For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

50 കഴിഞ്ഞവര്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

|

പ്രായമാകുന്തോറും ശരീരത്തിന്റെ ആരോഗ്യവും ശരിയായി പ്രവര്‍ത്തിക്കാനുമുള്ള കഴിവും കുറയുന്നു. അതിനാല്‍, പ്രായമാകുമ്പോള്‍ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. പ്രായം മൂലമുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഒഴിവാക്കാനാകാത്തതാണെങ്കിലും, പ്രായമാകുന്നതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ നമുക്ക് കഴിയും. നമ്മുടെ ജീവിതശൈലിയില്‍ സജീവമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് നമുക്ക് അത് വിജയകരമായി ചെയ്യാന്‍ കഴിയും. ഈ മാറ്റങ്ങള്‍ ഏത് പ്രായത്തിലും നടപ്പിലാക്കാം. പ്രത്യേകിച്ചും നിങ്ങള്‍ 50 വയസ്സ് കഴിഞ്ഞവരാണെങ്കില്‍.

Most read: നല്ല ഊര്‍ജ്ജത്തോടെ രാവിലെ എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്Most read: നല്ല ഊര്‍ജ്ജത്തോടെ രാവിലെ എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്

പ്രായത്തിനനുസരിച്ച് നിങ്ങള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. അതിനാല്‍, നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും നിങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചില വഴികള്‍ നിങ്ങള്‍ക്ക് ശീലിക്കാം. 50 വയസ്സിനു ശേഷം നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇതാ:

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദ്രോഗങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്, മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാന്‍ മാറ്റങ്ങള്‍ വരുത്തുക. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തുക, അങ്ങനെ ദിവസവും ഹൃദയാരോഗ്യത്തിനായി ചില ശീലങ്ങള്‍ വരുത്തുക. നിങ്ങളുടെ മുഴുവന്‍ ശരീരത്തിന്റെയും കേന്ദ്രമാണ് നിങ്ങളുടെ ഹൃദയം. അത് ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. ഇവയെല്ലാം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കി മാറ്റുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ഹൃദയം നേടിയെടുക്കാവുന്നതാണ്.

പതിവ് പരിശോധന

പതിവ് പരിശോധന

നിങ്ങളുടെ പതിവ് മെഡിക്കല്‍ ചെക്കപ്പുകള്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്ന ഒരു ഭക്ഷണക്രമം ആസൂത്രണം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. പ്രായമാകുമ്പോള്‍ ശരീരത്തില്‍ എന്തെങ്കിലും കുറവോ അധികമോ ഉണ്ടാകുന്നത് എല്ലായ്‌പ്പോഴും സുഗമമായി കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ പതിവ് മെഡിക്കല്‍ പരിശോധനകള്‍ പ്രധാനമാണ്.

Most read:പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍Most read:പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

ശരിയായി കഴിക്കുക

ശരിയായി കഴിക്കുക

ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുന്നത് ആരോഗ്യമുള്ള ഹൃദയത്തിനും ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും പ്രധാനമാണ്. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും പരമാവധി കഴിക്കാന്‍ നിങ്ങളുടെ ദിനചര്യയില്‍ ഒരു റെയിന്‍ബോ ഡയറ്റ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പാലുല്‍പ്പന്നങ്ങള്‍, കോഴിയിറച്ചി, സീഫുഡ്, സോയാബീന്‍ തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വെണ്ണ, ക്രീം മുതലായവ പോലുള്ള അനാരോഗ്യകരമായ കൊഴുപ്പുകള്‍ ഒഴിവാക്കുക. ഓട്സ്, ബ്രൗണ്‍ റൈസ് തുടങ്ങിയ ധാന്യങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

നിങ്ങളുടെ ശരീരം പഠിക്കുക

നിങ്ങളുടെ ശരീരം പഠിക്കുക

രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, ഭാരം തുടങ്ങിയ കണക്കുകള്‍ പരിശോധിക്കാന്‍ ഒരാള്‍ക്ക് എല്ലായ്‌പ്പോഴും ഡോക്ടറെ കാണാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍, 50 വയസ്സ് കഴിഞ്ഞവരാണ് നിങ്ങളെങ്കില്‍ ഈ പാരാമീറ്ററുകള്‍ രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുക. ഈ കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നത് വിവിധ ഭക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും മൂലം നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കും.

