Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
മൂത്രനാളിയിലെ അണുബാധക്ക് പരിഹാരം കാണാന്‍ ഹെര്‍ബല്‍ ടീ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മൂത്രനാളിയിലെ അണുബാധ. പലപ്പോഴും സ്ത്രീകളിലും പുരുഷന്മാരിലും ഇതേ അവസ്ഥയുണ്ടാവുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍ പലപ്പോഴും ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ധാരാളം വെള്ളം കുടിക്കുന്നതുള്പ്പടെയുള്ള ജീവിത ശൈലി ശീലങ്ങള്‍ എല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്നാല്‍ അതിന് സാധിക്കാത്ത അവസ്ഥയില്‍ അത് അപകടകരമായ അവസ്ഥയുണ്ടാവുന്നു.
ഇത്തരം അണുബാധകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശീലമാക്കാവുന്നതാണ്. അതില്‍ ശീലമാക്കാവുന്ന ആറ് ഔഷധച്ചായകള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എന്താണ് കാര്യങ്ങള്‍ എപ്രകാരം ഇത് മൂത്രനാളിയിലെ അണുബാധക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മറ്റ് ചില ഗുണങ്ങള്‍ കൂടി നല്കുന്നു. ഏതൊക്കെയാണ് ആ ഔഷധച്ചായകള്‍ എന്ന് നമുക്ക് നോക്കാം.

ചമോമൈല്‍ ചായ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചമോമൈല്‍ വളരെയധികം സഹായിക്കുന്നു. അത് നിങ്ങളുടെ മൂത്രനാളിയിലെ അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചമോമൈല്‍ ചായ കുടിക്കാവുന്നതാണ്. ശരീരത്തിലെ വീക്കം കുറയുന്നതിനും ബാക്ടീരിയ പ്രതിരോധത്തിനും സഹായിക്കുന്നു. കൂടാതെ ചമോമൈല്‍ ചായ സ്ഥിരമായി കുടിക്കുന്നത് വഴി ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. മൂത്രവര്ദ്ധക ഗുണങ്ങള്‍ക്കും ഇത് പലപ്പോഴുനം കാരണമാകുന്നു. അത് മാത്രമല്ല മൂത്രനാളിയില്‍ നിന്നുള്ള അണുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്നതാണ് ചമോമൈല്‍ ചായ എന്നതില്‍ സംശയം വേണ്ട.
പുതിനയില ചായ
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് പുതിനയില ചായ. പുതിനയില സ്ഥിരമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വഴി അത് സുഗന്ധ ഔഷധസസ്യമാണ്. ഇതിന് ബാക്ടീരിയ വിരുദ്ധവും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. മൂത്രമാളിയിലെ അണുബാധയ്ക്ക് വേണ്ടി സ്ഥിരമായി പുതിനയില ചായ കുടിക്കാവുന്നതാണ്. ഇത് ബാക്ടീരിയകളെ പുറന്തള്ളുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ മൂത്രാശയ അണുബാധയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
വെളുത്തുള്ളി ചായ
ആരോഗ്യ സംരക്ഷണത്തിന് വെളുത്തുള്ളി വളരെയധികം സഹായിക്കുന്നതാണ്. ഇത് ഭക്ഷണത്തിന് സ്വാദും സുഗന്ധവും ആരോഗ്യവും നല്കുന്നു. അത് മാത്രമല്ല മൂത്രനാളിയിലെ ഫംഗസ്, വൈറല്‍, ബാക്ടീരിയല്‍ അണുബാധയ്ക്ക് പരിഹാരം കാണുന്നതിന് വെളുത്തുള്ളി ചായ കുടിക്കാവുന്നതാണ്. ഇതിലുള്ള അലിസിന് സംയുക്തമാണ് നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായകമാവുന്നത്. അത് മാത്രമല്ല ഇ കോളി ബാക്ടീരിയ മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വെളുത്തുള്ളി ചായ മികച്ചതാണ്.

ക്രാന്‍ബെറി ചായ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ക്രാന്‍ബെറി ചായ വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള രാസസംയുക്തങ്ങളാണ് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നത്. അണുബാധയ്ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ ശരീരത്തിലെ ബാക്ടീരിയകളെ പുറന്തള്ളുന്നതിനും സഹായിക്കുന്നതാണ് ക്രാന്‍ബെറി ചായ. ഇത് ചായയാക്കി കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും അത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
പാഴ്സ്ലി ചായ
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ് എന്തുകൊണ്ടും പാഴ്സ്ലി ചായ. ഇതില്‍ മൂത്രവര്ദ്ധക ഗുണങ്ങള്‍ ധാരാളമുണ്ട്. ശരീരത്തിലെ മൂത്രാശയ അണുബാധയ്ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും പാഴ്സ്ലി ചായ. സ്ത്രീകളില്‍ ഉണ്ടാവുന്ന പല രോഗാവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി പാഴ്സ്ലി ചായ സഹായിക്കുന്നു. സാധാരണയായി മൂന്ന് നാല് കപ്പ് വരെ പാഴ്സ്ലി ചായകുടിക്കാവുന്നതാണ്. ഇത് മൂത്രനാളിക്കുണ്ടാവുന്ന അണുബാധയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും.
ഗ്രീന്‍ടീ
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഗ്രീന്‍ ടീ സഹായിക്കുന്നു. പലരും ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി സ്ഥിരമായി കുടിക്കുന്നതാണ് ഗ്രീന്‍ ടീ. ഇതിലുള്ള polyphenols എന്ന സസ്യ സംയുക്തങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ അണുബാധയെ പ്രതിരോധിക്കുന്നതിനും അത് വഴി ബാക്ടീരിയകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കുടിക്കാവുന്നതാണ്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
