For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവാക്കള്‍ക്കിടയില്‍ പിടിമുറുക്കി ഹൃദയാഘാതം; കാരണങ്ങള്‍ ഇതാണ്

|

ലോകമെങ്ങുമുള്ള മരണകാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഹൃദയാഘാതം. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ സ്ഥലങ്ങളില്‍, ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഹൃദ്രോഗ സാധ്യത കൂടുതലാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനമനുസരിച്ച്, ഹൃദയാഘാതം മൂലം ദക്ഷിണേഷ്യന്‍ ജനതയ്ക്കിടയില്‍ ഹൃദയാഘാതം കാരണമുള്ള മരണനിരക്കില്‍ 40% ഉവര്‍ധനവ് കാണിച്ചിട്ടുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ് ഇത്.

Most read: കൊളസ്‌ട്രോള്‍ കുറക്കാന്‍ മരുന്നിന് തുല്യം ഈ പാനീയങ്ങള്‍Most read: കൊളസ്‌ട്രോള്‍ കുറക്കാന്‍ മരുന്നിന് തുല്യം ഈ പാനീയങ്ങള്‍

മുന്‍കാലങ്ങളില്‍ പ്രായമുള്ളവരിലാണ് ഇത് സാധാരണയായി കണ്ടുവന്നിരുന്നതെങ്കിലും ഇന്ന് ചെറുപ്പക്കാരെയും ഹൃദയാഘാതം പിടികൂടുന്നു. ചെറുപ്പക്കാരില്‍ ഹൃദയാഘാതം വര്‍ധിക്കാന്‍ കാരണം എന്തെന്നും അതിനെ പ്രതിരോധിക്കാനുള്ള വഴികള്‍ എന്താണെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്തുകൊണ്ടാണ് യുവാക്കളില്‍ ഹൃദയാഘാതം സംഭവിക്കുന്നത്

എന്തുകൊണ്ടാണ് യുവാക്കളില്‍ ഹൃദയാഘാതം സംഭവിക്കുന്നത്

സാധാരണഗതിയില്‍ ആളുകള്‍ കരുതുന്നത് ഒരു പുരുഷന്‍ തന്റെ 50 വയസും ഒരു സ്ത്രീ 65 വയസും പിന്നിടുമ്പോള്‍ മാത്രമാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നത് എന്നാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് രക്താതിമര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ തുടങ്ങിയ ഹൃദയപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് അസുഖങ്ങള്‍ എന്നിവ 20, 30, 40 വയസ് പ്രായമുള്ള ആളുകളിലും വര്‍ധിച്ചുവരുന്നു. ഇതിന് പ്രാഥമികമായ കാരണം ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവുമാണ്. ആധുനിക ജീവിതശൈലി യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

സമ്മര്‍ദ്ദവും ഉത്കണ്ഠയും

സമ്മര്‍ദ്ദവും ഉത്കണ്ഠയും

ഇന്നത്തെ തിരക്കിട്ട ലോകത്ത് യുവാക്കളുടെ ജീവിതം അല്‍പം സമ്മര്‍ദ്ദം നിറഞ്ഞതാണ്. സമ്മര്‍ദ്ദത്തിന്റെ അളവ് മുമ്പത്തേക്കാളും ഇന്ന് മിക്കവരിലും കൂടുതലാണ്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍, ഭാവിയെക്കുറിച്ചുള്ള ചിന്ത, സാമ്പത്തിക അരക്ഷിതാവസ്ഥ, സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം എന്നിവ വ്യാപകമായതിനാല്‍, ഇന്നത്തെ യുവാക്കള്‍ വലിയ തോതില്‍ സമ്മര്‍ദ്ദത്തിന്റെ പിടിയിലാണ്. വിട്ടുമാറാത്ത സമ്മര്‍ദ്ദം ശരീരത്തിന് അപകടകരമാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? ഇത് അമിതമായ ശരീരഭാരത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നു. സമ്മര്‍ദ്ദം കാരണം രക്തസമ്മര്‍ദ്ദം വര്‍ധിച്ച് ധമനികളെ നശിപ്പിക്കുകയും ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കുകയും ചെയ്യുന്നു. ഇതുകാരണം ഹൃദയപേശികള്‍ നശിക്കാന്‍ തുടങ്ങുകയും ഒടുവില്‍ ഇത് ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു.

