For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയം മറന്ന് കളിക്കല്ലേ!! ഈ ശീലം വളര്‍ത്തിയാല്‍ ക്ഷയിക്കാത്ത ആരോഗ്യം ഉറപ്പ്

|

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. മറ്റെല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്ത് ഒരാളുടെ ജീവന്‍ നിലനിര്‍ത്തുന്നത് ഹൃദയമാണ്. അതിനാല്‍ത്തന്നെ, ഹൃദയത്തെ പരിപാലിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. എന്നാല്‍, പലരും അതില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നു. കാരണം പ്രമേഹം, രക്താതിമര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണക്രമം, അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മദ്യത്തിന്റെയും പുകയിലയുടെയും ഉപഭോഗം തുടങ്ങിയ കാരണങ്ങളാല്‍ വര്‍ഷങ്ങളായി ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.

Most read: കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌Most read: കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌

ലോകമെമ്പാടുമുള്ള മരണങ്ങളുടെ ഒരു പ്രധാന കാരണമാണ് ഹൃദ്രോഗം. ഇത് കുറയ്ക്കുന്നതിന് ഉടനടി നടപടിയെടുക്കുകയും നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഹൃദയാരോഗ്യത്തിനായി ഒരു നല്ല ജീവിതശൈലി നയിക്കണം. കാരണം, ആരോഗ്യമുള്ള ഹൃദയം നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ നല്ല സ്വാധീനം ചെലുത്തും. ശക്തമായ ഹൃദയമുണ്ടെങ്കില്‍ നിരവധി വിട്ടുമാറാത്ത രോഗാവസ്ഥകളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷനേടാനാകും. വര്‍ഷങ്ങളായി, ജീവിതശൈലിയുടെ മാറ്റം കാരണം കൂടുതല്‍ കൂടുതല്‍ യുവാക്കള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍, നിങ്ങളുടെ ചെറുപ്പത്തില്‍ തന്നെ ഹൃദയത്തെ പരിപാലിക്കാനുള്ള ശീലങ്ങള്‍ ആരംഭിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്താനുള്ള ചില നല്ല ശീലങ്ങള്‍ ഇവിടെ വായിച്ചറിയാം.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ധാന്യങ്ങള്‍ - ധാന്യങ്ങള്‍, മില്ലറ്റുകള്‍ എന്നിവ പോലുള്ളവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കുറഞ്ഞത് ഒരു തരം ധാന്യമെങ്കിലും ദിവസവും കഴിക്കുക.

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങള്‍ - ചണ വിത്ത്, ചിയ വിത്തുകള്‍ പോലുള്ള വിത്തുകള്‍ ഒമേഗ -3 യുടെ മികച്ച ഉറവിടങ്ങളാണ്

പച്ച ഇലക്കറികള്‍ - വിറ്റാമിനുകളുടെയും ധാതുക്കളുടെയും, പ്രത്യേകിച്ച് ഹൃദയത്തിന് അനുയോജ്യമായ വിറ്റാമിന്‍ കെ യുടെ മികച്ച സ്രോതസ്സായതിനാല്‍ ദൈനംദിന ഭക്ഷണത്തില്‍ കൂടുതല്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുക.

എണ്ണ - ഒലിവ്, കടുക് എണ്ണ എന്നിവ പാചകം ചെയ്യാന്‍ ഉപയോഗിക്കുക. കാരണം അവയില്‍ ഹൃദയത്തിന് നല്ലതായ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.

നട്‌സും വിത്തുകളും - ദിവസവും ഒരു പിടി ബദാം, ഹസല്‍നട്ട്, നിലക്കടല, വാല്‍നട്ട് തുടങ്ങിയവ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ഒരു വഴിയാണ്.

ആവശ്യത്തിന് വെള്ളം

ആവശ്യത്തിന് വെള്ളം

ദിവസം മുഴുവന്‍ നിങ്ങളുടെ ശരീരം ജലാംശത്തോടെ നിലനിര്‍ത്തുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനു പുറമേ, മറ്റ് ആരോഗ്യകരമായ പാനീയങ്ങളായ തേങ്ങാവെള്ളം, നാരങ്ങ, സ്മൂത്തികള്‍ തുടങ്ങിയവയും കഴിക്കുക.

Most read:രോഗപ്രതിരോധത്തിന് അത്ഭുതം തീര്‍ക്കും വെളുത്തുള്ളി - ഇഞ്ചി ചായMost read:രോഗപ്രതിരോധത്തിന് അത്ഭുതം തീര്‍ക്കും വെളുത്തുള്ളി - ഇഞ്ചി ചായ

പതിവായുള്ള വ്യായാമം

പതിവായുള്ള വ്യായാമം

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ഹൃദയ ധമനികളില്‍ ഫലകം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇത് നിങ്ങളുടെ രക്തചംക്രമണം സുഗമമാക്കുകയും ചെയ്യും. ദിവസവും പതിവായി നടക്കുക, അല്ലെങ്കില്‍ കുറച്ച് പുഷ്-അപ്പുകള്‍ അല്ലെങ്കില്‍ സിറ്റ്-അപ്പുകള്‍ ചെയ്യുക. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഓരോ ആഴ്ചയും കുറഞ്ഞത് 150-300 മിനിറ്റ് എങ്കിലും ഒരു വ്യക്തി ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ വ്യായാമം ചെയ്യണം.

