For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദനയില്ലാതെയും ഹൃദയാഘാതം വരാം; ഏറെ അപകടം

|

ഹൃദ്രോഗികള്‍ ഏറെയുള്ള നാടാണ് കേരളം. മാറിയ ജീവിതശൈലി കാരണം കേരളത്തില്‍ ഇന്ന് ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. മരണത്തിലേക്ക് നിങ്ങളെ കൈപിടിച്ചു കൊണ്ടുപോകുന്ന ഒരു അസുഖമാണിത്. ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ പിന്നെ കൃത്യമായ ജീവിതശൈലി കൊണ്ടുവന്നില്ലെങ്കില്‍ മരണം എപ്പോള്‍, എങ്ങനെ അരികിലെത്തുമെന്ന് പറയാനാവില്ല.

Most read: ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങിയ പല രോഗാവസ്ഥകളും നിങ്ങളില്‍ ഹാര്‍ട്ട് അറ്റാക്കിന് വഴിവച്ചേക്കാം. മുന്‍കാലങ്ങളില്‍ പ്രായമായവരില്‍ മാത്രമായി ഒതുങ്ങിയിരുന്ന ഹൃദയാഘാതം ഇന്ന് യുവാക്കളില്‍പ്പോലും സാധാരണമാണ്. അമിതസമ്മര്‍ദ്ദവും ഇതിന് ഒരു കാരണമാകുന്നു. ഹൃദയാഘാതം പലതരത്തിലുണ്ട്. അതിലൊന്നാണ് വേദനയില്ലാത്ത ഹൃദയാഘാതം.

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്

വ്യക്തമായ ലക്ഷണങ്ങളോടെ എല്ലായ്‌പ്പോഴും ഹൃദയാഘാതം ഉണ്ടാകണമെന്നില്ല. ഹൃദയാഘാതത്തിന് ചെറുതോ തിരിച്ചറിയാത്തതോ ആയ ലക്ഷണങ്ങളോ ഇല്ലെങ്കില്‍ അതിനെ വേദനയില്ലാത്ത ഹൃദയാഘാതം (silent heart attack) അല്ലെങ്കില്‍ 'സൈലന്റ് ഇസ്‌കെമിയ' എന്ന് വിളിക്കുന്നു. വേദനയില്ലാത്ത ഹൃദയാഘാത സമയത്ത് വ്യക്തി നെഞ്ചുവേദന, ശ്വാസം മുട്ടല്‍ എന്നിവ പോലുള്ള ഹൃദയാഘാതവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങള്‍ അഭിമുഖീകരിച്ചേക്കില്ല.

ആഘാതം ഭയക്കണം

ആഘാതം ഭയക്കണം

ഇത്തരത്തില്‍ ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് പിന്നീട് ദഹനക്കേട്, പനി പോലുള്ള ലക്ഷണങ്ങള്‍ അല്ലെങ്കില്‍ നെഞ്ചിലെ പേശികളില്‍ വേദന എന്നിവ അനുഭവപ്പെടാം. എന്നിരുന്നാലും, മറ്റേതൊരു ഹൃദയാഘാതത്തെയും പോലെ, സൈലന്റ് ഹാര്‍ട്ട് അറ്റാക്കും ഒരാളുടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും അത് ഹൃദയപേശികള്‍ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു.

Most read:പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌

അറ്റാക്കിന് ഇരയാകുന്നവര്‍

അറ്റാക്കിന് ഇരയാകുന്നവര്‍

പ്രമേഹരോഗികളിലും അമിത സമ്മര്‍ദ്ദം ഉള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് സൈലന്റ് അറ്റാക്കിന് സാധ്യത കൂടുതല്‍. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം. ഇത്തരത്തില്‍ ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക്, അത് അറ്റാക്ക് ആണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ വൈദ്യസഹായം തേടാന്‍ ബുദ്ധിമുട്ടാണ്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആശുപത്രിയിലെത്തുന്നത്. അല്ലെങ്കില്‍ പിന്നീടെപ്പോഴെങ്കിലും ഇ.സി.ജി. പരിശോധന നടത്തുമ്പോഴായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായിരുന്നതായി വെളിപ്പെടുന്നത്.