Most read:ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; മാരകരോഗം തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെMost read:ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; മാരകരോഗം തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

വ്യായാമം

വ്യായാമം

ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് വ്യായാമം. 50 വയസ് കഴിഞ്ഞവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നടപടികള്‍ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ദിവസേനയുള്ള വര്‍ക്ക്ഔട്ട് ഹൃദയത്തെ പലവിധത്തില്‍ ഗുണപരമായി ബാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, ഹൃദയ സംബന്ധിയായ മറ്റ് അസ്വാഭാവികതകള്‍ എന്നിവ ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്ക് കുറയ്ക്കാന്‍ കഴിയൂ.

യോഗ

യോഗ

നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യോഗ പരിശീലിക്കുക. ബാലാസന ശ്വസന വ്യായാമങ്ങള്‍, യോഗ, തായ് ചി, ക്വിഗോംഗ് മുതലായവ പോലുള്ള വിവിധ വ്യായാമ മുറകളിലൂടെയുള്ള ചില പോസുകള്‍ നിങ്ങളുടെ ഹൃദയാരോഗ്യം ശക്തിപ്പെടുത്താന്‍ സഹായിക്കും. വ്യായാമത്തിന് മുമ്പും ശേഷവും വാം-അപ്പ് ചെയ്യുക, ധാരാളം വെള്ളം കുടിക്കുക. വ്യായാമത്തിന് മുമ്പും ശേഷവും ഇടവേളകളില്‍ ഹൃദയത്തെ അമിതമായി ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തികള്‍ ചെയ്യരുത്.

Most read:ഉദരാരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചത്; സപ്പോട്ട കഴിച്ചാലുള്ള നേട്ടങ്ങള്‍Most read:ഉദരാരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചത്; സപ്പോട്ട കഴിച്ചാലുള്ള നേട്ടങ്ങള്‍

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക

നിങ്ങള്‍ ഏത് പ്രായക്കാരായാലും പുകവലിയും മദ്യപാനവും നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങള്‍ പ്രായമാകുമ്പോള്‍, പുകവലിയും മദ്യപാനവും നേരിടാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് കുറയുന്നു. പുകവലി ശ്വാസകോശത്തിന്റെ ശേഷിയെ വഷളാക്കുന്നു, ഇത് ഹൃദയത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുന്നു. ഇതുകൂടാതെ, പുകവലി ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും തളര്‍ച്ചയ്ക്കും കാരണമാകുന്നു. മദ്യപാനം കരളിന് കേടുപാടുകള്‍ വരുത്തുന്നു, കൂടാതെ രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവ പോലുള്ള ഹൃദയ സംബന്ധമായ വിവിധ രോഗങ്ങള്‍ക്കുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 50 വയസ് കഴിഞ്ഞാല്‍ ഇതെല്ലാം നിര്‍ത്തുന്നതാണ് നല്ലത്.

നല്ല ഉറക്കം

നല്ല ഉറക്കം

നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള പ്രധാന ഭാഗമാണ് ഉറക്കം. നിങ്ങള്‍ വേണ്ടത്ര ഉറങ്ങുന്നില്ലെങ്കില്‍, നിങ്ങളുടെ പ്രായമോ മറ്റ് ആരോഗ്യ ശീലങ്ങളോ പരിഗണിക്കാതെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രിയില്‍ ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്ന മുതിര്‍ന്നവര്‍ക്ക് രാത്രിയില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. അതിനാല്‍, രാത്രിയില്‍ നിങ്ങള്‍ മതിയായ അളവില്‍ ഉറങ്ങുക.

Most read:നല്ലതെന്ന് കരുതി പാവയ്ക്ക ജ്യൂസ് അധികം കഴിക്കേണ്ട; ഈ ദോഷങ്ങളും കൂടെവരുംMost read:നല്ലതെന്ന് കരുതി പാവയ്ക്ക ജ്യൂസ് അധികം കഴിക്കേണ്ട; ഈ ദോഷങ്ങളും കൂടെവരും

English summary

Ways To Improve Heart Health After 50 in Malayalam

Here are things you need to keep in mind if you want to better your heart's health after turning 50. Take a look.
Story first published: Friday, June 10, 2022, 12:25 [IST]
X
Desktop Bottom Promotion