ടെന്‍ഷന്‍ നിയന്ത്രിക്കുക

ടെന്‍ഷന്‍ നിയന്ത്രിക്കുക

പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് സ്‌ട്രെസ്. സ്‌ട്രെസ് നിയന്ത്രിക്കുന്നത് ഹൃദയാഘാതം കുറയ്ക്കാന്‍ സഹായിക്കും. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ശ്വസന വ്യായാമങ്ങളും ധ്യാനവുമുണ്ട്. ധ്യാനം നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയമിടിപ്പ് ക്രമപ്പെടുത്തുകയും ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ദിവസം 10 മിനിറ്റ് ധ്യാനമെങ്കിലും പരിശീലിക്കുക.

Most read:പുരുഷന്‍മാരിലെ മൂത്രനാളീ അണുബാധ നിസ്സാരമല്ല; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണംMost read:പുരുഷന്‍മാരിലെ മൂത്രനാളീ അണുബാധ നിസ്സാരമല്ല; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക

മിക്കവരിലും കാണുന്ന ഒരു സാധാരണ പ്രശ്‌നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഹൃദയാഘാതം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. നിങ്ങള്‍ രക്തസമ്മര്‍ദ്ദം പതിവായി പരിശോധിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണക്രമം കഴിക്കുകയും വേണം.

ആവശ്യത്തിന് ഉറക്കം

ആവശ്യത്തിന് ഉറക്കം

നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള പ്രധാന ഭാഗമാണ് ഉറക്കം. നിങ്ങള്‍ വേണ്ടത്ര ഉറങ്ങുന്നില്ലെങ്കില്‍, നിങ്ങളുടെ പ്രായമോ മറ്റ് ആരോഗ്യ ശീലങ്ങളോ പരിഗണിക്കാതെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രിയില്‍ ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്ന മുതിര്‍ന്നവര്‍ക്ക് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.

Most read:തലവേദന പമ്പകടത്താന്‍ സഹായിക്കും ഈ എണ്ണ പ്രയോഗംMost read:തലവേദന പമ്പകടത്താന്‍ സഹായിക്കും ഈ എണ്ണ പ്രയോഗം

പുകവലി ഒഴിവാക്കുക

പുകവലി ഒഴിവാക്കുക

പുകവലി പോലെ തന്നെ അപകടമുള്ള ഒന്നാണ് പുകവലിക്കാര്‍ വിടുന്ന പുക ശ്വസിക്കുന്നതും. ഇതിന് സെക്കന്‍ഡ് ഹാന്‍ഡ് പുകവലി എന്നു പറയുന്നു. ഇതിന് വിധേയരായ ആളുകള്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത 25 മുതല്‍ 30 ശതമാനം വരെ കൂടുതലാണ്. സിഗരറ്റ് പുകയില്‍ നിന്ന് പുറന്തള്ളുന്ന രാസവസ്തുക്കള്‍ ഹൃദയ ധമനികളില്‍ ഫലകം സൃഷ്ടിക്കുകയും അതുവഴി ഹൃദയ പ്രശ്‌നങ്ങള്‍ വരുത്തുകയും ചെയ്യും.

ഹോബികളില്‍ ഏര്‍പ്പെടുക

ഹോബികളില്‍ ഏര്‍പ്പെടുക

എല്ലാ ദിവസവും നിങ്ങളുടെ ഹോബികള്‍ക്കായി സമയം കണ്ടെത്തുക. ജോലിയിലെ സമ്മര്‍ദ്ദം അകറ്റാനായി ദിവസവും അല്‍പനേരം ഹോബികളില്‍ മുഴുകുക. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക, പാട്ട് കേള്‍ക്കുക, പുസ്തകം വയിക്കുക, സിനിമ കാണുക തുടങ്ങിയ പ്രവര്‍ത്തികള്‍ നിങ്ങളെ സന്തോഷകരവും പോസിറ്റീവുമായി നിലനിര്‍ത്തും. അതുവഴി നിങ്ങളുടെ ഹൃദയാരോഗ്യവും മെച്ചപ്പെടും.

English summary

Tips You Should Follow to Boost Cardiovascular Health in Malayalam

You can make simple changes to give a boost to your cardiovascular health. Here are some tips you can follow.
Story first published: Thursday, August 19, 2021, 11:40 [IST]
X
Desktop Bottom Promotion