Most read:മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കരുത്; പതിയിരിക്കുന്നത് ഈ അപകടംMost read:മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കരുത്; പതിയിരിക്കുന്നത് ഈ അപകടം

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍

യുവാക്കള്‍ക്ക് എന്തുകൊണ്ടാണ് ഹൃദയാഘാതം ഉണ്ടാകുന്നത് എന്ന ചോദ്യത്തിനുള്ള മറ്റൊരു ഉത്തരമാണിത്. ഇന്നത്തെ കാലത്ത് യുവാക്കള്‍ കഴിക്കുന്ന ഭക്ഷണങ്ങളാണ് അവരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലം യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മധുരപലഹാരങ്ങള്‍, എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങള്‍ എന്നിവ മിക്കവരും പതിവായി കഴിക്കുന്നു. ഈ ഭക്ഷണങ്ങളെല്ലാം തന്നെ ഹൃദയത്തിന് ഹാനികരമാണ്. ഫാസ്റ്റ് ഫുഡുകളില്‍ കാണപ്പെടുന്ന ട്രാന്‍സ് ഫാറ്റുകള്‍ ശരീരത്തില്‍ എല്‍.ഡി.എല്‍ (മോശം കൊളസ്‌ട്രോള്‍) ഉയര്‍ത്തുന്നു. ഹൃദയത്തിന്റെ രക്തക്കുഴലുകളുടെ ആന്തരിക പാളികളിലൂടെ എല്‍ഡിഎല്‍ രൂപപ്പെടുകയും അത് ഹൃദയഭാഗത്തേക്ക് രക്തം എത്തുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഒടുവില്‍ ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസ്തംഭനത്തിന് കാരണമായേക്കാം.

അമിതവണ്ണവും പ്രമേഹവും

അമിതവണ്ണവും പ്രമേഹവും

അനാരോഗ്യകരമായ ഭക്ഷണം അമിതവണ്ണത്തിനും പ്രമേഹത്തിനുമെല്ലാം കാരണമാകുന്ന ഒന്നാണ്. ആഗോള ശരാശരിയേക്കാള്‍ വേഗത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ദ്ധിക്കുന്നതായും അമിതവണ്ണ സൂചികയില്‍ ഇന്ത്യ ഇതിനകം മൂന്നാം സ്ഥാനത്താണെന്നും പഠനങ്ങള്‍ പറയുന്നു. യുവാക്കളില്‍ അമിതവണ്ണത്തിന്റെ നിരക്ക് വളരെ കൂടുതലാണ്, അമിതവണ്ണം ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിതവണ്ണവും പ്രമേഹവും ഹൃദ്രോഗങ്ങള്‍ക്കുള്ള അപകട ഘടകങ്ങളായി കണക്കാക്കപ്പെടുന്നവയാണ്.

Most read:വിറ്റാമിനും പ്രോട്ടീനും ശരീരത്തിന് വേണ്ടത് വെറുതേയല്ല; ഇതാണ് ഗുണംMost read:വിറ്റാമിനും പ്രോട്ടീനും ശരീരത്തിന് വേണ്ടത് വെറുതേയല്ല; ഇതാണ് ഗുണം

വ്യായാമക്കുറവ്

വ്യായാമക്കുറവ്

ചെറുപ്പക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള മറ്റൊരു കാരണം വളരെ കുറഞ്ഞതോ അല്ലെങ്കില്‍ അമിതമായതോ ആയ വ്യായാമമാണ്. ജോഗിംഗ്, വേഗത്തിലുള്ള നടത്തം, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ പൊണ്ണത്തടി ഒഴിവാക്കുകയും എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ് അളവ് നിയന്ത്രിക്കുകയും അങ്ങനെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വ്യായാമങ്ങള്‍ ഹൃദയത്തിലേക്കുള്ള രക്ത വിതരണം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, പല ചെറുപ്പക്കാരും വ്യായാമം ചെയ്യുന്നതിന് വിമുഖത കാണിക്കുന്നു. അവരുടെ തിരക്കിട്ട ജീവിതം തന്നെ ഇതിന് കാരണം. അതുപോലെ അമിതമായി വ്യായാമം ചെയ്യുന്നതും പ്രശ്‌നമാണ്. ഇത് ഹൃദയപേശികളെ കട്ടിയാക്കുകയും മസില്‍ കൂട്ടാന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് അരിഹ്‌മിയയ്ക്ക് കാരണമാവുകയും ചെയ്യും.

