For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദ്രോഗികള്‍ എന്തിന് സെക്‌സിനോട് നോ പറയുന്നു?

By Sruthi K M
|

ഹൃദ്രോഗികള്‍ എന്തിനാണ് സെക്‌സിനോട് നോ പറയുന്നത്.. അഞ്ചില്‍ ഒരു ഹൃദ്രോഗി ലൈംഗികത വേണ്ടെന്നു വെക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ ഹൃദയാഘാതമോ കാര്‍ഡിയാക് അറസ്‌റ്റോ ഉണ്ടാകുമോ എന്ന ഭയമാണ് ഇവരെ പിന്തിരിപ്പിക്കുന്നത്.

ആയിരത്തഞ്ഞൂറോളം ബ്രീട്ടിഷുകാരായ ഹൃദ്രോഗികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഹൃദ്രോഗം ലൈംഗിക ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന നിഗമനത്തില്‍ എത്തിയത്. 19 ശതമാനം പേര്‍ പൂര്‍ണമായും ലൈംഗികതയോട് വിട പറഞ്ഞുവെന്നാണ് ബിഎച്ച്എഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

couple

ലൈംഗികതയോട് താത്പര്യം കുറഞ്ഞതാണ് മിക്കവരുടെയും പ്രശ്‌നം. ഉദ്ദാരണക്കുറവാണ് പുരുഷന്‍മാരെ അലട്ടുന്ന മുഖ്യ പ്രശ്‌നം. കൊറോണറി ആര്‍ട്ടെറി ഡിസീസ് ബാധിച്ച മിക്കവരിലും ഉദ്ദാരണക്കുറവ് അനുഭവപ്പെടാറുണ്ട്. താത്പര്യമില്ലായ്മയും ഭീതിയുമാണ് ഹൃദ്രോഗികളായ സ്ത്രീകളെ അലട്ടുന്ന പ്രശ്‌നം.

ഹൃദ്രോഗികളായ ആളുകള്‍ തങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ മാറ്റാരുമായും ചര്‍ച്ചയും ചെയ്യുന്നില്ല. ലൈംഗികത മാത്രമല്ലല്ലോ ജീവിതം എന്ന മട്ടാണ് മിക്കവരിലും. മറ്റു ചിലര്‍ നാണക്കേട് കാരണം പ്രശ്‌നങ്ങള്‍ ഉള്ളിലൊതുക്കുന്നു. ഡോക്ടറോടും പങ്കാളിയോടും തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഹൃദ്രോഗികള്‍ ആദ്യം ചെയ്യേണ്ടത്.

മരുന്നുകളിലൂടെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ മാറ്റാനും സുഖകരമായ രതി ആസ്വദിക്കാനും ഇത് സഹായകമാകുന്നതാണ്. ജീവിതത്തില്‍ നിന്നും ടെന്‍ഷനും ഭയവും തുടച്ചു മാറ്റുക.

English summary

sexual health and heart disease

When people think about which medical conditions are most likely to have negative effects on sexuality and sexual expression, heart disease is usually at the top of the list.
Story first published: Wednesday, February 11, 2015, 17:15 [IST]
X
Desktop Bottom Promotion