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്: കാരണങ്ങള്‍

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്: കാരണങ്ങള്‍

വിവിധ കാരണങ്ങളാല്‍ സൈലന്റ് അറ്റാക്ക് സംഭവിക്കാം, അവയില്‍ ചിലത് ഇവയാണ്‌:

 • ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
 • ഉയര്‍ന്ന കൊളസ്‌ട്രോള്‍
 • പുകവലി
 • ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രം
 • അമിതവണ്ണം
 • വ്യായാമത്തിന്റെ അഭാവം
 • Most read:ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്

  ചില ലക്ഷണങ്ങള്‍

  ചില ലക്ഷണങ്ങള്‍

  നെഞ്ചുവേദനയുടെ ലക്ഷണങ്ങളൊന്നുമില്ലാതെ ശ്വാസതടസ്സം ഉണ്ടാകുന്ന സമയങ്ങളുണ്ടാകാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയില്ലെന്നതിന്റെ സൂചനയാണിത്. തലകറക്കം അല്ലെങ്കില്‍ ലഘുവായ തലവേദന എന്നിവ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമാണ്.

  വിയര്‍പ്പ്, ഓക്കാനം

  വിയര്‍പ്പ്, ഓക്കാനം

  തണുത്ത വിയര്‍പ്പ്, ഓക്കാനം എന്നിവ സാധാരണയായി ഇന്‍ഫ്‌ളുവന്‍സയുടെ ലക്ഷണങ്ങളാണ്. എന്നാല്‍, അവ സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങളുമായിരിക്കാം. മാത്രമല്ല ഇത് ഗുരുതരമായ പ്രശ്‌നത്തിന് കാരണമാകുമെന്നതിനാല്‍ അവഗണിക്കുകയും ചെയ്യരുത്.

  നെഞ്ചുവേദന, അസ്വസ്ഥത

  നെഞ്ചുവേദന, അസ്വസ്ഥത

  സൈലന്റ് അറ്റാക്കില്‍ നേരിയ വേദനയോ അസ്വസ്ഥതയോ ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് സമ്മര്‍ദ്ദം, ഞെരുക്കല്‍ എന്നിവ അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ സാധാരണയായി സാവധാനം ആരംഭിക്കുകയും പിന്നീട് അകന്നുപോകുകയും സമയത്തിനനുസരിച്ച്‌ മടങ്ങിവരികയും ചെയ്യുന്നു.

  Most read:7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റം

  ശരീരത്തിന് അസ്വസ്ഥത

  ശരീരത്തിന് അസ്വസ്ഥത

  ഹൃദയാഘാതം എല്ലായ്‌പ്പോഴും ഹൃദയത്തെ മാത്രം ബാധിക്കില്ല. ശരീരത്തിലുടനീളം മറ്റ് പല ഭാഗങ്ങളിലും അസ്വസ്ഥതകള്‍ അനുഭവപ്പെടാം, ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായി തിരിച്ചറിയാന്‍ പ്രയാസമാണ്. കൈകള്‍, പുറം, കഴുത്ത്, താടിയെല്ല്, വയറ് എന്നിവയാണ് അസ്വസ്ഥതകള്‍ നേരിടുന്ന ശരീരത്തിന്റെ വിവിധ മേഖലകള്‍.

  അപകടം തിരിച്ചറിയാന്‍

  അപകടം തിരിച്ചറിയാന്‍

  ഒരു പഠനമനുസരിച്ച്, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഓരോ സെക്കന്‍ഡ് ഹൃദയാഘാതവും സൈലന്റ് അറ്റാക്കാണ്. ഇത്തരത്തിലുള്ള ഹൃദയാഘാതം ഒരു ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇ.സി.ജി) പരിശോധനയിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ. അതിനാല്‍, അസ്വസ്ഥതകള്‍ തോന്നുന്നവര്‍ ഇസിജി പരിശോധനകള്‍ സ്വീകരിക്കുക.

  ഹൃദയാഘാതത്തിനപ്പുറം

  ഹൃദയാഘാതത്തിനപ്പുറം

  ഭാവിയില്‍ ഹൃദയാഘാതം തടയുന്നതിന്, ശരീരത്തിനും ഹൃദയത്തിനും വിശ്രമവും ശാന്തതയും ആവശ്യമാണ്. സൈലന്റ് അറ്റാക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. ഹാര്‍ട്ട് അറ്റാക്കിനു ശേഷം ജീവിതത്തില്‍ ചില ചിട്ടകള്‍ കൊണ്ടുവരേണ്ടതാണ്. ആരോഗ്യകരമായ ജീവിതശൈലിയും ചിട്ടയായ ഭക്ഷണക്രമവും വായാമവും ജീവിതത്തിന്റെ ഭാഗമാക്കുക.

  Most read:ഈ കുഞ്ഞന്‍ വിത്തിലുണ്ട് തടികുറക്കും സൂത്രം

English summary

Signs And Symptoms of Silent Heart Attack in Malayalam

A heart attack does not always occur with obvious symptoms. When a heart attack has minimal, unrecognized or no symptoms, it is called a silent heart attack or silent ischemia.
X