോബിന്‍ ഉത്പാദിപ്പിക്കുന്നത് അയേണ്‍ ആണ്. ഇതിന്റെ അഭാവം പേശികളിലേക്കും ടിഷ്യൂകളിലേക്കും ഓക്സിജന്‍ എത്തിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. ഇത് കൂടാതെ നിരവധി പ്രശ്നങ്ങള്‍ അയേണ്‍ അഭാവം സൃഷ്ടിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മത്തിലെ വിളര്‍ച്ച
പലപ്പോഴും ചര്‍മ്മത്തിലെ വിളര്‍ച്ച നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കൂടാതെ അനാരോഗ്യകരമായ പല മാറ്റങ്ങളും ശരീരത്തില്‍ സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അയേണ്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ അയേണിന്റെ അഭാവം നിങ്ങളുടെ ചര്‍മ്മം വിളറിയതായി കാണപ്പെടുന്നു. മാത്രമല്ല വിളര്‍ച്ചയുള്ള ഒരു വ്യക്തിയെങ്കില്‍ അവരുടെ നഖം പെട്ടെന്ന് പൊട്ടകയും നേര്‍ത്തതായി മാറുന്നതിനും കാരണമാകുന്നു. ഇത് കൂടുതലാവുന്നതിന്റെ ഫലമായി ശരീരത്തില്‍ രക്തക്കുറവുണ്ടാവുകയും അത് ഗുരുതരമായ രോഗാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു.
റെസ്റ്റ്ലസ് ലെഗ് സിന്‍ഡ്രോം (RLS)
പലപ്പോഴും ശരീരത്തില്‍ റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നതിന്റെ ലക്ഷണമാണ്. കാലുകള്‍ ഇടക്കിടെ ചലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും ഈ അവസ്ഥ അനിയന്ത്രിതമായിരിക്കും. കൂടാതെ ഇത് ദിവസങ്ങള്‍ ചെല്ലുന്തോറും വഷളാനുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഉറക്കം കളയുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ഓര്‍മ്മക്കുറവ്
ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ അയേണ്‍ കുറവ് മൂലം ഉണ്ടാവുന്നു. അതിന് കാരണം തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നത് കൊണ്ടാണ്. അത് അയേണ്‍ കുറവ് മൂലം സംഭവിക്കുന്നു. പലപ്പോഴും ഓര്‍മ്മക്കുറവ്, മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ ഇത് ബാധിക്കുന്നു. കൂടാതെ ക്ഷോഭം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമമായി ബാധിക്കുന്നു. ഇതിനെല്ലാം തന്നെ കാരണം പലപ്പോഴും അയേണിന്റെ അഭാവം തന്നെയാണ്. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നത് അനുഭവത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ശ്വാസതടസ്സം, തലകറക്കം
ഇരുമ്പിന്റെ അഭാവം ശരീരത്തിലുണ്ടെങ്കില്‍ അത് പലപ്പോഴും ശ്വാസതടസ്സവും തലകറക്കവും പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കൂടാതെ പതിവ് കാര്യങ്ങള്‍ ശീലിക്കുന്നതില്‍ കൂടി നിങ്ങള്‍ക്ക് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. തലച്ചോറിലേക്കുള്ള ഓക്സിന്റെ അഭാവം സംഭവിക്കുന്നതിന്റെ ഫലമായി പെട്ടെന്ന് എഴുന്നേല്ക്കുമ്പോള് തലകറക്കവും ഉണ്ടാവുന്നു. ഇത് കൂടാതെ ഇടക്കിടെ തലവേദന പോലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു. ഇതതെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പെട്ടെന്ന് എഴുന്നേറ്റ് നടക്കുമ്പോള്‍ ഉണ്ടാവുന്ന തലകറക്കവും തലവേദനയും ഒട്ടും നിസ്സാരമല്ല എന്നതാണ് അറിയേണ്ടത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications