For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിന്റെ മധ്യഭാഗത്തെ കഷണ്ടി ആ രോഗ സൂചന

ആണിന്റെ മധ്യഭാഗത്തെ കഷണ്ടി ആ രോഗ സൂചന

|

നാം പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങള്‍ എന്നു കരുതുന്ന ചിലത് സൗന്ദര്യ പ്രശ്‌നം മാത്രമാകില്ല, ആരോഗ്യ പ്രശ്‌നം കൂടിയാകും. പലപ്പോഴും വരാനിരിയ്്ക്കുന്ന പല രോഗങ്ങളുടേയും സൂചന ശരീരത്തില്‍ തന്നെ പല ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുകയും ചെയ്യും.

പലര്‍ക്കും പലപ്പോഴും തിരിച്ചറിയാന്‍ സാധിയ്ക്കാതെ പോകുന്നതാണ് ഹൃദയ പ്രശ്‌നങ്ങള്‍. ഹൃദയാഘാതം അടക്കമുള്ള പല ഹൃദയ പ്രശ്‌നങ്ങളും ില സൂചനകളായി ശരീരത്തില്‍ പ്രത്യക്ഷപ്പെടും. നാം പലപ്പോഴും ഇത് തിരിച്ചറിയാറില്ല. അറിഞ്ഞാല്‍ തന്നെ കാര്യമായ പ്രശ്‌നമല്ലെന്നു കരുതി അവഗണിയ്ക്കുകയാണ് പതിവ്.

ഹൃദയ പ്രശ്‌നങ്ങള്‍ ശരീരത്തില്‍ തന്നെ പലപ്പോഴും പ്രത്യക്ഷപ്പെടുത്തുന്ന ചി ല സൂചനകളെക്കുറിച്ചറിയൂ,

ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ്

ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ്

ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് ഹൃദയാഘാതത്തിനുള്ള പ്രാരംഭലക്ഷണങ്ങളിലൊന്ന്. ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ട് ആസ്തമ പോലുള്ള രോഗങ്ങള്‍ കൊണ്ടും മൂക്കടപ്പു കൊണ്ടും ഉണ്ടാകും. എന്നാല്‍ ഹൃദയ പ്രശനങ്ങളുടെ സൂചന കൂടിയാണിത്.

ഇതോടൊപ്പം തലചുറ്റല്‍ പോലെ തോന്നുന്നുവെങ്കിലും ശ്രദ്ധിയ്ക്കുക.മറ്റു കാരണങ്ങളില്ലാതെ വരുന്ന ക്ഷീണവും തളര്‍ച്ചയുമെല്ലാം ഹൃദയാഘാതത്തിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ കൂടിയാകാം. ഇതോടൊപ്പം മുന്‍പറഞ്ഞ ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍.ഹൃദയമിടിപ്പു വല്ലാതെ വര്‍ദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവയനുഭവപ്പെടുന്നുവെങ്കില്‍ ഹൃദയാഘാതമടുത്തെത്തിയെന്നതിന്റെ ലക്ഷണമാണ്.

അരെത്തിമിയ

അരെത്തിമിയ

ഇത് പെട്ടെന്നുള്ള അറ്റാക്ക് ലക്ഷണമാകാം, അല്ലെങ്കില്‍ അരെത്തിമിയ എന്ന അവസ്ഥയും ഹൃദയാഘാതം വരുന്നതുമായിരിയ്കും. ഹൃദയതാളം കൃത്യമല്ലാത്ത അവസ്ഥയാണ് അരെത്തിമിയ എന്നറിയപ്പെടുന്നത്.നെഞ്ചുവേദന പല കാരണങ്ങളാലുണ്ടാകാം. എന്നാല്‍ മാറെല്ലിനു താഴെയായി വലതു വശത്തുണ്ടാകുന്ന വേദന, അല്ലെങ്കില്‍ നെഞ്ചിന് നടുഭാഗത്തിനു തൊട്ടിടതായി ഉണ്ടാകുന്ന വേദന ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണമാണ്.

തിമിരം

തിമിരം

തിമിരം ഹൃദയാഘാത സൂചനയാണെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. പലപ്പോഴും തിമിരം വെറും കണ്ണിന്റ പ്രശ്‌നം തന്നെയാകണമെന്നില്ല. ഹൃദയപ്രശ്‌നത്തിന്റെ വ്യക്തമായ സൂചനകള്‍ തന്നെയാകും. രക്തപ്രവാഹം ശരിയല്ലാത്തതും ഹൃദയാരോഗ്യം മോശമാകുകയും ചെയ്യുന്നതിന്റെ സൂചനകള്‍. പ്രത്യേകിച്ചു പ്രായമേറെയാകാതെ തിമിരം പോലുളള പ്രശ്‌നങ്ങളുണ്ടാകുന്നുവെങ്കില്‍. ഇതുകൊണ്ടുതന്നെ തിമിരമുള്ളവര്‍ക്ക് ഹൃദയാഘാതസാധ്യതകള്‍ ഏറെയാണ്.തിമിരം നിസാരമാക്കി എടുക്കരുതെന്നര്‍ത്ഥം.

മോണയിലെ വീര്‍പ്പും രക്തപ്രവാഹവുമെല്ലാം

മോണയിലെ വീര്‍പ്പും രക്തപ്രവാഹവുമെല്ലാം

മോണയിലെ വീര്‍പ്പും രക്തപ്രവാഹവുമെല്ലാം പലപ്പോഴും ഹൃദയപ്രശ്‌നങ്ങളുടെ സൂചനകള്‍ കൂടിയാണ്. മോണയിലെ പ്രശ്‌നങ്ങള്‍ക്കു കാരണമായ ബാക്ടീരിയകളും ഹൃദയധമനികളില്‍ തടസമുണ്ടാക്കുന്ന ബാക്ടീരികളും ഒന്നുതന്നെയാണ്. മോണരോഗം നിസാരമായി അവഗണിയ്ക്കരുതെന്നര്‍ത്ഥം. ഇത് പലപ്പോഴും ഹൃദയ പ്രശ്‌നങ്ങളുടെ സൂചന കൂടിയാണ്. ഗര്‍ഭിണികള്‍ ഗര്‍ഭകാലത്തു മോണയുടെ ആരോഗ്യം കൂടുതല്‍ സംരക്ഷിയ്ക്കണമെന്നു പറയുന്നത് കുഞ്ഞിന്റെ ഹൃദയാരോഗ്യം കൂടി കണക്കിലെടുത്താണ്.

പുരുഷന്മാരില്‍ തലയുടെ പിന്നില്‍ മധ്യഭാഗത്തായി വരുന്ന കഷണ്ടി

പുരുഷന്മാരില്‍ തലയുടെ പിന്നില്‍ മധ്യഭാഗത്തായി വരുന്ന കഷണ്ടി

പുരുഷന്മാരില്‍ തലയുടെ പിന്നില്‍ മധ്യഭാഗത്തായി വരുന്ന കഷണ്ടി ഹൃദയപ്രശ്‌നങ്ങളുടെ സൂചകളാണെന്നു തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരുടെ കഷണ്ടിയും ഹൃദയപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ഇതു വെറും മുടി കൊഴിച്ചിലോ പാരമ്പര്യമായി വരുന്ന കഷണ്ടിയോ ആണെന്ന കരുതേണ്ടതില്ലെന്നര്‍ത്ഥം.

കാലില്‍ നീരും വീക്കവുമെല്ലാം

കാലില്‍ നീരും വീക്കവുമെല്ലാം

കാലില്‍ നീരും വീക്കവുമെല്ലാം ഉണ്ടാകാന്‍ പല കാരണങ്ങളുമുണ്ട്. തൈറോയ്ഡ്, ലിവര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത്, കാലിലെ ഞരമ്പുകള്‍ക്കുണ്ടാകുന്ന പ്രശ്‌നം, വാതം തുടങ്ങിയ പലതും. ഇതിനൊപ്പം ഹൃദയ പ്രശ്‌നങ്ങളുടെ സൂചന കൂടിയാണിത്.പാദത്തിലും കാലിന്റെ കീഴ്ഭാഗത്തുമുള്ള വീക്കം ഹൃദയത്തിന്റെ പമ്പിംഗ് കുറയുന്നുവെന്നതിന്റെ സൂചനയാണ്. ഞരമ്പുകളിലെ ഫഌയിഡുകള്‍ സമീപത്തേയ്ക്കുള്ള കോശങ്ങളിലേയ്ക്കു കടക്കുമ്പോള്‍ വരുന്ന ഈ അവസ്ഥ എഡിമ എന്നറിയപ്പെടുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ചര്‍മത്തില്‍ മഞ്ഞ നിറത്തില്‍ പാടുകള്‍ കാണുന്നത് കൊളസ്‌ട്രോള്‍ കൂടുതലാകുന്ന അവസ്ഥ കൊണ്ടുണ്ടാകും. സാന്തോമ എന്നാണ് ഇവയറിയപ്പെടുന്നത്. ഇത് ഹൃദയാഘാതം വരുന്നുവെന്നതിന്റെ സൂചനയായി എടുക്കാം.കൊളസ്‌ട്രോള്‍ ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണവുമാണ്. കൊളസ്‌ട്രോള്‍ ധമനികളില്‍ അടിഞ്ഞു കൂടി ഹൃദയത്തിലെ രക്തപ്രവാഹം തടസപ്പെടുത്തുന്നു. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നു. ഹൃദയത്തിലു ലഭിയ്‌ക്കേണ്ട രക്തത്തിന്റെ അളവിന്‍ വ്യത്യാസം വരുന്നത് പലപ്പോഴും ഹൃദയാഘാതത്തിനുള്ള കാരണമാണ്. ഇതില്‍ പ്രധാന വില്ലനാണ് കൊളസ്‌ട്രോള്‍.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്‌ട്രെസ്‌ കൂടുന്നത് പല പ്രശ്‌നങ്ങള്‍ക്കൊപ്പം ഹൃദയ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. സ്ട്രസ് തോന്നാന്‍ പല കാരണങ്ങളുണ്ടാകും. എന്നാല്‍ പ്രത്യേകിച്ചൊരു കാരണമില്ലാതെ സ്‌ട്രെസ് അനുഭവപ്പെടുന്നത് ഹൃദയ പ്രശ്‌ന സൂചന കൂടിയാണ്. ഹൃദയാരോഗ്യം ശരിയല്ലെന്നതിന്റെ സൂചന

നെഞ്ചില്‍ നിന്നും തുടങ്ങുന്ന വേദന

നെഞ്ചില്‍ നിന്നും തുടങ്ങുന്ന വേദന

പലപ്പോഴും നെഞ്ചില്‍ നിന്നും തുടങ്ങുന്ന വേദന കൈകളിലേക്ക് എത്തുന്നതാണെങ്കില്‍ ഇത് തീര്‍ച്ചയായും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് എന്ന് ഉറപ്പിക്കാം. ചെറുപ്പക്കാരില്‍ ഈ വേദന അല്‍പംകാഠിന്യമേറിയതായിരിക്കും.ഹൃദയസ്പന്ദനത്തിലുണ്ടാക്കുന്ന നേരിയ വ്യത്യാസം പോലും ഹൃദയാഘാത കാരണമാകാം. ഇങ്ങനെ തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.ഇവ പലരും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളാക്കി എടുക്കുന്നതാണ് പലപ്പോഴും ഹൃദയപ്രശ്‌നങ്ങള്‍ കൂടുതലാകാനും ഹാര്‍ട്ട് അറ്റാക്കിലേക്കെത്താനും കാരണമാകുന്നത്.

English summary

Signs and Symptoms Of Heart Problems You Should Know About

Signs and Symptoms Of Heart Problems You Should Know About, Read more to know about,
X
Desktop Bottom Promotion