Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പൈല്‍സിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍
മലദ്വാരത്തിലെ സിരകളിലുണ്ടാകുന്ന വീക്കവും വികാസവും മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് പൈല്‍സ്, അഥവാ മൂലക്കുരു. സ്ഥിരമായി മലബന്ധപ്രശ്നം ഉള്ളവരില്‍, അല്ലെങ്കില്‍ ദീര്‍ഘനേരം ടോയ്ലറ്റില് ഇരിക്കുന്നവരില്‍, അതുപോലെ, ഗര്‍ഭിണികളില്‍, ഭലദ്വാരത്തിലെ അണുബാധ, ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രായം കൂടുന്നത് എന്നിവയെല്ലാം പൈല്‍സ് വരുന്നതിന് കാരണങ്ങളാണ്.

പൈല്‍സിന്റെ ലക്ഷണങ്ങള്‍
മലവിസര്‍ജ്യ സമയത്തോ, അല്ലെങ്കില്‍ അതിനുശേഷമോ മലദ്വാരത്തില്‍ നിന്നും രക്തം വരുന്നത് പൈല്‍സിന്റെ ലക്ഷണമാണ്. അതുപോലെ, മലദ്വാരത്തിന് ചുറ്റിലും ചൊറിച്ചില്‍, മലദ്വാരത്തില്‍ ഒരു ചെറിയ ഇറച്ചി കഷ്ണം പുറത്തേയ്ക്ക് തുറിച്ച് വരുന്നത്, മുഴകള്‍ പോലെ അനുഭവപ്പെടുന്നത്, അതുപോലെ, മലവിസര്‍ജ്യ സമത്ത് അസ്വസ്ഥത എന്നിവയെല്ലാം തന്നെ പൈല്‍സിന്റെ ലക്ഷണങ്ങളാണ്.
വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍
പൈല്‍സ് അഥവാ മൂലക്കുരു ഉള്ളവരാണ് നിങ്ങളെങ്കില്‍, ഇതിന്റെ വേദന കുറയ്ക്കാനും, അതുപോലെ, പൈല്‍സ് മാറ്റിയെടുക്കാനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം.
ഇതില്‍ ആദ്യത്തേത്, ഒരു വീതി കൂടിയ ഒരു പാത്രത്തില്‍ ചെറിയ ചൂടോടുകൂടിയ വെള്ളം അത്യാവശ്യം ഒഴിക്കുക. ഇതിലേയ്ക്ക് കുറച്ച്, ഇന്തുപ്പ്, അല്ലെങ്കില്‍ ഒലീവ് ഓയില്‍ അതുമല്ലെങ്കില്‍ പൊട്ടാസ്യം പെര്‍മാഗ്നേറ്റ് എന്നിവ ചേര്‍ക്കുക. അതിനുശേഷം ഈ വെള്ളത്തില്‍ ഇരിക്കാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
രണ്ടാമത്തെ മാര്‍ഗ്ഗമാണ് ഐസ് പാക്ക് ഉപയോഗിക്കുന്നത്. മലദ്വാരത്തില്‍ വേദനയും നീറ്റലും, നീരും ഉണ്ടെങ്കില്‍ ഐസ് പാക്ക് വെയ്ക്കുന്നത് നല്ലതാണ്. ഈ നീര് കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, വേദനയും കുറയ്ക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
പൈല്‍സ് പൂര്‍ണ്ണമായും മാറ്റി എടുക്കണമെങ്കില്‍ ആഹാര ശീലത്തിലും, അതുപോലെ, ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. പൈല്‍സ് ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ധാരാളം നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ധാരാളം വെള്ളം കുടിക്കുക. ചെറഇയ രീതിയില്‍ വ്യായാമം ചെയ്യുക. കൂടാതെ, ദീര്‍ഘനേരം ഇരിക്കുന്നതും നീല്ക്കുന്നതും പൈല്‍സിന് കാരണാണ്. ഇതും ഒഴിവാക്കുക. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ കലശലാണെങ്കില്‍ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാനും മറക്കരുത്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പൈല്‍സ് മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
