Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിവാഹം ഉറപ്പിച്ചോ? ഈ പരിശോധന നടത്തിയാല്‍ ഭാവിയില്‍ ദു:ഖിക്കേണ്ടി വരില്ല
പലപ്പോഴും ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ ചില അവസ്ഥകളില്‍ നമ്മള് പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെ ഒരിക്കലും എപ്പോള്‍ എങ്ങനെ സംഭവിക്കുമെന്ന് നമുക്ക് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഒരു വിധം പ്രതിസന്ധിയെ നമുക്ക് മറികടക്കാന്‍ സാധിക്കും. സ്ത്രീകളും പുരുഷന്മാരും നിര്‍ബന്ധമായും വിവാഹത്തിന് മുന്‍പ് നടത്തിയിരിക്കേണ്ട ചില പരിശോധനകള്‍ ഉണ്ട്.
ഇത് ഭാവിയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യകരമായ ഒരു ഭാവി ജീവിതത്തിനും സഹായിക്കും. മാനസികാരോഗ്യം മുതല്‍ ശാരീരികാരോഗ്യം വരെ ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അവ കൃത്യമായി എപ്രകാരം ഏതൊക്കെ തരത്തില്‍ കൈകാര്യം ചെയ്യണം, എങ്ങനെ കണ്ടെത്തണം എന്തൊക്കെ പരിശോധനകള്‍ നടത്തണം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മാനസികാരോഗ്യം ശ്രദ്ധിക്കണം
മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഡിപ്രഷന്, സമ്മര്‍ദ്ദം, ബൈപോളാര്‍ ഡിസോര്‍ഡര്‍, അല്ലെങ്കില്‍ മറ്റ് മാനസികാവസ്ഥാ വൈകല്യങ്ങള്‍ എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവയുടെ പ്രതിസന്ധികള്‍ പിന്നീട് ഭാവി ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത്തരം അവസ്ഥ പങ്കാളിയോട് തുറന്ന് പറയുകയോ അല്ലെങ്കില്‍ അത് ചികിത്സിച്ച് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കുകയോ വേണം. കാരണം ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബന്ധത്തെ ബാധിച്ചേക്കാവുന്ന ഒന്നാണ്.
ജനിതകപരമായ രോഗാവസ്ഥകള്‍
പാരമ്പര്യമായി ചിലരില്‍ ചില രോഗാവസ്ഥകള്‍ കിട്ടുന്നു. സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിള്‍ സെല്‍ അനീമിയ, അല്ലെങ്കില്‍ ഹണ്ടിംഗ്ടണ്‍സ് രോഗം പോലുള്ള ചില പാരമ്പര്യ രോഗങ്ങള്‍ വിവാഹത്തിന് മുന്‍പ് കണ്ടെത്തേണ്ടത് അനിവാര്യമാണ്. കാരണം അതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും ഭാവിതലമുറയെക്കൂടി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്താം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
വിട്ടുമാറാത്ത രോഗങ്ങള്‍
ചിലരില്‍ വിട്ടുമാറാത്ത ചില രോഗാവസ്ഥകള്‍ ഉണ്ടാവും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് പ്രമേഹം, സ്വയം രോഗപ്രതിരോധ വൈകല്യങ്ങള്‍, അല്ലെങ്കില്‍ രക്താതിമര്‍ദ്ദം തുടങ്ങിയ രോഗാവസ്ഥകള്‍ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാല്‍ രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്.
ലൈംഗികരോഗങ്ങള്‍
പലപ്പോഴും ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ പലരിലും രോഗാവസ്ഥയുണ്ടാവും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി കാര്യങ്ങളെ തിരിച്ചറിഞ്ഞ് പരിശോധനയും ചികിത്സയും നടത്തുക എന്നതാണ് ആദ്യത്തെ കാര്യം. ഇത് തിരിച്ചറിയുന്ന് പലരിലും സങ്കീര്‍ണതകള്‍ ഇല്ലാതാക്കുന്നതിനും ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിനും സഹായിക്കുന്നു.
പ്രത്യുത്പാദന ആരോഗ്യം
സ്ത്രീ പുരുഷന്മാര് നിര്‍ബന്ധമായും നടത്തേണ്ട പരിശോധനയാണ് പ്രത്യുത്പാദന ആരോഗ്യം. വന്ധ്യത പലപ്പോഴും കണ്ടെത്താന്‍ വൈകുന്നതാണ് കുട്ടികളുണ്ടാവുന്നതില്‍ ബുദ്ധിമുട്ടുണ്ടാവുന്നത്. അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി രോഗാവസ്ഥ മനസ്സിലാക്കി ചികിത്സിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ആരോഗ്യകരമായ സന്തോഷകരമായ ഒരു കുടുംബ ജീവിതം ഉണ്ടാവുകയുള്ളൂ.
ഭക്ഷണക്രമക്കേടുകളും പൊണ്ണത്തടിയും
അമിത ഭാരം പലപ്പോഴും ചില ഭക്ഷണക്രമക്കേടുകളുടെ ഫലമായി സംഭവിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ മനസ്സിലാക്കി കൃത്യമായി മുന്നോട്ട് പോവേണ്ടതാണ്. പലപ്പോഴും ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുകയും ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നതിന് വേണ്ടി ഭക്ഷണക്രമക്കേടുകള്‍ ഒഴിവാക്കി അമിതവണ്ണത്തിന്റെ കാരണം കണ്ടെത്തി പരിഹാരം കാണണം.പവ
ഉറക്കതകരാറുകള്‍
ഇതൊരു രോഗാവസ്ഥ തന്നെയാണ്. പലപ്പോഴും സ്ലീപ് അപ്നീയ, ഉറക്കമില്ലായ്മ അല്ലെങ്കില്‍ നാര്‍ക്കോലെപ്സി പോലുള്ള അവസ്ഥകള്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ഇത് ദാമ്പത്യ ജീവിതത്തെ പ്രശ്നത്തിലാക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തേയും മാനസികാവസ്ഥയേയും വരെ ബാധിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
