Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
സ്ത്രീകളിലെ മൂത്രാശയ അണുബാധ: ഔഷധച്ചായയില് പരിഹാരം കാണാം
പല സ്ത്രീകളിലും മൂത്രാശയ അണുബാധ പല വിധത്തിലാണ് ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. ഇത് ദൈദംനിന ജീവിതത്തെ ബാധിക്കുമ്പോഴാണ് കൂടുതല്‍ ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നത്. പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് തേടേണ്ടത്. എസ്ഷെറിച്ചിയ കോളി (E. coli) എന്ന ബാക്ടീരിയയാണ് ഈ രോഗാവസ്ഥയുണ്ടാക്കുന്നതും. ശരീരത്തിന് വെള്ളം അനിവാര്യമാണ് എന്ന് നമ്മളെ അറിയിക്കുന്ന പ്രധാന രോഗാവസ്ഥകളില്‍ ഒന്നാണ് മൂത്രാശയ അണുബാധ.
എന്നാല്‍ സ്ത്രീകളിലാണ് ഏറ്റവും കൂടുതലായി ഈ പ്രശ്നം കാണുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആദ്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന കാര്യം. ഇത് കൂടാതെ ആയുര്‍വ്വേദ പ്രകാരം ചില ചായകള്‍ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായി മാറുന്നു. എന്നാല്‍ ഏതൊക്കെയാണ് ആരോഗ്യത്തിന് സഹായിക്കുന്ന ഔഷധച്ചായകള്‍ എന്ന് പലര്‍ക്കും അറിയില്ല. അത് ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ചമോമൈല്‍ ചായ
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ചമോമൈല്‍ ചായ. ഇത് മൂത്രാശയ അണുബാധയ്ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കും. കൂടാതെ മറ്റ് പല ആരോഗ്യ ഗുണങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ഇതില്‍ നേരിയ തോതില്‍ ഡൈറ്റൂററ്റിക് ഗുണങ്ങളുണ്ട്. കൂടാതെ, ഇത് അണുബാധകള്‍ക്കെതിരെ പോരാടാന്‍ കഴിവുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ മാറ്റങ്ങളും നിങ്ങള്‍ സ്ഥിരമായി ചമോമൈല്‍ ചായ കുടിക്കുന്നത് വഴി ലഭിക്കുന്നു. സ്ഥിരമായി കുടിക്കുന്നവരില്‍ മൂത്രാശയ അണുബാധക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സാധിക്കും.
പുതിന ചായ
ആരോഗ്യത്തിന്റെ കാര്യത്തില്‍ പുതിന ചായ വളരെയധികം ഗുണം നല്‍കുന്നതാണ്. അത് മാത്രമല്ല പലരും പല ഭക്ഷണങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പുതിന ചായ സ്ഥിരമാക്കുന്നു. ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്ന് മാത്രമല്ല ഏത് അണുബാധയ്ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് പുതിന ചായ. ഇത് നിങ്ങളുടെ മൂത്രാശയ അണുബാധയ്ക്കും വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കും. മൂത്രാശയത്തിലെ ബാക്ടീരിയകളെ പുറന്തള്ളുന്നതിന് ഇത് വഴി സാധിക്കും.
വെളുത്തുള്ളി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് വെളുത്തുള്ളി. ഇത് കൊണ്ട് ചായയുണ്ടാക്കി കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ഫംഗസ്, വൈറല്‍, ബാക്ടീരിയല്‍ അണുബാധകള്‍ ഉള്‍പ്പെടെ പല രോഗാവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള അല്ലിസിന്‍ എന്ന ഘടകത്തിന് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതാണ് മൂത്രാശയ അണുബാധയെ ചെറുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നത്. വെളുത്തുള്ളി ചായ കുടിക്കുന്നത് വഴി ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

ക്രാന്‍ബെറി ചായ
ഡി-മാനോസ്, ഹിപ്പുറിക് ആസിഡ്, ആന്തോസയാനിന് തുടങ്ങിയ രാസ സംയുക്തങ്ങള്‍ ആണ് ക്രാന്‍ബെറിയില്‍ അടങ്ങിയിട്ടുള്ളത്. ഇതെല്ലാം തന്നെ അണുബാധയെ ചെറുക്കുന്നതിനും ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ്. പലപ്പോഴും മൂത്രാശയ അണുബാധയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും എന്നതാണ് ക്രാന്‍ബെറി ചായയുടെ പ്രത്യേകത. ഇത് സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്.
പാര്‍സ്ലി ചായ
പാര്‍സ്ലി പലരും പല തരത്തിലാണ് ഉപയോഗിക്കുന്നത്. മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. പലപ്പോഴും ഇത് അണുബാധകള്‍ക്ക് പെട്ടെന്നാണ് പരിഹാരം നല്‍കുന്നത്. ശരീരത്തില്‍ നിന്നും അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകളെ പുറന്തള്ളുന്നതിനും അതോടൊപ്പം തന്നെ ആരോഗ്യത്തിന് മറ്റ് ഗുണങ്ങള്‍ നല്‍കുന്നതിനും പാഴ്സ്ലി സഹായിക്കും. സ്ഥിരമായുണ്ടാവുന്ന മൂത്രാശയ അണുബാധക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് പാഴ്സ്ലി ചായ എന്നതില്‍ സംശയം വേണ്ട. ദിവസവും മൂന്ന് മുതല്‍ നാല് കപ്പ് വരെ ഹെര്‍ബല്‍ ചായ നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്.
ഗ്രീന്‍ ടീ
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ഇത് നിങ്ങളെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ഇതിലുള്ള പോളിഫെനോളുകള്‍ എന്നറിയപ്പെടുന്ന സസ്യ സംയുക്തങ്ങള്‍ തന്നെയാണ് അണുബാധയെ പ്രതിരോധിക്കുന്നത്. എന്നാല്‍ അണുബാധ പ്രതിരോധിക്കുന്നതിന് വേണ്ടി അമിതമായി ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ ഗ്രീന്‍ ടീ തിരഞ്ഞെടുക്കുമ്പോള്‍ അത് ഡീകാഫീനേറ്റഡ് ഗ്രീന്‍ ടീ ആണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
