Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എന്ത് കാര്യം ചെയ്യാനും ഭയമാണോ? ഉത്കണ്ഠക്ക് പരിഹാരം ഈ ഹെര്‍ബല്‍ സസ്യങ്ങള്‍
സമ്മർദ്ദവും ഉത്കണ്ഠയും ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ ഒരു ഘടകമായി മാറിയിരിക്കുന്നു. മാനസ്സിക പിരിമുറുക്കം നമ്മുടെ ജീവിത നിലവാരത്തെ പല തരത്തിൽ ബാധിക്കും എന്നതില്‍ തര്‍ക്കമില്ല. ഈ മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്, എന്നാൽ ഈപ്രശ്നങ്ങളെ എളുപ്പത്തില്‍ മറികടക്കാനുള്ള ശക്തിയുള്ള ഔഷധ സസ്യങ്ങള്‍ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ട് എന്നത് നിങ്ങള്‍ക്ക് അറിയാമോ ?
അതെ, ശരിയാണ്. നമുക്ക് പ്രിയപ്പെട്ടതും വീടുകളില്‍ തന്നെ ഉള്ളതുമായ ചില ഔഷധസസ്യങ്ങൾക്ക് സമ്മർദ്ദവും ഉത്കണ്ഠയും സുഖപ്പെടുത്തുന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്യാൻ കഴിയും. ഉറക്കമില്ലായ്മ, വിഷാദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ മാനസ്സിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ഏതൊക്കെയാണ് ഈ മാന്ത്രിക സസ്യങ്ങള്‍ എന്ന് നോക്കാം.

ലാവെൻഡർ
ലാവെൻഡർ ഒരു ഔഷധസസ്യമാണ്, മാത്രമല്ല അതിന്‍റെ സുഖകരമായ ഗന്ധവും രസകരവുമായ സ്വാദും കൊണ്ട് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലെ ഒരു അവിഭാജ്യ ഘടകവുമാണ് ഇത് . എന്നാൽ ഉത്കണ്ഠയും വിഷാദവും കുറയ്ക്കാൻ ഈ സസ്യത്തിന് സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ ? അതെ, ലാവണ്ടര്‍ പതിറ്റാണ്ടുകളായി റിലാക്സ് ടോണിക്കായി ഉപയോഗിച്ചു വരുന്നു , കൂടാതെ ഉത്കണ്ഠയും PTSD (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ) ലഘൂകരിക്കാനും സഹായിക്കുന്നു. അരോമാതെറാപ്പിക്ക് അവശ്യ എണ്ണയായി ലാവെൻഡർ സാധാരണയായി ഉപയോഗിച്ചു വരുന്നു. ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു, ഇത് ഉത്കണ്ഠയുടെ ലക്ഷണങ്ങളെ കൂടുതൽ നിയന്ത്രിക്കുന്നു.
അശ്വഗന്ധ
ആയുര്‍വേദ മരുനുകളിലെ ഒരു സ്ഥിരം സാനിധ്യമാണ് അശ്വഗന്ധ. വിഷാദരോഗം കുറയ്ക്കാൻ കഴിയുന്ന ഏറ്റവും പ്രശസ്തമായ ആൻറി-ആക്‌സൈറ്റി ഹെർബുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഈ മൾട്ടി-ഫങ്ഷണൽ സസ്യം സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവയെ തോൽപ്പിക്കാനുള്ള ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. മാനസികാവസ്ഥയെസന്തുലിതമാക്കുവാനും അതുവഴി നിങ്ങളുടെ മാനസിക ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കാനും ഇത് നിങ്ങളെ സഹായിക്കും. മാത്രമല്ല, നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
പാഷൻഫ്ലവർ
ഫാഷന്‍ ഫ്രൂട്ട് കുടുംബാംഗമായ പാഷൻഫ്ലവർ വിഷാദവും ഉത്കണ്ഠയും ഒഴിവാക്കാൻ സഹായിക്കുന്നവയാണ് എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്, കൂടാതെ അസ്വസ്ഥത, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകുന്നു. ഉത്കണ്ഠയെ ചെറുക്കുന്നതിനും വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ആർത്തവവിരാമ ലക്ഷണങ്ങളിലൂടെയും അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന 'ഹോട്ട് ഫ്ലാഷ്' അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് ഉപയോഗപ്രദമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തുളസി
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് തുളസി, ഇത് സമ്മർദ്ദവും ഉത്കണ്ഠയും വിഷാദവും ലഘൂകരിക്കാനുള്ള മികച്ച ഔഷധമാണ്. സ്ട്രെസ് ലെവലുകൾ കുറയ്ക്കുന്നതിനും കോർട്ടിസോളിന്‍റെ അളവ് തിരികെ കൊണ്ടുവരുന്നതിനും നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒരു അഡാപ്റ്റോജെനിക് സസ്യമാണിത്. പ്രമേഹം, തലവേദന, പനി, വയറുവേദന എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയാണ് തുളസി.
ചമോമൈൽ
ഉത്കണ്ഠയും അസ്വസ്ഥതയും കുറയ്ക്കുവാനുള്ള പ്രകൃതിദത്ത പരിഹാരമായി നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് ചമോമൈൽ. ചായ, ക്യാപ്‌സ്യൂളുകൾ അല്ലെങ്കിൽ ഇവയുടെ സത്ത് മാത്രമായും ഉപയോഗിക്കാവുന്നതാണ്. ചമോമൈലിൽ ഫ്‌ളേവനോയിഡുകൾ, ക്വിനോണുകൾ, ഫിനോളിക് ആസിഡുകൾ, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ തുടങ്ങിയ ഫിനോളിക്‌സ് അടങ്ങിയിട്ടുണ്ട്, ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ആർത്തവ വേദന ഒഴിവാക്കാനും ടെൻഷൻ ലഘൂകരിക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.
ബ്രഹ്മി
സമ്മർദ്ദത്തിന്‍റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളിൽ നിന്നും ഏറ്റവും വേഗത്തിലുള്ള മോചനം നല്‍കുവാന്‍ ആയുര്‍വേദ മരുന്നുകളിലെ പ്രധാനിയായ ബ്രഹ്മിക്ക് സാധിക്കും. ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്ന ഇതിന് ആൻറി-ആക്‌സൈറ്റി ഹെർബുകളിൽ ഒന്നാണിത്. ബ്രഹ്മി വിശ്രമം പ്രോത്സാഹിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഉത്കണ്ഠ, മാനസികാവസ്ഥ, ക്രമരഹിതമായ ഉറക്ക രീതികൾ എന്നിവ മാറ്റുവാനും ബ്രഹ്മി മികച്ച ഫലം നല്‍കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