ഉദാസീനമായ ജീവിതശൈലി

ഉദാസീനമായ ജീവിതശൈലി

ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, മൊബൈലിനോ കമ്പ്യൂട്ടറിനോ ടിവിയുടെയോ മുന്നില്‍ ദീര്‍ഘനേരം ഇരിക്കുന്നത്, അമിതമായ ഫോണ്‍ ഉപയോഗം, മോശം ഉറക്ക ശീലം, തെറ്റായ ഭക്ഷണക്രമം എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ബാധകമാണ്. ഉദാസീനമായ ജീവിതശൈലി നിങ്ങളുടെ ശരീരത്തില്‍ പല പല പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയും അവസാനം ഹൃദയത്തിന് ദോഷകരമായി ഭവിക്കുകയും ചെയ്യുന്നു.

Most read:പോസ്റ്റ് കോവിഡ് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ആയുര്‍വേദം പറയും വഴിMost read:പോസ്റ്റ് കോവിഡ് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ആയുര്‍വേദം പറയും വഴി

ആരോഗ്യകരമായ ജീവിതശൈലി ഹൃദയാഘാത സാധ്യത കുറയ്ക്കുമോ

ആരോഗ്യകരമായ ജീവിതശൈലി ഹൃദയാഘാത സാധ്യത കുറയ്ക്കുമോ

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആരോഗ്യമുള്ള ഹൃദയത്തിനും ശരീരത്തിനുമായും ഈ നുറുങ്ങുകള്‍ പിന്തുടരുക:

* ആഴ്ചയില്‍ 5 തവണയെങ്കിലും മിതമായ രീതിയില്‍ വ്യായാമം ചെയ്യുക.

* പതിവ് ആരോഗ്യ പരിശോധനകള്‍ ചെയ്യുക. നേരത്തെയുള്ള രോഗനിര്‍ണയം ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.

Most read:ജോലി ചെയ്യുന്ന സ്ത്രീകളാണോ? ഹൃദയാഘാതവും സ്‌ട്രോക്കും കൂടെയുണ്ട് !!Most read:ജോലി ചെയ്യുന്ന സ്ത്രീകളാണോ? ഹൃദയാഘാതവും സ്‌ട്രോക്കും കൂടെയുണ്ട് !!

ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍

ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍

* ആരോഗ്യകരമായ ഭക്ഷണം - പച്ചക്കറികള്‍, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, മത്സ്യം, സോയ ഉല്‍പന്നങ്ങള്‍, നട്‌സ്, വിത്ത്, പയര്‍, ലീന്‍ മീറ്റ് എന്നിവ കഴിക്കുക. റെഡ് മീറ്റ്, പാസ്ത, മധുരമുള്ള പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.

* പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക.

* നിങ്ങളുടെ രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, രക്തത്തിലെ കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കുക.

* നിങ്ങളുടെ ശരീരഭാരം ആരോഗ്യകരമായ പരിധിയില്‍ നിലനിര്‍ത്തുക.

* സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പഠിക്കുക. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ ശ്വസന വ്യായാമങ്ങളും യോഗയും പരിശീലിക്കുക. സമ്മര്‍ദ്ദം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുക. ഉറങ്ങുന്നതിനുമുമ്പ് സോഷ്യല്‍ മീഡിയയില്‍ സമയം കളയുന്നതിനു പകരമായി മനസ്സും ശരീരവും വിശ്രമിക്കാന്‍ അര മണിക്കൂര്‍ വായിക്കുക.

English summary

What Causes a Heart Attack at a Young Age in Malayalam

Why are the youth today more vulnerable to heart attacks than the previous generations? Here are the reasons you need to know.
Story first published: Monday, September 13, 2021, 13:12 [IST]
X
Desktop Bottom Promotion