For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തിന് കരുത്ത്, ദീര്‍ഘകാല ആരോഗ്യം ഉറപ്പ്; ഈ ജ്യൂസുകള്‍ കഴിച്ചാല്‍ നേട്ടം

|

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. വിശ്രമമില്ലാത്ത പേശിയാണ് ഇത്. അതിനാല്‍ത്തന്നെ ഹൃദയത്തെ പരിപാലിക്കേണ്ടത് നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്ത് ഒരാളെ ജീവനോടെ നിലനിര്‍ത്തുന്നത് ഹൃദയമാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണക്രമം, പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി, മദ്യത്തിന്റെയും പുകയിലയുടെയും ഉപഭോഗം തുടങ്ങിയ ഘടകങ്ങള്‍ കാരണം ഹൃദ്രോഗികളുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരുന്നു.

Also read: സ്ത്രീകളുടെ ശക്തിക്കും ഊര്‍ജ്ജത്തിനും വേണ്ട പോഷകങ്ങള്‍; ഇവ കഴിച്ചാല്‍ ആരോഗ്യംAlso read: സ്ത്രീകളുടെ ശക്തിക്കും ഊര്‍ജ്ജത്തിനും വേണ്ട പോഷകങ്ങള്‍; ഇവ കഴിച്ചാല്‍ ആരോഗ്യം

ഹൃദ്രോഗങ്ങള്‍ തടയാനായി നിങ്ങളുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. കാരണം ആരോഗ്യകരമായ ഹൃദയം നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ നല്ല സ്വാധീനം ചെലുത്തും. ആരോഗ്യമുള്ള ഹൃദയം പല വിട്ടുമാറാത്ത അവസ്ഥകളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന ചില പാനീയങ്ങളുണ്ട്. അത്തരം ചില ജ്യൂസുകള്‍ ഏതൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങള്‍

ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങള്‍

ഒരാളുടെ ഹൃദയത്തെതകരാറിലാക്കുന്ന പല ഘടകങ്ങളും പ്രവര്‍ത്തികളുമുണ്ട്. ഉദാസീനമായ ജീവിതശൈലി, വ്യായാമത്തിന്റെ അഭാവം, അമിതമായ മദ്യപാനം, പുകവലി, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ജനിത ഘടകങ്ങള്‍, സമ്മര്‍ദ്ദം, മോശം ഭക്ഷണക്രമം എന്നിവ പ്രധാനപ്പെട്ട ചില കാരണങ്ങളാണ്.

ഹൃദയാരോഗ്യം കാക്കും ജ്യൂസ്

ഹൃദയാരോഗ്യം കാക്കും ജ്യൂസ്

ലോകമെമ്പാടുമുള്ള മിക്ക മരണങ്ങള്‍ക്കും പ്രധാന കാരണം ഹൃദ്രോഗമാണ്, ഇതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഹൃദയാഘാതത്തിന്റെ നാലിലൊന്ന് 40 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടൊരു കാര്യമാണ്. ഒരൊറ്റ ജീവിതശൈലിയിലോ ഭക്ഷണക്രമത്തിലോ ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനോ അത് തിരിച്ചെടുക്കാനോ കഴിയില്ലെങ്കിലും, ചെറിയ മാറ്റങ്ങള്‍ ഒരു വലിയ മാറ്റമുണ്ടാക്കുന്നുവെന്നു പറയാം. നിങ്ങളുടെ പതിവ് ഭക്ഷണത്തില്‍ ഹൃദയാരോഗ്യം പ്രദാനം ചെയ്യുന്ന ജ്യൂസുകള്‍ ചേര്‍ക്കുന്നത് ഹൃദയത്തെ പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗമാണ്. അതിനാല്‍ ഹൃദയാരോഗ്യത്തിനുള്ള മികച്ച ചില ജ്യൂസകള്‍ അടുത്തറിയാം.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

പുരാതന കാലം മുതല്‍ തന്നെ ഒരു ഔഷധ സസ്യമായി നെല്ലിക്ക ഉപയോഗിക്കുന്നു. ഇത് വിവിധ ആയുര്‍വേദ കൂട്ടുകളുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അംലയില്‍ കലോറി കുറവാണെങ്കിലും ഉയര്‍ന്ന പോഷകഗുണമുള്ള വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കല്‍ കേടുപാടുകളില്‍ നിന്നും സംരക്ഷിക്കുന്ന ഫ്‌ളേവോണ്‍സ്, ആന്തോസയാനിന്‍സ് എന്നിവ പോലുള്ള ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞ നെല്ലിക്ക നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക മാത്രമല്ല, വിട്ടുമാറാത്ത വിവിധ രോഗാവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Most read:3 കപ്പ് ചെമ്പരത്തി ചായ ദിനവും; ഹൈ ബി.പി നീങ്ങുംMost read:3 കപ്പ് ചെമ്പരത്തി ചായ ദിനവും; ഹൈ ബി.പി നീങ്ങും

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസിലെ ഫൈറ്റോ ന്യൂട്രിയന്റുകള്‍ ഹൃദയത്തിലെ രക്തക്കുഴലുകളില്‍ ഗുണം ചെയ്യും. അവ രക്തക്കുഴലുകള്‍ നീട്ടുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ഫ്‌ളേവോണുകളും ആന്തോസയാനിനുകളും കൊളസ്‌ട്രോള്‍ ഓക്‌സീകരണം തടയാന്‍ സഹായിക്കുന്നു. ഇത് ശരീരത്തെ സംരക്ഷിക്കുകയും രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ്

ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് തടയുന്ന പെക്റ്റിന്‍ എന്ന തരം ഫൈബര്‍ ആപ്പിളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, സി എന്നിവയില്‍ സമ്പന്നമായ ആപ്പിള്‍ ജ്യൂസ് പതിവായി കഴിക്കുന്നത് നിങ്ങള്‍ക്ക് ആന്റിഓക്‌സിഡന്റ് സംരക്ഷണം നല്‍കും. പോപ്പി ഫിനോളിക് ഫൈറ്റോ ന്യൂട്രിയന്റുകളായ ക്വെര്‍സെറ്റിന്‍, എപികാടെക്കിന്‍, ഫ്‌ലോറിഡ്‌സിന്‍, പ്രോസിയാനിഡിന്‍ ബി 2 എന്നിവയും ആപ്പിള്‍ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ രോഗങ്ങളുടെ അടയാളമായ ലിപിഡ് പെറോക്‌സൈഡേഷനെ തടയുകയും സിആര്‍പിയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

Most read:പ്രമേഹം, ഹൃദയാരോഗ്യം: സുക്കിനി ഒരു അത്ഭുതംMost read:പ്രമേഹം, ഹൃദയാരോഗ്യം: സുക്കിനി ഒരു അത്ഭുതം

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

ബെറ്റാനിന്‍, ബെറ്റാസിയാനിന്‍, വള്‍ഗാക്‌സാന്തിന്‍ തുടങ്ങിയ പിഗ്മെന്റുകളില്‍ നിന്നാണ് ബീറ്റ്‌റൂട്ടിന് ചുവപ്പ് നിറം ലഭിക്കുന്നത്. ഇത് ആന്റിഓക്‌സിഡന്റ്, ആന്റിഇന്‍ഫ്‌ലമേറ്ററി, ഡിടോക്‌സിഫിക്കേഷന്‍ പിന്തുണയും നല്‍കുന്നു. അവശ്യ ബി കോംപ്ലക്‌സ് വിറ്റാമിനുകളും ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിന്‍, സിയ സാന്തിന്‍, എപ്പോക്‌സി സാന്തോഫില്‍സ് എന്നിവയാല്‍ നിറഞ്ഞ ബീറ്റ്‌റൂട്ട് ജ്യൂസും വിട്ടുമാറാത്ത ആരോഗ്യസ്ഥിതിയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റാണ് ഗ്ലൈസിന്‍ ബീറ്റെയ്ന്‍, ഇത് രക്തത്തിലെ ഹോമോസിസ്‌റ്റൈന്‍ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

ആപ്രിക്കോട്ട് ജ്യൂസ്

ആപ്രിക്കോട്ട് ജ്യൂസ്

വിറ്റാമിന്‍ എ, സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ് ആപ്രിക്കോട്ട്. 600ഓളം വ്യത്യസ്ത കരോട്ടിനോയിഡുകള്‍ (ഫൈറ്റോ ന്യൂട്രിയന്റുകള്‍) ഉള്ള ഒരു സ്റ്റോര്‍ ഹൗസാണ് ഇത്. ആപ്രിക്കോട്ടുകളിലെ ബീറ്റാ കരോട്ടിനും ലൈക്കോപീനും എല്‍.ഡി.എല്‍ (മോശം കൊളസ്‌ട്രോള്‍) അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Most read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാMost read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാ

കാബേജ് ജ്യൂസ്

കാബേജ് ജ്യൂസ്

വിറ്റാമിന്‍ എ, ബി 1, ബി 6, സി, കെ എന്നിവയുടെ നല്ല ഉറവിടമാണ് കാബേജ്. കാര്‍ഡിയോപ്രൊട്ടക്റ്റീവ് ഗുണങ്ങളുള്ള ഗ്ലൂക്കോസിനോലേറ്റുകള്‍, സള്‍ഫോറാഫെയ്ന്‍, ഇന്‍ഡോള്‍ 3 കാര്‍ബിനോള്‍ തുടങ്ങിയ പോളിഫെനോളിക് ആന്റിഓക്‌സിഡന്റുകളുടെയും ഫൈറ്റോ ന്യൂട്രിയന്റുകളുടെയും കലവറയാണ് കാബേജ്. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഒരേ സമയം നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. കാബേജില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നു.

ഹൃദയത്തെ ശക്തിപ്പെടുത്താന്‍

ഹൃദയത്തെ ശക്തിപ്പെടുത്താന്‍

ഹൃദയത്തെ ശക്തിപ്പെടുത്തുന്ന ഈ ജ്യൂസുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന് ഏറെ സഹായകമാകും. എന്നിരുന്നാലും, നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പാലിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാനുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗ്ഗവുമാണ് പോഷകസമ്പുഷ്ടമായ ഭക്ഷണം. നിങ്ങളുടെ ഹൃദയത്തെ പരിരക്ഷിക്കുന്നതിലും നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും ആരോഗ്യകരമായ ഭക്ഷണക്രമവും പാലിക്കുക.

English summary

Best Juice That Will Keep Your Heart Healthy

Here are some best juice that can keep your heart healthy. Take a look.
X
Desktop Bottom Promotion